ആഞ്ഞടിച്ച് ഇ ബുൾജെറ്റ്; 'ഗയ്സ്, ഉള്ളവന് ഒരു നീതി, ഇല്ലാത്തവന് വേറൊന്ന്'
text_fieldsകുറുപ്പ് പ്രമോഷൻ വാഹനത്തിലെ നിയമവിരുദ്ധത എണ്ണിപ്പറഞ്ഞ് ഇ ബുൾജെറ്റ് സഹോദരന്മാർ. ഇൻസ്റ്റഗ്രം വീഡിയോയിലൂടെയാണ് ഇവിടെ രണ്ട് നീതിയാണെന്ന് ഇവർ ആരോപിക്കുന്നത്. ദുൽഖർ ഓടിച്ച കാറിന്റെ നമ്പർ പോലും നിയമം അനുസരിച്ച് ഉള്ളതല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. 'ഉള്ളവന് ഒരു നീതി, ഇല്ലാത്തവന് വേറൊന്ന് എന്നതാണ് ഇപ്പോൾ നാട്ടിലെ അവസ്ഥ. ഇവർക്കെതിരേ നടപടി എടുക്കാൻ ഉദ്യോഗസ്ഥർക്ക് ഭയമാണെന്നും ഇവർ പറഞ്ഞു'.
സ്വകാര്യവാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കാൻ പറ്റില്ലെന്നാണ് ഞങ്ങളോട് അധികൃതർ പറഞ്ഞത്. കുറുപ്പ് കാറിന് ഇത് ബാധകമല്ലേ. ഇവിടെ പാവപ്പെട്ടവനെ പിഴിയുകയാണ്. വലിയ ആളുകളെ പേടിയാണ് അവരെ െതാടില്ല. പണി തെറിക്കുമോ എന്ന പേടി. സ്വകാര്യവാഹനങ്ങളിൽ പറ്റില്ലെന്നും ടാക്സി വാഹനങ്ങളിൽ മാത്രമേ സ്റ്റിക്കർ പതിപ്പിക്കാൻ നിയമമുള്ളൂ എന്നുമിരിക്കെ കുറുപ്പ് കാറിന് എങ്ങനെ അധികൃതർ അനുമതി െകാടുത്തെന്നും ഇബുൾജെറ്റ് ചോദിക്കുന്നു. കുറുപ്പ് പ്രമോഷൻ നടത്തിയ ഫോർഡ് മസ്താങിെൻറ നമ്പർ പ്ലേറ്റിൽ ഒമ്പത് എന്നുമാത്രമാണ് എഴുതിയിരികുന്നതെന്നും അത് നിയമപരമായി തെറ്റാണെന്നും ഇവർ ചൂണ്ടിക്കാട്ടി. നിയമപ്രകാരം പൂജ്യംകൂടി ചേർത്താണ് നമ്പർ എഴുതേണ്ടത്.
വാഹനം അനുവാദമില്ലാതെ രൂപമാറ്റം ചെയ്തതിന്റെ പേരിൽ അറസ്റ്റും ജയിൽവാസവും നേരിടേണ്ടിവന്ന യൂട്യൂബർമാരാണ് ഇ ബുൾജെറ്റ് സഹോദരന്മാർ. സംസ്ഥാനത്ത് ഇൗ വിഷയം വലിയ ചർച്ചയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ കുറുപ്പ് സിനിമയുടെ പ്രമോഷനുവേണ്ടി കാർ സ്റ്റിക്കർ ഒട്ടിച്ച് റോഡിൽ ഇറക്കിയ സംഭവുമായി ബന്ധപ്പെട്ടാണ് ഇവർ വീണ്ടും പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കുറുപ്പിെൻറ പ്രമോഷൻ വണ്ടിക്കെതിരേ നടപടി എടുക്കാത്തതാണ് ഇവരെ ചൊടിപ്പിച്ചത്. സമൂഹമാധ്യമത്തിലൂടെ തങ്ങൾ പ്രതിഷേധിക്കുമെന്ന് നേരത്തേ ഇവർ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ഒമ്പത് മണിക്ക് ശക്തമായി പ്രതികരിക്കും എന്നായിരുന്നു പ്രഖ്യാപനം. ഇതുസംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം.
MVD ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത് രണ്ടു വണ്ടിയും വൈറ്റ് ബോർഡ് പക്ഷേ ഞങ്ങൾ ചെയ്ത തെറ്റ്. കുറുപ്പിന്റെ പ്രമോഷൻ ചെയ്ത ഈ വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥർ പോലും പരിശോധിച്ചിട്ട് പോലുമില്ല. സിനിമാതാരങ്ങൾക്ക് എന്തും ആകാം. പക്ഷേ ഞങ്ങളെപ്പോലുള്ള പാവം ബ്ലോഗർമാർ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാൻ ഇവിടെ പലരും ഉണ്ട്. ഒരു മീഡിയക്കാർ പോലും ഈ ഒരു കാര്യം പുറത്തു പോലും കൊണ്ടുവന്നിട്ടില്ല ഞങ്ങൾ അതിശക്തമായി ഇന്ന് രാത്രി 9 മണിക്ക് ഇതിനെതിരെ ഞങ്ങൾ പ്രതികരിക്കുന്നു. എന്നാൽ ഈ വാഹനം കൊണ്ട് ദുൽഖർ സൽമാൻ ഡ്രാഫ്റ്റ് ചെയ്യുകയും പല അഭ്യാസങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ അത് സമൂഹത്തിന് നല്ലതും, ഞങ്ങൾ തെറ്റ് ആയി മാറുന്നത് എങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. പാവപ്പെട്ട വണ്ടിയിൽ നിന്നും ഉപജീവനം നേടുന്നവരെ ദ്രോഹിക്കുകയും ഇവരെ പോലുള്ള നടന്മാരെ പൂജിക്കുകയും ചെയ്യുന്നത് എവിടെ നിന്നാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.
ചെയ്തത് നിയമപ്രകാരം
അതേസമയം ദുൽഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കർ ഒട്ടിച്ച കാറിനെ െചാല്ലി ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തി. നിയമപ്രകാരം പണം നൽകിയാണ് ഇത്തരത്തിൽ വാഹനത്തിൽ സ്റ്റിക്കർ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ടീം പറയുന്നു. പാലക്കാട് ആർടിഒ ഓഫിസിൽ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡിൽ ഇറക്കിയതെന്നുമാണ് സിനിമയുടെ അണിയറക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.