മാഗ്നൈറ്റ് ഉപഭോക്താക്കള്‍ക്കായി വെര്‍ച്വല്‍ സെയില്‍സ് അഡ്വൈസര്‍
text_fieldsകൊച്ചി: ഷോപ്പ് അറ്റ് ഹോം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിെൻറ ഭാഗമായി നിസാന്‍ മാഗ്നൈറ്റ് ഉപഭോക്താക്കള്‍ക്കായി വെര്‍ച്വല്‍ സെയില്‍സ് അഡ്വൈസറെ നിസാന്‍ ഇന്ത്യ അവതരിപ്പിച്ചു. എക്സെൻട്രിക് എഞ്ചിെൻറ സഹകരണത്തോടെയാണിത്. വാഹനത്തെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍, ഉത്പന്ന വിവരങ്ങള്‍, ഉടമസ്ഥാവകാശ വിവരങ്ങള്‍, വേരിയൻറ് നിര്‍ദ്ദേശങ്ങള്‍, ഫിനാന്‍സിങ്, എക്സ്ചേഞ്ച് വില, ടെസ്റ്റ് ഡ്രൈവ് എന്നിവക്ക് പുറമെ കാര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നത് ഉള്‍പ്പടെ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ പ്രാപ്തമാണ് വിര്‍ച്വല്‍ സെയില്‍സ് അഡ്വൈസര്‍.
ഉപഭോക്താവിന് വാഹനം വാങ്ങുന്നതുവരെയുള്ള എന്‍ഡ് ടു എന്‍ഡ് വിവരങ്ങള്‍ ഈ പ്ലാറ്റ്ഫോം നല്‍കും. പകര്‍ച്ചവ്യാധി പരമ്പരാഗത ഉപഭോക്തൃ ഇടപാടുകളെ വെല്ലുവിളിക്കുന്ന സാഹചര്യത്തിലാണ് നിസാന്‍ നൂതനമായ വെര്‍ച്വല്‍ ഷോറൂം, വെര്‍ച്വല്‍ ടെസ്റ്റ് ഡ്രൈവ് എന്നിവ നിസാന്‍ മാഗ്നൈറ്റിെൻറ വരവോടെ ആരംഭിച്ചത്.
വെര്‍ച്വല്‍ സെയില്‍സ് അഡ്വൈസര്‍ സുതാര്യവും സൗകര്യപ്രദവുമായ വാഹന വാങ്ങല്‍ അനുഭവം നല്‍കുമെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ എംഡി രാകേഷ് ശ്രീവാസ്തവ പറഞ്ഞു. മാഗ്നൈറ്റിന് ഇതിനോടകം ഇന്ത്യയിൽ 60,000 ബുക്കിങ്ങുകള്‍ ലഭിച്ചു. 25 ശതമാനം ബുക്കിങ്ങുകളും നിസാന്‍ ഷോപ്പ് അറ്റ് ഹോം വഴിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.