വൈദ്യുത കാറുകൾ സുരക്ഷിതമൊ? ചൈനയിൽ ചാർജ് ചെയ്യവെ കാർ പൊട്ടിത്തെറിച്ചു
text_fieldsവൈദ്യുത കാറുകൾ സുരക്ഷിതമാണൊ എന്ന ചർച്ചകൾ സജീവമായ കാലമാണിത്. ഇതിനിടെയാണ് ചൈനയിൽ ചാർജ് ചെയ്തുകൊണ്ടിരുന്ന കാർ പൊട്ടിത്തെറിച്ചത്. ബാറ്ററി തകരാറുമൂലം തീപിടിച്ച ശേഷമായിരുന്നു പൊട്ടിത്തെറി. തെക്കൻ ചൈനയിലെ സാൻമിംഗിലെ ചാർജിംഗ് സ്റ്റേഷനിലാണ് സംഭവം.
ഇലക്ട്രിക് കാറുകൾ ചൈനയിൽ ഏറെ ജനപ്രീതിയാർജിച്ച സമയമാണിത്. ടെസ്‌ല പോലുള്ള വമ്പന്മാരും പ്രാദേശിക ഇവി നിർമ്മാതാക്കളും തമ്മിൽ കടുത്ത മത്സരമാണ് നിലവിൽ ചൈനയിൽ. ചാർജ് ചെയ്തുകൊണ്ടിരുന്ന കാറിൽ നിന്ന് ആദ്യം പുക ഉയരുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങളെ വിളിക്കുകയും അവർ വെള്ളം ഉപയോഗിച്ച് തീകെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇൗ സമയമാണ് വൻ ശബ്ദത്തോടെ വാഹനം പൊട്ടിത്തെറിച്ചത്.
തീകെടുത്താൻ ശ്രമിക്കുേമ്പാൾ കാർ ചാർജറിലേക്ക് പ്ലഗ് ചെയ്‌തിരുന്നു. ബാറ്ററികൾ ഉൾപ്പെടുന്ന തീപിടുത്തങ്ങൾക്ക്, പ്രത്യേകിച്ച് ലിഥിയം ഉള്ളവയ്ക്ക് വെള്ളം ഉപയോഗിക്കുന്നത് അഭിലഷണീയമല്ലെന്നും വിദഗ്ധർ പറയുന്നു. ഇതൊക്കെയാകാം തീപിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ. വെള്ളവുമായി പ്രവർത്തിച്ച് ലിഥിയം കത്തുന്ന വാതകങ്ങൾ ഉൽപാദിപ്പിച്ചിരിക്കാമെന്നാണ് തീപിടിത്തത്തെകുറിച്ചുള്ള ഒരു നിഗമനം.
കാറിലെ വൈദ്യുത പ്രവാഹം വെള്ളവുമായി പ്രതിപ്രവർത്തിച്ച് ജലത്തിെൻറ വൈദ്യുതവിശ്ലേഷണം നടക്കുകയും ഹൈഡ്രജനും ഓക്സിജനും ഉത്പാദിപ്പിക്കുകയും ചെയ്തതാകാം കാരണമെന്ന് മറ്റ് ചിലർ പറയുന്നു. സ്ഫോടനത്തിൽ കാറിെൻറ വാതിലുകളും മേൽക്കൂരയും തകർന്ന് ദൂരേക്ക് തെറിച്ചുവീണു. വലിയൊരു ഗോളത്തിെൻറ രൂപത്തിലായിരുന്നു തീ പടർന്നതെന്നും ഇത് അപകടകരമായ ഗ്യാസുകളുടെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നതെന്നും സൂചനയുണ്ട്.
അപകട ചരിത്രം
ചൈനയിലെ അപകടത്തിൽ ഏത് ഇലക്ട്രിക് കാറാണ് ഉൾപ്പെട്ടതെന്ന് ഇതുവരെ വെളിവായിട്ടില്ല. പുക ഉയർന്നപ്പോൾതന്നെ പ്രദേശം ഒഴിപ്പിച്ചതിനാൽ ആർക്കും പരിക്കും ഏറ്റിട്ടില്ല. എന്നാൽ ഇതിനുമുമ്പും വൈദ്യുത കാറുകൾ പൊട്ടിത്തെറിച്ചത് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2019 ൽ ഒരു ടെസ്‌ല മോഡൽ എസ് പാർക്ക് ചെയ്യുന്നതിനിടെ തീ പിടിച്ചിരുന്നു. ചൈനയിൽ നടന്ന സംഭവം അന്നും സിസിടിവിയിൽ പതിഞ്ഞിരുന്നു. 2019 ൽ കാനഡയിലെ മോൺട്രിയലിലും സമാനമായ സംഭവം നടന്നു. ഗാരേജിൽ പാർക്ക് ചെയ്യുമ്പോൾ ഹ്യുണ്ടായ് കോന ഇലക്ട്രിക് കാറിന് തീപിടിച്ചു. തീയും പുകയും തുടർന്ന് പൊട്ടിെത്തറിയും ഉണ്ടാവുകയായിരുന്നു.
ഇലക്ട്രിക് കാറുകൾ സുരക്ഷിതമാണെങ്കിലും ഉടമകൾ കമ്പനികളുെട മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാശണന്ന് മഖലയിലെ വിദഗ്ധർ പറയുന്നു. കാരണം ഉയർന്ന പവറുള്ള ലിഥിയം ബാറ്ററികൾ അനുചിതമായി കൈകാര്യം ചെയ്താൽ അപകടസാധ്യത ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.