വൈദ്യുതി വാഹനങ്ങൾ; കണ്ണൂരിൽ ചാർജിങ് പോയന്റുകൾ തയാറാവുന്നു
text_fieldsകണ്ണൂർ: ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള വൈദ്യുതി ചാർജിങ് പോയന്റുകൾ സ്ഥാപിക്കൽ അന്തിമഘട്ടത്തിലേക്ക്. കെ.എസ്.ഇ.ബി, ഗതാഗത വകുപ്പ് എന്നിവരുടെ മേൽനോട്ടത്തിലാണ് ജില്ലയിലെ ഒരു നിയോജക മണ്ഡലത്തിൽ അഞ്ചെണ്ണം എന്ന ക്രമത്തിൽ പോയൻറുകൾ സ്ഥാപിക്കുന്നത്. കണ്ണൂർ കോർപറേഷനിൽ കൂടുതൽ പോയന്റുകൾ സ്ഥാപിക്കും.
നിയോജക മണ്ഡലത്തിൽ അതത് എം.എൽ.എമാർ നിശ്ചയിച്ച പട്ടികയിൽ ഉൾപ്പെട്ട സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തിൽ പോയന്റുകൾ സ്ഥാപിക്കുക. ഒരു മാസത്തിനകം മലയോരത്തടക്കം സേവനം ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി അധികൃതർ.
ഇലക്ട്രിക് സ്കൂട്ടർ, ഓട്ടോറിക്ഷ എന്നീ വാഹനങ്ങൾക്കാണ് പോയന്റുകൾ ഉപകരിക്കുക. പോയന്റുകൾ സ്ഥാപിക്കൽ പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. വൈദ്യുതി കണക്ഷൻ നൽകൽ രണ്ടാംഘട്ടത്തിൽ നടക്കും. ജില്ലയുടെ മുഴുവൻ ഭാഗങ്ങളിലും സ്ഥാപിച്ചതിനുശേഷമാണ് ഉദ്ഘാടനം നടക്കുക. അതിനുശേഷമാണ് ഉപഭോക്താക്കൾക്ക് പോയന്റുകളിൽനിന്ന് ചാർജ് ചെയ്യാനുള്ള സൗകര്യം ലഭിക്കുക.
മൊബൈൽ ആപ് വഴിയാണ് വൈദ്യുതി നിരക്ക് ഉപഭോക്താവ് അടക്കേണ്ടിവരുക. ഇതിനുള്ള ക്യു.ആർ കോഡ് സൗകര്യമടക്കം ചാർജ് പോയൻറുകളിൽ സജ്ജീകരിക്കും. പോയന്റിൽ സ്ഥാപിച്ച സോക്കറ്റിൽനിന്ന് വണ്ടിയിലെ ചാർജിങ് കേബിൾ ഉപയോഗിച്ചാണ് വൈദ്യുതി ചാർജ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.