സർക്കാർ തലത്തിൽ ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധം–നിതിൻ ഗഡ്കരി
text_fieldsന്യൂഡൽഹി: പെേട്രാളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി കുറക്കുന്നതിെൻറ ഭാഗമായി തെൻറ വകുപ്പിലെ മുഴുവൻ സർക്കാർ വാഹനങ്ങളും ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. മറ്റ് വകുപ്പുകളും ഈ രീതി പിൻതുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പാചക വാതകത്തിന് സബ്സിഡി അനുവദിക്കുന്നതിന് പകരം ഇൻഡക്ഷൻ കുക്കറുകൾക്ക് സബ്സിഡി നൽകണം.
പാചക വാതകം ഇറക്കുതി ചെയ്യുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ ഇലക്ട്രിക് പാചക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാം. ഡൽഹിയിൽമാത്രം 10,000 ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിലൂടെ പ്രതിമാസം 30 കോടി രൂപ ലാഭിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന ' ഗോ ഇലക്ട്രിക് കാമ്പയിനിൽ' സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കണം. ആദ്യ ഘട്ടമെന്ന നിലയിൽ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർബന്ധമാക്കാൻ ശ്രമിക്കണമെന്ന് വകുപ്പ് മന്ത്രി ആർ.കെ സിങ്ങിനോട് അദ്ദേഹം അഭ്യർഥിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിലൂടെ പ്രതിമാസം മാസം 30,000 രൂപ ലാഭിക്കാം. ഇങ്ങനെ 10,000 വാഹനങ്ങൾ ഉപയോഗിച്ചാൽ പ്രതിമാസം 30 കോടി ലാഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.