ടൊയോട്ട വേഷമിട്ട എർട്ടിഗ ഇന്ത്യയിലേക്ക്; പേര് റൂമിയൻ
text_fieldsസുസുകി മോഡലുകളുടെ ടൊയോട്ട പതിപ്പുകൾ ഇന്ത്യക്കാർക്കിപ്പോൾ സുപരിചിതമാണ്. ഗ്ലാൻസയും, അർബൻ ക്രൂസറുമൊക്കെ ഇത്തരം വാഹനങ്ങളാണ്. ഇവരുടെ പിൻഗാമിയായി വരാൻപോകുന്നത് എർട്ടിഗ എം.പി.വിയുടെ ടൊയോട്ട വകഭേദമാണ്. ടൊയോട്ട, ഇൗ എം.പി.വിക്ക് പേരിട്ടിരിക്കുന്നത് റൂമിയൻ എന്നാണ്. വാഹനത്തിെൻറ പേര് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്തിടെ ദക്ഷിണാഫ്രിക്കൻ വിപണിയിലും റൂമിയനെ ടൊയോട്ട വിൽപ്പനയ്‌ക്കെത്തിച്ചിരുന്നു. 1.5-ലിറ്റർ ഹൈബ്രിഡ് പെട്രോൾ എഞ്ചിനുള്ള വാഹനമാണ് എർട്ടിഗ. ടൊയോട്ട ബ്രാൻഡിൽ എത്തുേമ്പാഴും ഇൗ ജനപ്രിയ എം.പി.വിക്ക് കാര്യമായ ഒരു മാറ്റവും ഉണ്ടാകില്ല.
എന്താണ് റൂമിയൻ
ടൊയോട്ട ഗ്ലാൻസയ്ക്ക് സമാനമായി പുനർരൂപകൽപ്പന ചെയ്‌ത ഗ്രിൽ ഒഴികെ, റൂമിയൻ എർട്ടിഗയുമായി തികച്ചും െഎക്യപ്പെടുന്നുണ്ട്. മറ്റെല്ലാ ബോഡി പാനലുകളും അലോയ് വീലുകളും ഡിസൈൻ ഘടകങ്ങളും രണ്ട് എം.പി.വികളിലും സമാനമാണ്. ഡാഷ്‌ബോർഡ് ലേഒൗട്ടും ഫീച്ചർ ലിസ്റ്റും മാറ്റമില്ലാതെ തുടരും. എർട്ടിഗയുടെ അതേ 105hp, 138Nm, 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് റുമിയനിൽ പ്രവർത്തിക്കുക.
എർട്ടിഗയെപ്പോലെ, റൂമിയനിലും മൂന്നു വരി, എട്ട് സീറ്റർ കോൺഫിഗറേഷനിൽ ലഭ്യമാകും. ടൊയോട്ട ഇന്ത്യയിൽ റൂമിയൻ എന്ന പേര് ട്രേഡ്മാർക്ക് ചെയ്‌ത സാഹചര്യത്തിൽ വാഹനം ഉടൻ വിപണിയിൽ എത്തുമെന്നാണ് സൂചന. എന്നാൽ തീയതിയൊന്നും ടൊയോട്ട പ്രഖ്യാപിച്ചിട്ടില്ല. സിയാസ് അടിസ്ഥാനമായുള്ള ബെൽറ്റ സെഡാനും ഇന്ത്യയിൽ അവതരിപ്പിക്കാൻ ടൊയോട്ടക്ക് പദ്ധതിയുണ്ട്. നിർത്തലാക്കിയ യാരിസ് സെഡാന്റെ പകരക്കാരനായി ബെൽറ്റ എത്തും. ബെൽറ്റ സെഡാന്റെ ഉത്പാദനം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ചില ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് മാർക്കറ്റുകളിലേക്കുള്ള കയറ്റുമതിയും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.