എഞ്ചിനിൽ വിറയൽ; ജിക്‌സർ 250, എസ്.എഫ് 250 തിരിച്ചുവിളിക്കുമെന്ന് സുസുകി
text_fieldsജനപ്രിയ മോഡലുകളായ ജിക്‌സർ 250, ജിക്‌സർ എക്സ് എഫ് 250 എന്നിവ തിരിച്ചുവിളിക്കുമെന്ന് സുസുകി. എഞ്ചിനിൽ അസാധാരണമായ വിറയൽ കണ്ടെത്തിയതിനെതുടർന്നാണ് നടപടി. ഇതുവരെ ആകെ 199 യൂനിറ്റുകളിലാണ് തകരാർ ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 2019 ഓഗസ്റ്റ് 12 നും 2021 മാർച്ച് 21 നും ഇടയിൽ നിർമിച്ച ബൈക്കുകളിലാണ് പ്രശ്നം. അമിതമായ എഞ്ചിൻ വൈബ്രേഷൻ കാരണം ബാലൻസർ ഡ്രൈവ് ഗിയറിെൻറ പൊസിഷനിൽ മാറ്റം വന്നതായും സുസുകി എഞ്ചിനീയർമാർ കണ്ടെത്തിയിട്ടുണ്ട്.
സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ നൽകുന്ന വിവരമനുസരിച്ച് ബാലൻസർ ഡ്രൈവ് ഗിയറിെൻറ സ്ഥാനങ്ങളുടെ അടയാളപ്പെടുത്തലിലെ തകരാറാണ് പ്രശ്‌നത്തിന് കാരണം. ബാലൻസർ ഡ്രൈവ് ഗിയറിെൻറ പൊരുത്തപ്പെടാത്ത സ്ഥാനങ്ങൾ കാരണം അമിതമായ വിറയൽ എഞ്ചിന് ഉണ്ടാവുകയായിരുന്നു. ൈബക്കുകൾ പരിശോധിക്കുമെന്നും തകരാറായ ഭാഗം സൗജന്യമായി മാറ്റിസ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു.
249 സിസി, സിംഗിൾ ഓവർഹെഡ് ക്യാം, സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിനാണ് ഇരുബൈക്കുകൾക്കും കരുത്തുപകരുന്നത്. 9,300 ആർപിഎമ്മിൽ 26 ബിഎച്ച്പി കരുത്തും 7,300 ആർപിഎമ്മിൽ 22.2 എൻഎം പീക്ക് ടോർക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സാണ്. ബജാജ് ഡൊമിനാർ 250, യമഹ എഫ്സെഡ് 25 എന്നിവയാണ് സുസുക്കി ജിക്സെർ 250 ശ്രേണിയുടെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.