Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎക്​സ്​.യു.വി 900:...

എക്​സ്​.യു.വി 900: പുതിയ എസ്​.യു.വി കൂപ്പേക്ക്​ പച്ചക്കൊടി കാട്ടി​ മഹീന്ദ്ര

text_fields
bookmark_border
Exclusive! Mahindra greenlights XUV900 SUV coupe
cancel

എസ്​.യു.വി കൂപ്പെ എന്നത്​ ലോകത്തെ ആഡംബര വാഹന വിപണിയിലെ കേൾവികേട്ട പേരാണ്​. എസ്​.യു.വി കൂപ്പെ എന്ന്​ കേൾക്കു​േമ്പാൾ ആദ്യം ഒാർമവരിക അതികായനായ ബി.എം.ഡബ്ലൂ എക്​സ്​ സിക്​സിനെയാണ്​. പോർഷെ കയേൻ, ഒാഡി ക്യൂ എട്ട്​, ബെൻസ്​ ജി.എൽ.ഇ കൂപ്പെ തുടങ്ങിയവയെല്ലാം ഇൗ വിഭാഗത്തിൽവരും. ഇവി​ടേക്ക്​ നമ്മുടെ സ്വന്തം മഹീന്ദ്രയും ചുവടുവയ്​ക്കുന്നു എന്നതാണ്​ ഏറ്റവും പുതിയ വാർത്ത. ഡബ്ല്യൂ 620 എന്ന കോഡ്​ നെയിമിലുള്ള പുതിയപദ്ധതിക്ക്​ മഹീന്ദ്ര പച്ചക്കൊടി കാട്ടിയതായി ഒാ​േട്ടാകാർ ഇന്ത്യ റിപ്പോർട്ട്​ ചെയ്യുന്നു. നേരത്തേ ടാറ്റയും എച്ച്​ 8 പേരിൽ ഒരു കൂപ്പെ പദ്ധതി ആരംഭിച്ചിരുന്നു. ടാറ്റയുടെ ഒമേഗ പ്ലാറ്റ്​ഫോമിൽ നിർമിക്കുന്ന വാഹനമാണിത്​.

​എക്‌സ്‌യുവി എയ്‌റോ

മഹീന്ദ്രയുടെ കൂപ്പെ സ്വപ്​നങ്ങൾ തുടങ്ങുന്നത്​ അടുത്തകാലത്തൊന്നുമല്ല. കുറച്ചുകാലമായി പുതിയ പദ്ധതി അവരുടെ മനസിലുണ്ട്​. 2016 ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ എക്‌സ്‌യുവി എയ്‌റോ എന്ന കൂപ്പെ കൺസപ്​ട്​ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ പണച്ചെലവുള്ള പദ്ധതി ആയിരുന്നതിനാൽ തൽക്കാലം കമ്പനി പ്രോജക്​ട്​ മരവിപ്പിക്കുകയായിരുന്നു. പ്രതിമാസം 20 ലക്ഷം രൂപയെങ്കിലും മാറ്റിവയ്​ക്കേണ്ട ബൃഹദ്​പദ്ധതിയായിരുന്നു എയ്​റോയുടേത്​. എന്നാൽ ഥാറി​െൻറ വൻ വിജയത്തിന്​ ശേഷം പുതിയ പരീക്ഷണം നടത്താൻ കമ്പനിക്ക്​ ആത്മവിശ്വാസം ലഭിച്ചു. 2024ൽ എക്​സ്​.യു.വി 900 എന്ന പേരിൽ വാഹനം നിരത്തിലെത്തിക്കാനാണ്​ മഹീന്ദ്ര ഇപ്പോൾ ലക്ഷ്യമിടുന്നത്​.

എക്​സ്​.യു.വി എയ്​റോ കൺസപ്​ട്​(2016)

എന്തായിരിക്കും എക്​സ്​.യു.വി 900​

വരാനിരിക്കുന്ന എക്​സ്​.യു.വി 700മായി യന്ത്രഭാഗങ്ങൾ പങ്കുവയ്​ക്കുന്ന വാഹനമാകും പുതിയ കൂപ്പെ. ഫ്രണ്ട് ഫെൻഡറുകൾ, മുൻവാതിലുകൾ പോലുള്ളവയും 700ലേതായിരിക്കും. കൂടുതൽ പ്രീമിയം ക്യാബിനും കൂടുതൽ സവിശേഷതകളും വാഹനത്തിന്​ ലഭിക്കും. എക്സ് യു വി 700 ൽ നിന്നുള്ള 2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോളും, 2.2 ലിറ്റർ ഡീസൽ എംഹോക്ക് എഞ്ചിനുകളും വാഹനത്തിലുണ്ടാകും. ആറ്​ സ്​പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോ ഓപ്ഷനുകളുമായാണ് ഇൗ എഞ്ചിൻ വരുന്നത്. ഡബ്ല്യു 620 പദ്ധതി ഇപ്പോഴും ഡ്രോയിങ്​ ബോർഡിലാണ്. മഹീന്ദ്രയിൽ പുതുതായി എത്തിയ ഡിസൈനർ പ്രതാപ്​ ബോസി​െൻറ നേതൃത്വത്തിലുള്ള സംഘമായിരിക്കും വാഹനം രൂപകൽപ്പന ചെയ്യുക. 2024 ന് മുമ്പ് വാഹനം ഷോറൂമുകളിൽ എത്താൻ സാധ്യതയില്ല. മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിസൈൻ യൂറോപ്പ് (എം​.എ.ഡി.ഇ) സ്റ്റുഡിയോ ആയിരിക്കും വാഹനത്തി​െൻറ മേൽനോട്ടം വഹിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MahindraCoupeXUV900SUV coupe
Next Story