Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഫെയിം 2 സബ്​സിഡി ഇളവ്;...

ഫെയിം 2 സബ്​സിഡി ഇളവ്; പുതുക്കിയ വിലകൾ പ്രഖ്യാപിച്ച്​ ഇൗഥർ

text_fields
bookmark_border
FAME II Subsidy: Ather 450X Plus new prices across the Indian cities
cancel

​കേന്ദ്ര സർക്കാർ ഫെയിം 2 സബ്​സിഡികൾ പ്രഖ്യാപിച്ചതോടെ വിലകുറച്ച്​ ഇലക്​ട്രിക്​ ഇരുചക്രവാഹന കമ്പനികൾ. രാജ്യത്തെ പ്രമുഖ ഇ.വി സ്​കൂട്ടർ നിർമാതാക്കളെല്ലാം ഉത്​പന്ന നിരയുടെ വില കുറച്ചിട്ടുണ്ട്​. കേന്ദ്ര വ്യവസായ വകുപ്പ് വെള്ളിയാഴ്​ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ്​ വൈദ്യുത ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്​സിഡി വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്​. കിലോവാട്ടിന് 15,000 രൂപയായാണ്​ സബ്​സിഡി ഉയർത്തിയത്​.


ഫെയിം 2 പദ്ധതിപ്രകാരം 10,000 കോടി രൂപയാണ്​ നിലവിൽ അനുവദിച്ചിരിക്കുന്നത്​. ഇരുചക്രവാഹനങ്ങളാണ് ഇതി​െൻറ ഏറ്റവും വലിയ ഗുണഭോക്താക്കൾ. സബ്​സിഡി പ്രഖ്യാപിച്ചതോടെ ആദ്യമായി വിലകുറച്ചത്​ ഇൗഥർ എനർജി​ ആയിരുന്നു. ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ടപ്പ് ആണ്​ ഇൗഥർ എനർജി. 450 എക്​സ്​, 450 പ്ലസ് എന്നീ മോഡലുകളിൽ 14,500 രൂപവരെ വില കുറയ്ക്കുമെന്ന് ഇൗഥർ പ്രഖ്യാപിച്ചിരുന്നു. നിലവിൽ കമ്പനി തങ്ങളുടെ ഓൺ-റോഡ് വിലകൾ പ്രഖ്യാപിച്ചിട്ടുണ്ട്​.

ഇൗഥറി​െൻറ വിവിധ നഗരങ്ങളിലെ വിലകൾ

തിരഞ്ഞെടുത്ത ഇന്ത്യൻ നഗരങ്ങളിൽ മാത്രമാണ് ഇൗഥർ പ്രവർത്തിക്കുന്നത്. എന്നാൽ കമ്പനിക്ക് 30 നഗരങ്ങളിലായി വിപുലീകരണ പദ്ധതികളുണ്ട്. ആറ്​ മാസത്തിനുള്ളിൽ 30 നഗരങ്ങളിലേക്ക് വിതരണം വിപുലീകരിക്കാനാണ്​ നീക്കം നടക്കുന്നത്​.

ഫെയിം 2 സബ്​സിഡിക്ക്​ യോഗ്യതനേടുന്നതിന്​ ചില മാനദണ്ഡങ്ങൾ സർക്കാർ നിശ്​ചയിച്ചിട്ടുണ്ട്​. മിനിമം ടോപ്പ് സ്പീഡ്, ചാർജ് പെർ റേഞ്ച്, ആക്സിലറേഷൻ, ഉൗർജ്ജ ഉപഭോഗ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരമാണ്​ ആനുകൂല്യം ലഭിക്കുക. ഒരൊറ്റ ചാർജിൽ കുറഞ്ഞത് 80 കിലോമീറ്റർ ദൂരം സഞ്ചരിക്കുക, 250 വാട്ടിലധികം കരുത്തുള്ള ഇലക്ട്രിക് മോട്ടോർ ഉണ്ടായിരിക്കുക, 40 കിലോമീറ്റർ വേഗത ഉണ്ടായിരിക്കുക തുടങ്ങിയവ നിബന്ധനകളിൽ ചിലതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priceAtherFAME IIAther 450X
Next Story