ഗൂഗ്ൾ മാപ്പ് നോക്കി പോയ കുടുംബം അകപ്പെട്ടത് കാട്ടിൽ; രക്ഷപ്പടുത്തിയത് ഫയർഫോഴ്സി എത്തി
text_fieldsമനുഷ്യെൻറ സഞ്ചാര വഴികളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഗൂഗ് മാപ്പ് മാറിയിട്ട് ഏറെക്കാലമായി. അപരിചിത വഴികളിലുടെ മാപ്പ് എത്രയോ തവണ നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. എന്നാൽ മാപ്പ് ചതിക്കുന്ന അവസരങ്ങളും കുറവല്ല. മാപ്പ് നോക്കി നോക്കി അവസാനം വഴിയില്ലാത്തിടത്ത് എത്തുന്നതും ഏതെങ്കിലും മതിലിനുപിറകിൽ നോക്കുകുത്തിയാവേണ്ടിവരുന്നതും അപൂർവ്വമല്ല. മൂന്നാറിൽവച്ച് ഡോക്ടർക്കും കുടുംബത്തിനും സംഭവിച്ചതും ഇതാണ്.
മൂന്നാറിലെ ദേവികുളം പ്രദേശത്തെ സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന ഡോക്ടറിനും കുടുംബത്തിനും ആണ് ഗൂഗ്ൾ മാപ്പ് പണി കൊടുത്തത്. മൂന്നാർ ടോപ് സ്റ്റേഷനും വട്ടവടയും സന്ദർശിച്ച് തിരികെ റിസോർട്ടിലേക്ക് വരുേമ്പാഴാണ് ഇവർക്ക് വഴി തെറ്റിയത്. പ്രദേശത്തെ റോഡുകൾ പരിചയമില്ലാത്തതിനാൽ സംഘം ഗൂഗിൾ മാപ്പിനെ പിന്തുടരുകയായിരുന്നു. കുറച്ചുനേരം വണ്ടിയോടിച്ചതിനുശേഷം അവർ പ്രധാന റോഡിൽ നിന്ന് മാറി തേയിലത്തോട്ടങ്ങളിലൂടെയും പരുക്കൻ റോഡുകളിലൂടെയും യാത്ര ചെയ്യാനാരംഭിച്ചു. മാട്ടുപ്പെട്ടി എട്ടാം മൈലിൽ എത്തിയപ്പോൾ മൂന്നാർ റൂട്ടിൽ നിന്നു തിരിഞ്ഞ് കുറ്റ്യാർവാലി റൂട്ടിലേക്ക് പ്രവേശിച്ചു. ഇതുവഴിയും ദേവികുളത്തിനു പോകാമെങ്കിലും ഇടയ്ക്കുവച്ചു വീണ്ടും വഴി തെറ്റി.
ഏകദേശം അഞ്ച് മണിക്കൂറോളം സംഘം ഇത്തരത്തിൽ പലയിടങ്ങളിലും കറങ്ങി. അർധരാത്രി ആയപ്പോഴാണ് തങ്ങൾ കാട്ടിൽ അകപ്പെട്ട വിവരം ഇവർക്ക് മനസിലായത്. മാരുതി സുസുക്കി വാഗൺആറിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. കാട്ടിലകപ്പെട്ട ഇവർക്ക് കൂനിന്മേൽ കുരു എന്നപോലെ മെറ്റാരു ദുരന്തവും സംഭവിച്ചു. കാർ വഴിയിലെ ചെളിക്കെട്ടിൽ പുതയുകയായിരുന്നു. അങ്ങിനെ ഡോക്ടറും കുടുംബവും അക്ഷരാർഥത്തിൽ കാട്ടിൽ കുടുങ്ങി.
തുടർന്ന് ഇവർ ഫയർ ആൻഡ് റെസ്ക്യൂ സർവീസിനെ വിവരം അറിയിക്കാൻ ശ്രമിച്ചു. കാടിനു നടുവിലായതിനാൽ മൊബൈൽ നെറ്റ്‌വർക്ക് ഇവിടെ തീർത്തും ദുർബലമായിരുന്നു. അവസാനം ഉയരമുള്ള പ്രദേശത്ത് കയറി ഇവർ ഒരുവിധത്തിൽ ഫയർഫോഴ്സുമായി ബന്ധപ്പെടുകയും ലൊക്കേഷൻ അയച്ചുകൊടുക്കുകയും ചെയ്തു.
തുടർന്ന് ഒമ്പതുപേരടങ്ങുന്ന ഫയർഫോഴ്സ് സംഘം പുലർച്ചെ 1:30 ഓടെ തിരച്ചിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഇവർക്ക് വാഹനത്തേയും യാത്രക്കാരേയും കണ്ടെത്താനായില്ല. പിന്നീട് രക്ഷാസംഘം ഉയർന്ന സ്ഥലത്ത് കയറി അവരുടെ സെർച്ച് ലൈറ്റ് ഓണാക്കി. സെർച്ച് ലൈറ്റ് കണ്ട ഡോക്ടർ തെൻറ വാഹനത്തിലെ ലൈറ്റുകളും ഓണാക്കി. അങ്ങിനെ അവസാനം രക്ഷാപ്രവർത്തകർ സംഘത്തെ കണ്ടെത്തുകയായിരുന്നു. അപ്പോഴേക്കും പുലർച്ചെ നാല് മണി ആയിരുന്നു.
കുടുംബം കുടുങ്ങിക്കിടക്കുന്ന പ്രദേശത്ത് ആനയും കടുവയും പോലുള്ള വന്യമൃഗങ്ങളുണ്ടായിരുന്നെന്നും ഭാഗ്യവശാൽ ഇവർ അവരുടെ മുന്നിൽപ്പെട്ടില്ലെന്നും ഫയർഫോഴ്സ് അധികൃതർ പറയുന്നു. വളരെ വിദൂരമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുേമ്പാൾ ഗൂഗ്ൾ മാപ്പിനെആശ്രയിക്കാതെ പ്രദേശവാസികളോട് വഴി ചോദിക്കണമെന്നും ഫയർഫോഴ്സ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.