ഫാൻസി നമ്പർ വേണോ; വാഹനം ലഭിക്കാൻ അൽപം താമസിക്കും
text_fieldsതിരുവനന്തപുരം: പുതിയ വാഹനങ്ങൾക്ക് താൽക്കാലിക രജിസ്ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോേട്ടാർ വാഹനവകുപ്പ് സർക്കുലർ പുറത്തിറങ്ങിയതോടെ ഫാൻസി നമ്പർ പ്രേമികൾക്ക് തിരിച്ചടി. അതിസുരക്ഷ നമ്പർ പ്ലേറ്റ് വാഹനങ്ങളിൽ ഘടിപ്പിച്ച ശേഷമേ വാഹനങ്ങൾ ഉടമക്ക് വിട്ട് നൽകൂവെന്ന പുതിയ തീരുമാനമാണ് ഫാൻസി നമ്പർ പ്രേമികൾക്ക് തിരിച്ചടിയാകുക. ഒാരോ ദിവസവും വൈകീട്ട് നാലുവരെ ലഭിക്കുന്ന അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി അതത് ദിവസം തന്നെ നമ്പർ അനുവദിക്കുന്ന രീതിയാണ് നടപ്പിലാകുന്നത്.
എന്നാൽ ഫാൻസി നമ്പർ വേണ്ടവർ അേപക്ഷയോടൊപ്പം താൽപര്യപത്രം നൽകണം. ഇൗ വിവരം ഡീലർ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തും. ഇൗ വിവരം അന്നുതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. ഇത്തരം വാഹനങ്ങൾക്ക് താൽക്കാലിക രജിസ്ട്രേഷൻ അനുവദിക്കും. എന്നാൽ, വാഹനം വാങ്ങിയയാൾക്ക് വിട്ടുകൊടുക്കില്ല. ഫാൻസി നമ്പർ ലഭിക്കുകയും അതിസുരക്ഷ നമ്പർ പ്ലേറ്റ് വാഹനങ്ങളിൽ ഘടിപ്പിക്കുകയും ചെയ്ത ശേഷമേ വാഹനങ്ങൾ ഉടമക്ക് നൽകൂ.
നമ്പർ റിസർവേഷനുവേണ്ടി താൽക്കാലിക രജിസ്ട്രേഷൻ നേടുകയും എന്നാൽ, നമ്പർ ലേലത്തിൽ പരാജയപ്പെടുകയും ചെയ്യുന്ന പക്ഷം മറ്റൊരു നമ്പർ റിസർവ് ചെയ്യാൻ താൽപര്യമില്ലെങ്കിൽ ആ വിവരം രേഖാമൂലം ഓഫിസ് മേധാവിയെ അറിയിക്കണം. അവർക്ക് സാധാരണ ക്രമത്തിൽ നമ്പർ ലഭ്യമാക്കും. നമ്പർ അനുവദിച്ചാൽ നിലവിലെ നിർദേശങ്ങൾ അനുസരിച്ച് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തയാറാക്കി വാഹന ഉടമക്ക് തപാലിൽ അയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.