ഇത്തവണ കാർ റാഞ്ചിപ്പിടിക്കുന്ന വിമാനം; ത്രസിപ്പിക്കും രംഗങ്ങളുമായി എഫ്9 ഇന്ത്യൻ സ്ക്രീനുകളിലേക്ക്
text_fieldsഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സീരിസിലെ ഒമ്പതാമത്തെ ചിത്രം എഫ് 9: ദ ഫാസ്റ്റ് സാഗയുടെ ട്രെയിലർ വന്നത് മുതൽ ചിത്രത്തിെൻറ റിലീസിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഒരേ ശൈലിയിലുള്ള കഥയും അതിന് അകമ്പടിയായി 'ലോ ഒാഫ് ഫിസിക്സിനെ' മതിക്കാത്ത സ്റ്റണ്ടുകളും കാർ ചേസുകളും കാരണം മോശം നിരൂപണങ്ങൾ ലഭിക്കാറുണ്ടെങ്കിലും തിയറ്റർ വിടുേമ്പാൾ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് നിർമാതാവിെൻറ പോക്കറ്റ് നിറക്കാറാണ് പതിവ്.
വിൻഡീസൽ അവതരിപ്പിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഡോമും കൂട്ടരും ആരാധകരെ ത്രസിപ്പിക്കാൻ ഒാരോ സിനിമകളിലും ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങളുമായി എത്താറുണ്ട്. അബൂദബിയിലെ മൂന്ന് ബഹുനില കെട്ടിടങ്ങൾക്കുള്ളിലൂടെ കാറുമായി പറന്ന രംഗവും പറക്കുന്ന വിമാനത്തിൽനിന്ന് നായകൻ കാറെടുത്ത് താഴേക്ക് ചാടിയ രംഗവുമാക്കെ കണ്ട് അന്തംവിട്ട പ്രേക്ഷകർക്ക് ഇത്തവണ അതിന് മുകളിലുള്ള വിരുന്നാണ് സംവിധായകൻ ജസ്റ്റിൻ ലിൻ ഒരുക്കുന്നത്.
എഫ് 9ൽ റോക്കറ്റിെൻറ ശക്തിയുള്ള കാറും, ഇലക്ട്രോമാഗ്നറ്റ് ഉപയോഗിച്ച് വിമാനം കാർ റാഞ്ചിയെടുക്കുന്ന രംഗവുമൊക്കെയുണ്ട്. നാല് മിനിറ്റുള്ള ചിത്രത്തിെൻറ ട്രെയിലറിൽ കാണിച്ച പല രംഗങ്ങളും ആവേശം കൊള്ളിക്കുന്നതാണെങ്കിലും അവിശ്വസനീയമെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ ട്രോളുന്നവരും ചില്ലറയല്ല. വിന്‍ ഡീസലിന് പുറമേ മിഷെല്ലെ, ജോർദാന, ടൈറെസ്, നതാലി, ജോൺ സീന, ചാർലൈസ് തെറോൺ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
നിലവിൽ ചൈന, റഷ്യ, കൊറിയ, ഹോങ്കോങ്, ഗൾഫ് - തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രം മോശം അഭിപ്രായങ്ങൾക്കിടയിലും ഗംഭീര കളക്ഷനാണ് നേടുന്നത്. അമേരിക്ക, ഇന്ത്യ, കാനഡ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ജൂൺ 25നാണ് എഫ് 9െൻറ റിലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ നിലവിലെ കോവിഡ് സാഹചര്യം മൂലം തിയറ്ററുകൾ സമീപകാലത്തേക്കൊന്നും തുറക്കാനിടയില്ല. അതുകൊണ്ട് തന്നെ റിലീസ് ഇനിയും നീളാനാണ് സാധ്യത. എന്തായാലും റിലീസ് ദിനം അവേശത്തോടെ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമകൾ തിയറ്ററിൽ ആസ്വദിച്ചിരുന്ന ആരാധകർ നിരാശയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.