Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightനാളെ മുതൽ ഫാസ്​ടാഗ്​...

നാളെ മുതൽ ഫാസ്​ടാഗ്​ നിർബന്ധം

text_fields
bookmark_border
Toll plaza officials charged
cancel

ന്യൂഡൽഹി: ടോൾ പ്ലാസകളിൽ നാളെ മുതൽ ഫാസ്​ടാഗ്​ നിർബന്ധം. ജനുവരി ഒന്ന്​ മുതൽ ഫാസ്​ടാഗ്​ നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്‍റെ നേരത്തെയുണ്ടായിരുന്ന ഉത്തരവ്​. എന്നാൽ കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രാലയം ഫെബ്രുവരി 15 ലേക്ക് നീട്ടുകയായിരുന്നു.

രാജ്യത്തുള്ള ടോൾ പ്ലാസകളിൽ 75 മുതൽ 80 ശതമാനം വാഹനങ്ങൾ മാത്രമാണ്​ ഫാസ്​ടാഗ്​ ഉപയോഗിച്ച്​ കടന്ന്​ പോകുന്നത്​. ഇത്​ 100 ശതമാനമാക്കി ഉയർത്തുകയാണ്​ കേന്ദ്രസർക്കാറിന്‍റെ ലക്ഷ്യം. ​ഫാസ്​ടാഗ്​ നിർബന്ധമാക്കുന്നതിന്​ മുന്നോടിയായുള്ള അടിസ്ഥാന സൗകര്യങ്ങളും ടോൾ പ്ലാസകളിൽ ഒരുക്കണം. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്​. 2021 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ തേ​ർ​ഡ്​ പാ​ർ​ട്ടി ഇ​ൻ​ഷു​റ​ൻ​സി​നും ഫാ​സ്​​ടാ​ഗ്​ നി​ർ​ബ​ന്ധ​മാ​ണ്​.

റേഡിയോ ഫ്രീക്വിന്‍സ് ഐഡന്‍റിഫിക്കേഷന്‍ സാങ്കേതികവിദ്യയിലൂടെയാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. വാഹനങ്ങള്‍ ടോള്‍ പ്ലാസ കടക്കുമ്പോള്‍ ഫാസ്റ്റ്ടാഗ് അക്കൗണ്ടിൽ നിന്ന്​ പണം പിൻവലിക്കപ്പെടും. ഇതോടെ ടോള്‍ പ്ലാസകളിലെ വാഹനങ്ങളുടെ നീണ്ട നിര ഇനി കാണാനാവില്ല.ഫാസ്​ടാഗ്​ നിർബന്ധമാക്കുന്നതോടെ ടോൾ പ്ലാസകളിൽ ഒരു ലൈനിലൂടെ മാത്രമേ പണം നൽകി കടന്നു പോകാൻ സാധിക്കു. ഫാസ്​ടാഗിന്‍റെ ലൈനിൽ ടാഗില്ലാതെ വാഹനങ്ങൾ എത്തിയാൽ ഇരട്ടി തുക ടോളായി ഈടാക്കും.

2016 മു​ത​ലാ​ണ്​ രാ​ജ്യ​ത്ത്​ ഫാ​സ്​​ടാ​ഗ്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 2017 മു​ത​ൽ നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​നും ഫാ​സ്​​ടാ​ഗ്​ നി​ർ​ബ​ന്ധ​മാ​ക്കി. ഇ​ല​ക്​​ട്രോ​ണി​ക്​ പ​ണ​മി​ട​പാ​ട്​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ടോ​ൾ​കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കു​ക, സ​മ​യം, ഇ​ന്ധ​നം എ​ന്നി​വ ലാ​ഭി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ഫാ​സ്​​ടാ​ഗ്​ ന​ട​പ്പാ​ക്കി​യ​ത്.

ല​ഭി​ക്കു​ന്ന സ്​​ഥ​ല​ങ്ങ​ൾ

പ്ര​ധാ​ന ​േടാ​ൾ കേ​ന്ദ്ര​ങ്ങ​ൾ, എ​ച്ച്.​ഡി.​എ​ഫ്.​സി, ഐ.​സി.​ഐ.​സി.​ഐ, എ​സ്.​ബി.​ഐ, കോ​ട്ട​ക്, ആ​ക്​​സി​സ്​ എ​ന്നീ ബാ​ങ്കു​ക​ൾ, പേ​ടി​എം, എ​യ​ർ​ടെ​ൽ പേ​​മെൻറ്​ ബാ​ങ്ക്, ആ​മ​സോ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലും ല​ഭി​ക്കും.

വി​ല​യെ​ന്ത്​?

വാ​ഹ​ന​ത്തി​െൻറ ത​ര​മ​നു​സ​രി​ച്ച്​ (കാ​ർ, ജീ​പ്പ്, വാ​ൻ, ബ​സ്) വ്യ​ത്യ​സ്​​ത നി​ര​ക്കാ​ണ്​​ ഫാ​സ്​​ടാ​ഗി​ന്​ ഈ​ടാ​ക്കു​ക. വാ​ങ്ങു​ന്ന സ്​​ഥാ​പ​ന​മ​നു​സ​രി​ച്ചും ചെ​റി​യ വി​ല​വ്യ​ത്യാ​സ​മു​ണ്ടാ​കും. ടാ​ഗ്​ ന​ൽ​കു​ന്ന​തി​ന്​ ചി​ല സ്​​ഥാ​പ​ന​ങ്ങ​ൾ പ്ര​ത്യേ​ക ചാ​ർ​ജ്​ ഇൗ​ടാ​ക്കു​ന്നു​ണ്ട്. തി​രി​ച്ച​റി​യ​ൽ രേ​ഖ​യും വാ​ഹ​ന​ത്തി​െൻറ ര​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ഫാ​സ്​​ടാ​ഗ്​ എ​ടു​ക്കാ​ൻ നി​ർ​ബ​ന്ധ​മാ​ണ്.

റീ​ചാ​ർ​ജ്​ രീ​തി

ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ്, ക്രെ​ഡി​റ്റ്​/​ഡെ​ബി​റ്റ്​ കാ​ർ​ഡ്, യു.​പി.​ഐ (യൂ​നി​ഫൈ​ഡ്​ പേ​മെൻറ്​ ഇ​ൻ​റ​ർ​ഫേ​സ്), മൊ​ബൈ​ൽ ആ​പ്പു​ക​ളാ​യ പേ​ടി​എം, ഫോ​ൺ​പേ, ആ​മ​സോ​ൺ പേ, ​ഗൂ​ഗ്​​ൾ പേ ​എ​ന്നി​വ വ​ഴി​യും റീ​ചാ​ർ​ജ്​ ചെ​യ്യാം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toll plazafastag
Next Story