മഹീന്ദ്രയുടെ 'സ്വന്തം' ഹൈപ്പർ കാർ, 1874 കുതിരശക്തിയുമായി ബാറ്റിസ്റ്റ; വില 17.1 കോടി
text_fieldsഹൈപ്പർ കാറുകൾ നിർമിക്കുന്ന മഹീന്ദ്ര എന്നത് നമ്മുക്ക് പുതുമയുള്ള സംഗതിയാണ്. ബോലേറോയും എക്സ്.യു.വിയും ഥാറുമൊക്കെയാണ് നമ്മളെ സംബന്ധിച്ച് മഹീന്ദ്ര വാഹനങ്ങൾ. എന്നാൽ ലോകത്തെ ഏറ്റവും കരുത്തേറിയ വാഹനങ്ങളിലൊന്ന് നിർമിക്കുന്നത് മഹീന്ദ്രയുടെ മേൽനോട്ടത്തിലാെണന്നതാണ് വാസ്തവം. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ഡിസൈനർ കമ്പനിയായ പിനിൻഫരീനയാണ് ബാറ്റിസ്റ്റ എന്ന പേരിൽ ഇലക്ട്രിക് ഹൈപ്പർ കാർ നിർമിക്കുന്നത്. 1874 കുതിരശക്തിയുള്ള വാഹനം ഇറ്റലിയിൽ നിന്ന് പുറത്തിറങ്ങുന്ന ഏറ്റവും കരുത്തുള്ള വാഹനമായിരിക്കും. സാക്ഷാൽ ഫെരാരിയുടെ കളിത്തൊട്ടിലിലാണ് മഹീന്ദ്രയുടെ തേരോട്ടം എന്നത് ഏതായാലും ഇന്ത്യക്കാർക്ക് അഭിമാനിക്കാനുള്ള വകനൽകും.
ബാറ്റിസ്റ്റ ഇ-ഹൈപ്പർകാർ ആഗസ്റ്റ് 12 ന് ആഗോളതലത്തിൽ അവതരിപ്പിക്കും. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായി കാലിഫോർണിയയിലെ മോണ്ടറി മോേട്ടാർ ഷോയിലായിരിക്കും വാഹനത്തിെൻറ അവതരണം നടക്കുക. രണ്ട് സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും. 2,300 എൻ.എം ആണ് ടോർക്. ബാറ്റിസ്റ്റയുടെ 150 യൂനിറ്റുകൾ മാത്രമായിരിക്കും നിർമിക്കുക. നാല് ഇലക്ട്രിക് മോേട്ടാറുകളാണ് വാഹനത്തിന് കരുത്തുപകരുക. സാധാരണ വേഗതയിൽ 500 കിലോമീറ്റർ റേഞ്ച് നൽകാൻ ബാറ്റിസ്റ്റക്കാവും. എന്നാൽ വേഗത കൂടുന്തോറും റേഞ്ച് കുറയും.
'90 വർഷത്തിലധികം പഴക്കമുള്ള ഡിസൈൻ പൈതൃകമുള്ള പിനിൻഫരീന, ആഡംബരത്തിെൻറ മനോഹരവും സുസ്ഥിരവുമായ ഭാവിയിലേക്ക് മുന്നേറുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്'-സിഇഒ പെർ സ്വാൻറസൺ പറഞ്ഞു. 'ബാറ്റിസ്റ്റയുടെ ഗംഭീര പ്രകടനവും ആഡംബരവും ആദ്യമായി അനുഭവിക്കുന്ന അമേരിക്കയിലെ ക്ലയൻറുകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു'-അദ്ദേഹം കൂട്ടിച്ചേർത്തു.
1.7മില്യൻ പൗണ്ട് അഥവാ 17.5 കോടി രൂപയാണ് ബാറ്റിസ്റ്റയുടെ വില. ക്രൊയേഷ്യൻ നിർമാതാവായ റിമാകിെൻറ നെവേര, പുറത്തിറങ്ങാനിരിക്കുന്ന ലോട്ടസ് ഇവിജ എന്നിവ ബാറ്റിസ്റ്റയുടെ എതിരാളികളാണ്. ഇതിൽ നെവേരയുമായി എഞ്ചിൻ പങ്കിടുന്നുണ്ടെന്ന പ്രത്യേകതയും ബാറ്റിസ്റ്റക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.