Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബജാജ് -ട്രയംഫ് മോട്ടോർ...

ബജാജ് -ട്രയംഫ് മോട്ടോർ സൈക്കിളിന്‍റെ ആഗോള അരങ്ങേറ്റം 27ന്, ടീസർ വിഡിയോ പുറത്ത്

text_fields
bookmark_border
ബജാജ് -ട്രയംഫ് മോട്ടോർ സൈക്കിളിന്‍റെ ആഗോള അരങ്ങേറ്റം 27ന്, ടീസർ വിഡിയോ പുറത്ത്
cancel

ക്കണിക് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫും ബജാജ് ഓട്ടോയും കൈകോർത്ത് എത്തുന്ന ആദ്യ മോഡൽ ജൂൺ 27ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. എന്നാൽ ജൂലൈ അഞ്ചോടെയാവും ഇന്ത്യയിൽ വാഹനം അവതരിക്കുക. അവതരണത്തിന് മുന്നോടിയായി ആദ്യ ടീസർ വിഡിയോ ട്രയംഫ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കി. ട്രയംഫ് ബൈക്കുകളുടെ ചരിത്രമാണ് വിഡിയോയിലുള്ളത്. വിഡിയോയുടെ അവസാനഭാഗത്താണ് വരാനിരിക്കുന്ന ട്രയംഫ്- ബജാജ് മോഡലിന്‍റെ ടീസർ ഉൾപ്പെടുത്തിയിരിക്കുന്നത്.

ട്രയംഫ് എന്ന ബാഡ്ജിങ്ങിൽ തന്നെയാവും ബൈക്കുകൾ എത്തുക. രണ്ട് മോട്ടോർസൈക്കിളുകൾ തുടക്കത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന. റോഡ്‌സ്റ്റർ, സ്‌ക്രാംബ്ലർ മോഡലുകളായിരിക്കും ഇവയെന്നാണ് വിവരം. ചുരുക്കം പറഞ്ഞാൽ ട്രയംഫിന്‍റെ മോഡലുകൾ ഇന്ത്യയിൽ ബജാജ് നിർമിച്ച് വിപണിയിലെത്തിക്കും. രാജ്യത്തിന് പുറത്തേക്കും ഇവ കയറ്റുമതി ചെയ്യും. ഏകദേശം 2.5- മൂന്ന് ലക്ഷം (എക്‌സ്-ഷോറൂം) രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

2017-ൽ ആയിരുന്നു ഇരു കമ്പനികളും തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ചത്. 350-400 സി.സി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാടെയാവും പുതിയ മോഡലിൽ എത്തുക. യു.എസ്.ഡി ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ മോണോഷോക്ക്, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ-ചാനൽ എ.ബി.എസ്, റൈഡിങ്ങ് മോഡുകൾ, സ്ലിപ്പർ ക്ലച്ച് എന്നിവയും പ്രതീക്ഷിക്കുന്നു.

200 മുതൽ 700 സി.സി വരെയുള്ള മോട്ടോർസൈക്കിളുകൾ ബജാജ്-ട്രയംഫ് പങ്കാളിത്തത്തിൽ പുറത്തിറങ്ങും. നേരത്തെ കെ.ടി.എമ്മിനായി ബൈക്കുകൾ നിർമിച്ച് ഇന്ത്യൻ കമ്പനിയായ ബജാജിന് പാരമ്പര്യമുണ്ട്. പ്രീമിയം ബ്രാൻഡിങ്ങും മികച്ച പെർഫോമെന്‍സും ഉണ്ടായിരുന്നിട്ടും ഉയർന്ന വിലയാണ് സാധാരണക്കാരനെ ട്രയംഫ് ബൈക്കുകളിൽ നിന്ന് അകറ്റി നിർത്തിയത്.

എന്നാൽ, ബജാജുമായി കൈകോർക്കുന്നതോടെ വിലയിൽ കാര്യമായ മാറ്റം ഉണ്ടാവും. പങ്കാളിത്തത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ ട്രയംഫ് ഡീലർഷിപ്പുകൾ ബജാജ് ഓട്ടോ ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 120 നഗരങ്ങളിൽ ട്രയംഫ് ഡീലർഷിപ്പുകൾ ആരംഭിക്കാനുള്ള പദ്ധതിയും ഉണ്ട്. അതേസമയം, കെ.ടി.എം ഡീലർഷിപ്പുകൾ സ്വതന്ത്രമായി തുടരും. റോയൽ എൻഫീൽഡ്, യെസ്ഡി, ജാവ, ഹോണ്ട എന്നിവക്ക് ശക്തനായ എതിരാളിയായിട്ടാവും ബജാജ്, ട്രയംഫ് കൂട്ടുകെട്ട് എത്തുക.ട്രയംഫ് ബൈക്കുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അടുത്തയാഴ്ചയോടെ ലഭ്യമാകുമെന്നാണ് കരുതുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto newsTriumph Bajaj
News Summary - First-ever Triumph-Bajaj motorcycle set for global debut on June 27 in the UK
Next Story