പ്രൊഡക്ഷൻ ലൈൻ വിട്ട് സോനറ്റ്; ഇൗ മാസം 18ന് പുറത്തിറക്കുമെന്ന് കിയ
text_fieldsകിയയുടെ അനന്ത്പൂർ പ്ലാൻറിൽനിന്ന് സോനറ്റുകളുടെ നിർമാണം ആരംഭിച്ചു. ഇൗ മാസം 18നാണ് വാഹനത്തിെൻറ ഇന്ത്യയിലെ ഒൗദ്യോഗിക പുറത്തിറക്കൽ ചടങ്ങ് നടക്കുക. കമ്പനി ഏറെ പ്രതീക്ഷയോടെ വിപണിയിലെത്തിക്കുന്ന കോംപാക്ട് എസ്.യു.വിയാണ് സോനറ്റ്.
'ഇന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിനമാണ്. കാരണം ഇന്ന് ഞങ്ങൾ ആദ്യത്തെ സോനറ്റ് ഉപഭോക്താക്കൾക്കായി ഒൗദ്യോഗികമായി പുറത്തിറക്കുകയാണ്. ലോകം അഭിമുഖീകരിക്കുന്ന അഭൂതപൂർവമായ വെല്ലുവിളികൾക്കിടയിലും ഞങ്ങളുടെ വാഗ്ദാനത്തിൽ ഉറച്ചുനിൽക്കാനും സമയബന്ധിതമായി സോനറ്റിനെ പുറത്തിറക്കാനും കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു'-കിയ മോട്ടോഴ്‌സ് ഇന്ത്യ എംഡിയും സിഇഒയുമായ കുഷിയും ഷിം പറഞ്ഞു.
എപ്പോഴാണ് ഡെലിവറി ആരംഭിക്കുക?
സെപ്റ്റംബർ 18 മുതൽ സോനറ്റിനുള്ള ഡെലിവറികൾ ആരംഭിക്കുമെന്ന് കിയ അറിയിച്ചു. ലോകമെമ്പാടുമുള്ള 70 രാജ്യങ്ങളിലേക്ക് വാഹനത്തിെൻറ കയറ്റുമതി നടക്കുന്നതും ഇന്ത്യയിൽ നിന്നാണ്. കിയയുടെ ഉടമസ്ഥരായ ഹ്യൂണ്ടായുടെ വെന്യു എന്ന മോഡലുമായാണ് സോനറ്റ് വിപണിയിൽ ഏറ്റുമുട്ടുക. രണ്ട് സ്റ്റൈലിംഗ് പാക്കേജുകളിലായി ആറ് ട്രിം ലെവലുകളാണ് സോനറ്റിന് കിയ നൽകുന്നത്. ടെക് ലൈൻ, ജിടി ലൈൻ എന്നിവയാണ് സ്റ്റൈൽ പാക്കേജുകളിൽ വരുന്നത്.
എൻട്രി ലെവൽ HTE, HTK, HTK +, HTX,ഏറ്റവും ഉയർന്ന HTX + എന്നിവയാണ് ടെക് ലൈൻ വേരിയൻറുകൾ. ജിടി ലൈൻ പൂർണ്ണമായും ലോഡുചെയ്ത ജിടിഎക്സ് + ട്രിമിൽ മാത്രമേ ലഭ്യമാകൂ. 1.2 ലിറ്റർ നാച്ചുറലി ആസ്പറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് സോനറ്റിന് നൽകിയിരിക്കുന്നത്. 1.0 ടർബോ-പെട്രോളിന് പരമ്പരാഗത മാനുവൽ ഗിയർബോക്‌സ് നൽകില്ല. പകരം ആറ് സ്പീഡ് ഐഎംടി ക്ലച്ച്‌ലെസ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി വരും.
കൂടാതെ, ഡീസൽ എഞ്ചിനിൽ ഓട്ടോമാറ്റിക് ഗിയർബോക്സും കിയ നൽകുന്നുണ്ട്. എതിരാളികളിൽ നിന്ന് വ്യത്യസ്തമായി സോനറ്റ് ഡീസൽ ഓട്ടോയ്ക്ക് ടോർക് കൺവെർട്ടർ യൂനിറ്റ് ലഭിക്കും. മാനുവലിനേക്കാൾ ശക്തമായ എഞ്ചിൻ ട്യൂണിങ് ഡീസൽ-ഓട്ടോക്ക് ലഭ്യമാകുമെന്നതാണ് ശ്രദ്ധേയം. ഡീസൽ ഒാേട്ടാക്ക് 115 എച്ച്പി കരുത്തും 250 എൻഎം ടോർക്കും ലഭിക്കുേമ്പാൾ മാനുവലിന് 100 എച്ച്പി കരുത്തും 240 എൻഎം ടോർക്കുമാണ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.