ഥാറിനെ പിടിച്ചുകെട്ടാൻ ഗൂർഖ, പുതിയ എസ്.യു.വി ടീസ് ചെയ്ത് ഫോഴ്‌സ് മോേട്ടാഴ്സ്
text_fieldsഇന്ത്യൻ ഒാഫ്റോഡറുകളിൽ എതിരാളികളില്ലാതെ വിലസുന്ന മഹീന്ദ്ര ഥാറിന് വെല്ലുവിളി ഉയർത്തി ഫോഴ്‌സ് ഗൂർഖയെത്തുന്നു. പുതിയ എസ്.യു.വിയുടെ ടീസർ ഫോഴ്‌സ് മോേട്ടാഴ്സ് പുറത്തിറക്കി. ഡൽഹി ഓട്ടോ എക്‌സ്‌പോയിലാണ് ഫോഴ്‌സ് ഗൂർഖ 4X4 എസ്‌യുവി ആദ്യമായി അവതരിപ്പിച്ചത്. മഹീന്ദ്ര ഥാറിെൻറ എതിരാളി എന്നനിലയിൽ ശ്രദ്ധനേടിയ വാഹനമാണിത്.അടുത്തമാസം വാഹനം ഒൗദ്യോഗികമായി നിരത്തിലിറക്കുമെന്നാണ് സൂചന.
2021 മൂന്നാം പാദത്തിൽ (ജൂലൈ മുതൽ സെപ്റ്റംബർ വരെ) ഗൂർഖ പുറത്തിറക്കുമെന്ന് ഫോഴ്‌സ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. മൂന്ന്-ഡോർ, അഞ്ച്-ഡോർ പതിപ്പുകളിൽ ഗൂർഖ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. എൽഇഡി ഡിആർഎല്ലുകൾ, പുതിയ ഗ്രിൽ, ഫ്രണ്ട് ബമ്പർ, ഫ്രണ്ട് ഫെൻഡറുകളിൽ സ്ഥാപിച്ചിരിക്കുന്ന ടേൺ ഇൻഡിക്കേറ്ററുകൾ, പുനർരൂപകൽപ്പന ചെയ്ത ടെയിൽലൈറ്റുകൾ, പുതുതായി രൂപകൽപ്പന ചെയ്ത ചക്രങ്ങൾ, ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ, പുതിയ ഹെഡ്ലൈറ്റുകൾ പോലുള്ള നിരവധി ഡിസൈൻ നവീകരണങ്ങൾ ഗൂർഖയിൽ കാണാം. ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മോഡൽ ഏറെ പരുക്കനായാണ് കാണപ്പെട്ടത്. ഉൽപ്പാദന പതിപ്പിൽ അത് എത്രത്തോളം തുടരുമെന്ന് കണ്ടറിയണം.
ഉള്ളിലെത്തിയാൽ, രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളാണ്. ഏറ്റവും പിന്നിൽ സൈഡ് ഫെയ്സിങ് ജമ്പ് സീറ്റുകളും ലഭിക്കും. ക്യാബിന് ഓൾ-ബ്ലാക്ക് ഡാഷ്‌ബോർഡ്, പുതിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ഉരുണ്ട എയർ വെൻറുകൾ, മൂന്ന് സ്‌പോക് സ്റ്റിയറിങ് വീൽ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. എ-പില്ലർ മൗണ്ടഡ് ഗ്രാബ് റെയിൽ, ഗ്ലൗ ബോക്സ് എന്നിവ പുതിയ ഗൂർഖയിൽ പ്രതീക്ഷിക്കപ്പെടുന്ന മറ്റ് ചില സവിശേഷതകളാണ്.
ബിഎസ് ആറ്, 2.6 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന്. ഇത് 5 സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിൻ പരമാവധി 89 ബി.എച്ച്.പി ഒൗട്ട്പുട്ടും 260 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. ഒരു ഓൾ-വീൽ ഡ്രൈവ് സംവിധാനവും വാഹനത്തിന് ലഭിക്കും. മുന്നിലെ സ്വതന്ത്ര ഫ്രണ്ട് സസ്‌പെൻഷനും പിന്നിലെ കരുത്തുള്ള ആക്‌സിലും എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.