മഹീന്ദ്രയും ഫോർഡും പിരിയുന്നു; ഇന്ത്യൻ വാഹനപ്രേമികൾക്ക് നിരാശ
text_fieldsമഹീന്ദ്രയുമായുള്ള കൂട്ടുകച്ചവടത്തിൽ നിന്നും പിൻമാറുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ്. മഹീന്ദ്ര-ഫോർഡ് കൂട്ടുകെട്ടിൽ പുതിയ വർഷത്തിൽ കൂടുതൽ വാഹനങ്ങളെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇന്ത്യയിലെ വാഹനപ്രേമികളെ നിരാശരാക്കുന്നതാണ് പുതിയ തീരുമാനം. മഹീന്ദ്രയും പ്രത്യേക വാർത്താകുറിപ്പിലൂടെ പങ്കാളിത്തം അവസാനിപ്പിക്കുന്നതായി അറിയിച്ചു.
ഇരു കമ്പനികളും തമ്മിലുളള കരാറിെൻറ കാലാവധി ഡിസംബര്‍ 31ന് അവസാനിച്ചിരുന്നു. എന്നാൽ ഫോർഡും പിന്നാലെ മഹീന്ദ്രയും കരാർ പുതുക്കുന്നില്ലെന്ന തീരുമാനമെടുക്കുകയായിരുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയും തുടര്‍ന്ന് നേരിട്ട ആഗോള സാമ്പത്തിക, വ്യാപാര സാഹചര്യങ്ങളിലെ അടിസ്ഥാനപരമായ മാറ്റങ്ങളുമാണ് പങ്കാളിത്തമൊഴിയാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഫോര്‍ഡ് വ്യക്തമാക്കി. അതേസമയം, ഇന്ത്യന്‍ വിപണിയില്‍ സ്വതന്ത്രമായി നില്‍ക്കാനാണ് തീരുമാനമെന്നും കമ്പനി കൂട്ടിച്ചേർത്തു.
2019 ഒക്ടോബര്‍ ഒന്നിനായിരുന്നു മഹീന്ദ്ര-ഫോർഡും ഔദ്യോഗികമായി പങ്കാളിത്തത്തിൽ ഒപ്പിട്ടത്. പുതിയ കമ്പനിയില്‍ മഹീന്ദ്രയ്ക്ക് 51 ശതമാനവും ഫോർഡിന് 49 ശതമാനവും ഓഹരിയും എന്നായിരുന്നു ധാരണ. 2019 ല്‍ ഒപ്പിട്ട ഉടമ്പടി പ്രകാരം ഫോർഡ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണവും മഹീന്ദ്ര ഏറ്റെടുത്തിരുന്നു. ഈ പങ്കാളിത്തത്തിന് കീഴില്‍ ഏകദേശം 2,000 കോടി രൂപയുടെ നിക്ഷേപം, എസ്.യു.വി - എം.പി.വി സെഗ്മെൻറ് ഉള്‍പ്പെടെ പുതിയ കാറുകളുടെ വികസനം, സാങ്കേതികവിദ്യകള്‍ പങ്കുവയ്ക്കല്‍ തുടങ്ങിയ ധാരണകളായിരുന്നു ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.