പിക്കപ്പ് രാജാവ് 'റേഞ്ചർ റാപ്ടർ'ഇറക്കുമതി ചെയ്യുമെന്ന് ഫോർഡ്
text_fieldsപിക്കപ്പ് എന്ന് കേൾക്കുേമ്പാൾ ഇരുമ്പുകൊണ്ട് നിർമിച്ച, കടകടാ ശബ്ദമുണ്ടാക്കി പായുന്ന ചിലതരം ട്രക്കുകളാണ് സാധാരണഗതിയിൽ നമ്മുടെ മനസിൽവരിക. ചൂടിൽ പഴുത്ത്, വളച്ചിട്ടും വളയാത്ത സ്റ്റിയറിങിൽ തൂങ്ങി കഷ്ടപ്പെട്ട് ഒാടിക്കുന്ന അത്തരം പിക്കപ്പുകൾ വികസിത രാജ്യങ്ങളിൽ ഇപ്പോൾ കാണാൻ കഴിയില്ല. ലോക വാഹന വ്യവസായത്തിെൻറ പറുദീസയായ അമേരിക്കയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന പിക്കപ്പാണ് ഫോർഡ് റേഞ്ചർ റാപ്ടർ. ജിഎംസി സിയറ, ഷെവി കൊളറാഡോ, ടൊയോട്ട തുന്ദ്ര, നിസ്സാൻ ഫ്രോണ്ടിയർ, ജീപ്പ് ഗ്ലാഡിയേറ്റർ, ഹോണ്ട റിഡ്‌ലൈൻ തുടങ്ങിയവയാണ് റേഞ്ചറിെൻറ പ്രധാന എതിരാളികൾ.
പെർഫോമൻസ് പിക്കപ്പ് എന്നാണ് റേഞ്ചർ റാപ്ടർ അറിയപ്പെടുന്നത്. പരിമിതമായ എണ്ണം റേഞ്ചർ റാപ്‌റ്റർ ഇറക്കുമതി ചെയ്യാൻ ഫോർഡ് ഒരുങ്ങുന്നതായാണ് നിലവിലെ സൂചന. ഫോർഡ് എൻഡോവർ എസ്‌യുവിക്ക് സമാനമായ റണ്ണിംഗ് ഗിയറിനെ അടിസ്ഥാനമാക്കിയാണ് റാപ്ടർ നിർമിച്ചിരിക്കുന്നത്. ദൈനംദിന പിക്ക്അപ്പ് മാത്രമല്ല റാപ്ടർ, പരുക്കൻ ഭൂപ്രദേശങ്ങളിൽ പോകാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത സൂപ്പർ പിക്കപ്പുകളാണിത്. 2021 െൻറ രണ്ടാം പാദത്തിൽ വാഹനം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റേഞ്ചർ റാപ്റ്ററിെൻറ ഗ്രൗണ്ട് ക്ലിയറൻസ് 283 മില്ലിമീറ്ററാണ്. സ്പീഡ് ബ്രേക്കറുകൾ മാത്രമല്ല നിങ്ങൾക്ക് ഇതുപയോഗിച്ച് ഡിവൈഡറുകളെ പോലും മറികടക്കാൻ കഴിയുമെന്ന് സാരം. 800 മില്ലീമീറ്റർ ആഴമുള്ള വെള്ളത്തിലൂടെ സഞ്ചരിക്കാനും റാപ്ടറിനാകും. കൂടാതെ 285 എംഎം ടയറുകൾ മികച്ച ട്രാക്ഷനും നൽകുന്നു. ഇരട്ട ടർബോകളുള്ള 213 എച്ച്പി ഉത്പാദിപ്പിക്കുന്ന 500 എൻഎം ടോർക്ക് ശേഷിയുള്ള എഞ്ചിനാണ് വാഹനത്തിന്. ഫോർഡിെൻറ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷനായി ഉപയോഗിക്കുന്നത്.
കൂടാതെ ഫോർവീൽ ഡ്രൈവിന് ഒരു ടെറൈൻ മാനേജുമെൻറ് സിസ്റ്റവും ആറ് മോഡുകളും നൽകിയിട്ടുണ്ട്. 2021 െൻറ രണ്ടാം പകുതിയിൽ 2,500 യൂനിറ്റുകൾ ഇന്ത്യയിലെ ഷോറൂമുകളിൽ എത്തിക്കാനാണ് ഫോർഡിെൻറ തീരുമാനം. സവിശേഷമായ ഈ ഓഫ്റോഡർ സ്വന്തമാക്കാൻ 70 ലക്ഷം രൂപ വരെ നൽകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.