Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിർമാണ കേന്ദ്രങ്ങൾ അടച്ചുപൂട്ടും​, ഫോർഡ്​ നാടുവിടുമോ? അങ്ങിനെ കരുതാൻ കാരണങ്ങളുണ്ട്
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightനിർമാണ കേന്ദ്രങ്ങൾ...

നിർമാണ കേന്ദ്രങ്ങൾ അടച്ചുപൂട്ടും​, ഫോർഡ്​ നാടുവിടുമോ? അങ്ങിനെ കരുതാൻ കാരണങ്ങളുണ്ട്

text_fields
bookmark_border

കുറച്ചുകാലമായി വാഹന ഉടമകളും നാട്ടുകാരും ഒരുപോലെ ചോദിക്കുന്ന കാര്യമാണ്​ ഫോർഡ്​ രാജ്യം വിടുമോ എന്നത്​. ഇന്ത്യയിലെ ഉത്പാദനം നിർത്തി പതിയെ പുറത്തുകടക്കാൻ ​ഫോർഡിന്​ ഉ​ദ്ദേശമുണ്ടെന്നാണ്​ വാഹനലോകത്തെ അണിയറ സംസാരം. സാനന്ദ്, മറൈമല നഗർ എന്നിവിടങ്ങളിലെ നിർമാണ കേന്ദ്രങ്ങൾ ഫോർഡ് അടച്ചുപൂട്ടുമെന്നും തുടർന്ന്​ ഇന്ത്യവിടുമെന്നുമാണ്​ പറഞ്ഞുകേട്ടിരുന്നത്​.


ഇൗ കുശുകുശുപ്പുകൾ സത്യമാണെന്ന്​ ഉറപ്പിക്കുന്ന വിവരം കഴിഞ്ഞദിവസം വാർത്താ ഏജൻസിയായ റോയി​േട്ടഴ്​സും പുറത്തുവിട്ടിരുന്നു. വിശ്വനീയമായ ഉറവിടങ്ങളിൽ നിന്നാണ്​ വിവരം ലഭിച്ചതെന്നാണ്​ റോയി​േട്ടഴ്​സ്​ പറയുന്നത്​. ഇൗ വാർത്തകൾ ശരിവച്ചുകൊണ്ട്​ ഫോർഡ്​ ഇന്ത്യയിലെ ഉത്​പ്പാദനം നിർത്തുകയാണെന്ന്​ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്​. തങ്ങളുടെ രണ്ട്​ ​നിർമാണ സംവിധാനങ്ങളും അടച്ചുപൂട്ടാനും കമ്പനി തീരുമാനിച്ചു​.

ഫോർഡ്​ ഇന്ത്യ; ചരിത്രവും വർത്തമാനവും

1994ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ആദ്യത്തെ മൾട്ടി-നാഷണൽ ഓട്ടോമോട്ടീവ് കമ്പനികളിൽ ഒന്നാണ് ഫോർഡ്. 27 വർഷമായി ഇൗ അമേരിക്കൻ കാർ നിർമാതാവ് ഇന്ത്യയിൽ അതി​െൻറ പ്രവർത്തനം തുടരുന്നു. കുറേക്കാലമായി, ഇവിട​െത്ത വാഹന നിർമാണവും വിൽപ്പനയും ഒട്ടും ലാഭകരമല്ല എന്നാണ്​ ഫോർഡ്​ വിലയിരുത്തുന്നത്​. അതിനാലാണ്​ ഉത്പാദനം നിർത്തുന്നതെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു. ഇറക്കുമതിചെയ്​ത സി.ബി.യു മോഡലുകൾ മാത്രമായിരിക്കും കമ്പനി ഇനി ഇന്ത്യയിൽ വിൽക്കുക. സാനന്ദ്, മറൈമല നഗർ പ്ലാൻറുകൾ അടച്ചുപൂട്ടുകയാണ്​ ആദ്യം ചെയ്യുന്നത്​. കയറ്റുമതി പ്രവർത്തനങ്ങളും അവസാനിപ്പിക്കും.

എന്തുകൊണ്ടാണ് ഫോർഡ് ഉത്പാദനം നിർത്തുന്നത്?

സാനന്ദ്, മറൈമലൈ നഗർ പ്ലാന്റുകളിൽ നിർമാണം അവസാനിപ്പിക്കുന്നതിന്​ രണ്ട്​ കാരണങ്ങളാണ്​ ഫോർഡ് ഇന്ത്യ പറയുന്നത്​. പ്ലാൻറ്​ ശേഷിയുടെ പൂർണമായ വിനിയോഗം നിലവിൽ കുറവാണ് എന്നതാണ് ഒന്നാമത്തെ പ്രശ്​നം. ഈ രണ്ട് ഫാക്​ടറികളുംചേർന്ന് പ്രതിവർഷം 4,00,000 യൂനിറ്റുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ നിലവിൽ ഫോർഡിന്​ ആവശ്യം വർഷം 80,000 കാറുകൾ മാത്രമാണ്​. ശേഷിയുടെ 20 ശതമാനം മാത്രമാണിത്​. ഇതിൽതന്നെ പകുതിയും കയറ്റുമതി ചെയ്യാനുള്ളതാണ്​. ഫോർഡി​െൻറ വിൽപ്പന വളരെ കുറവാണെന്ന്​​ ചുരുക്കി പറയാം.


സാനന്ദ് പ്ലാൻറ്​ ഫോഡി​െൻറ ആഗോള മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നിർമിച്ചത്. പ്ലാൻറിൽ ഉത്​പ്പാദിപ്പിക്കുന്ന വാഹനങ്ങൾക്കും അതുകൊണ്ടുതന്നെ വിലകൂടും. അതിനനുസരിച്ചുള്ള ലാഭം ഒരിക്കലും കിട്ടിയിട്ടില്ലെന്നും ഫോർഡ്​ ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഫോർഡി​െൻറ ഏറ്റവും ജനപ്രിയ മോഡലുകളായ ഇക്കോസ്‌പോർട്ടും എൻഡവറും നിർമിച്ചിരുന്നത്​ മറായ്​മല പ്ലാൻറിൽനിന്ന്​ മാത്രമാണ്​. ഈ ഒരൊറ്റ പ്ലാൻറ്​ നിലനിർത്തുന്നത് പോലും സാമ്പത്തികമായി ലാഭകരമല്ലെന്നാണ്​ കമ്പനി പറയുന്നത്​. കാലഹരണപ്പെട്ട വാഹനങ്ങൾ, കുറഞ്ഞ ആവശ്യകത, പുതിയ കമ്പനികളുടെ തള്ളിക്കയറ്റം എന്നിവ പരിഗണിക്കുമ്പോൾ ഇത് സത്യവുമാണ്.

മഹീ​ന്ദ്രയുമായുള്ള കൂട്ട്​

ഇന്ത്യയിൽ തുടരാൻ ഫോർഡിന് മറ്റെന്തെങ്കിലും ഓപ്ഷനുകൾ ഉണ്ടോ? ഇന്ത്യയിലെ ഏതെങ്കിലും കാർ നിർമ്മാതാക്കളുമായി സഹകരണത്തിലോ സംയുക്ത സംരംഭത്തിലോ (JV) പ്രവേശിക്കുക എന്നതായിരുന്നു ഫോഡി​െൻറ ഒരേയൊരു സാധ്യത. അമേരിക്കൻ കാർ നിർമ്മാതാവ് 2019 ഒക്ടോബറിൽ ഒൗദ്യോഗിക പ്രഖ്യാപനവുമായി മഹീന്ദ്ര ആൻഡ്​ മഹീന്ദ്രയുമായി ഒരു സംയുക്​ത സംരംഭം ആരംഭിച്ചിരുന്നു. 2020 ഡിസംബർ 31 ന് ആ ഉടമ്പടി അവസാനിച്ചു. ഇതോടെ പ്ലാൻറുകൾ ഉപയോഗശൂന്യമായിതുടങ്ങി.


ഫോർഡ് ആരാധകരെ സംബന്ധിച്ചടുത്തോളം പ്രധാന പ്രതീക്ഷ ഫോർഡ്​ ഇപ്പോഴും ഇന്ത്യയിൽ സാന്നിധ്യം നിലനിർത്തുന്നു എന്നതാണ്​. ഓസ്‌ട്രേലിയയിലും ബ്രസീലിലും ഉള്ളതുപോലെ പ്രധാന മോഡലുകൾ ഇറക്കുമതി ചെയ്യുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. മസ്​താങ്, ബ്രോങ്കോ, മറ്റ് ഇലക്ട്രിക് വാഹനങ്ങൾ, ഇതിനകം ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന റേഞ്ചർ പിക്കപ്പ് ട്രക്ക് എന്നിവപോലുള്ള മോഡലുകൾ കൊണ്ടുവരുന്നതിൽ ഫോർഡ് ശ്രദ്ധ കേന്ദ്രീകരിക്കും. നിലവിൽ നിരത്തിലുള്ള വാഹനങ്ങൾക്ക്​ സർവ്വീസുകൾ തുടരുന്നതിന്​ എന്തെങ്കിലും പദ്ധതി കമ്പനി നടപ്പാക്കും എന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shutdownstopFordmanufacturing
News Summary - Ford to stop manufacturing cars in India
Next Story