അറിഞ്ഞോ, കുറച്ചുദിവസമായി ഇന്ധനവില കൂടിയിട്ടില്ല; കാരണം ഇതാണ്
text_fieldsനിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, കുറച്ച് ദിവസങ്ങളായി രാജ്യത്ത് ഇന്ധനവില കൂടിയിട്ടില്ല. കൃത്യമായി പറഞ്ഞാൽ എട്ട് ദിവസമായി പെട്രോൾ, ഡീസൽ വില കൂടിയിട്ട്. അവസാനം ഇന്ധന വില കൂടിയത് ജൂലൈ 17നാണ്. നിലവിൽ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 103.88 രൂപയാണ്. ഡീസലിനാകെട്ട 96.52 രൂപയും നൽകണം. മൂന്ന് മാസത്തിനുള്ളിലെ കണക്ക് പരിശോധിച്ചാൽ ഇന്ധനവിലയിൽ മാറ്റമില്ലാത്ത ഏറ്റവും ദൈർഘ്യമേറിയ കാലയളവിലൂടെയാണ് നാം കടന്നുപോകുന്നത്.
അതെന്താണ് വില കൂടാത്തത്?
രാജ്യത്തെ മനുഷ്യരുടെ ദുരിതംകണ്ട് മനസലിഞ്ഞിേട്ടാ, അതോ ഇലക്ഷൻ ഏതെങ്കിലും വരാനിരിക്കുന്നതുകൊണ്ടോ ആകും ഇന്ധന വില വർധിക്കാത്തതെന്ന് കരുതുന്നവർ ഉണ്ടാകാം. എന്നാൽ ഇത് രണ്ടുമല്ല കാരണമെന്ന് ആദ്യമേ പറയേട്ട. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഒായിലിെൻറ വില ക്രമാതീതമായി ഇടിഞ്ഞതാണ് ഇന്ധന വില ഉയരാതെ നിൽക്കാൻ കാരണം. ആഗോള ക്രൂഡ് ഓയിൽ വില ഏതാനും ആഴ്ചകൾക്ക് മുമ്പ് ബാരലിന് 77 ഡോളറായിരുന്നത് 69 ഡോളറായി കുറഞ്ഞിട്ടുണ്ട്. അസംസ്കൃത എണ്ണ ഉത്പാദനം വർധിപ്പിക്കാൻ ഒപെക് രാജ്യങ്ങൾ തീരുമാനിച്ചതിനാലാണ് അന്താരാഷ്ട്ര വിപണിയിൽ വില ഇടിഞ്ഞത്. അങ്ങിനെയെങ്കിൽ വില കുറയാത്തതെന്തെന്ന് ചിന്തിക്കുന്നവരുണ്ടാകും. നമ്മുടെ സർക്കാറിന് വില കൂട്ടാനല്ലേ അറിയൂ, കുറക്കാൻ അറിയില്ലല്ലോ എന്നതാണ് അതിെൻറ ഉത്തരം. ഇതിനകം എണ്ണവില കുറക്കാനുള്ള ധാരാളം അവസരങ്ങൾ ഉണ്ടായിട്ടും ഇങ്ങിനെതന്നെ പോകെട്ട എന്നാണ് ഭരണക്കാരുടെ തീരുമാനമെന്ന് സാരം.
നിലവിൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്ററിന് 101.84 രൂപയും 89.87 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ വില 107.83 രൂപയാണ്. ഡീസലാകെട്ട 97.45 രൂപക്കും. ഇന്ത്യയിലെ മെട്രോകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. 2020 ഏപ്രിൽ മുതൽ പെട്രോൾ, ഡീസൽ വില തുടർച്ചയായി വർധിപ്പിച്ചിരുന്നു. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 32.25 രൂപയും ഡീസൽ വില 27.58 രൂപയുമാണ് ഇക്കാലയളവിൽ വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.