ലക്ഷങ്ങൾ ലാഭം നേടാൻ സി.എൻ.ജി ട്രാക്ടർ, വാഹനം നാളെ പുറത്തിറക്കും
text_fieldsന്യൂഡൽഹി: രാജ്യത്തെ ആദ്യ സി.എൻ.ജി(കംപ്രസ്ഡ് നാചുറൽ ഗ്യാസ്) ട്രാക്ടർ ഗതാഗത മന്ത്രി നിധിൻ ഗഡ്കരി വെള്ളിയാഴ്ച പുറത്തിറക്കും. ഡീസൽ മോഡൽ ട്രാക്ടറുകൾ സി.എൻ.ജിയിലേക്ക് മാറ്റി പരിഷ്കരിച്ചവയാണ് ഇത്. റോമാറ്റ് ടെക്നോ സൊല്യൂഷൻ, ടോമാസെറ്റോ അച്ചില്ലെ ഇന്ത്യ എന്നിവയുടെ സംയുക്ത പദ്ധതിയാണിത്.
സി.എൻ.ജി ട്രാക്ടർ പുറത്തിറക്കുന്നതിലൂടെ കാർഷിക വിരുദ്ധ ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി സമരമുഖത്തുള്ള കർഷകരെ സ്വാധീനിക്കുക എന്ന ലക്ഷ്യവും കേന്ദ്രത്തിനുണ്ട്. കർഷകരുടെ വരുമാനം വർധിപ്പിക്കൽ, ചെലവ് കുറക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയും ലക്ഷ്യമിടുന്നുണ്ട്.
ഇന്ധനച്ചെലവിൽ പ്രതിവർഷം ലക്ഷത്തിലധികം രൂപ കർഷകന് സി.എൻ.ജി ട്രാക്ടറിലൂടെ ലാഭിക്കാമെന്നും, അവരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താൻ കഴിയുമെന്നുമാണ് ഗതാഗത വകുപ്പിന്‍റെ അവകാശ വാദം. ഡീസൽ വിലയും സി.എൻ.ജി വിലയും തമ്മിൽ ഏറെ അന്തരമുള്ളതിനാൽ കർഷകർക്ക് ഇത് ലാഭകരമാണെന്നും അവർ കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, നരേന്ദ്ര സിംഗ് തോമർ, പാർഷോത്തം രൂപാല, ജനറൽ വി.കെ സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.