ഏറ്റവും ഉയര്‍ന്ന മൈലേജ് നേടൂ, അല്ലെങ്കില്‍ വാഹനം തിരികെ നല്‍കാം; ഗ്യാരണ്ടി ഓഫറുമായി ഇന്ത്യൻ കമ്പനി
text_fieldsകൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്രയുടെ ട്രക്ക് ആൻഡ് ബസ് ഡിവിഷന്‍ (എം.ടി.ബി) തങ്ങളുടെ ബി.എസ്6 ശ്രേണിയില്‍ മുഴുവനായി 'കൂടുതല്‍ മൈലേജ് നേടുക അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കുക' എന്ന ഗ്യാരണ്ടിയുമായി ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചു. ബ്ലാസോ എക്സ് ഹെവി, ഫ്യൂരിയോ ഇന്‍റര്‍മീഡിയറ്റ്, ഫ്യൂരിയോ7, ജയോ എന്നിവയുള്‍പ്പെടെയുള്ള ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഫ്യൂവല്‍ സ്മാര്‍ട്ട് ടെക്നോളജിക്കൊപ്പം തെളിയിക്കപ്പെട്ട 7.2 ലിറ്റര്‍ എംപവര്‍ എഞ്ചിൻ (എച്ച്സിവികള്‍), എം.ഡി.ഐ ടെക് എഞ്ചിന്‍ (ഐഎല്‍സിവി), ബോഷ് ആഫ്റ്റര്‍ ട്രീറ്റ്മെന്‍റ് സിസ്റ്റത്തോട് കൂടിയ മൈല്‍ഡ് ഇ.ജി.ആര്‍, ആഡ് ബ്ലൂ ഉപഭോഗം കുറക്കാനും മറ്റ് നിരവധി സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും പുതിയ ശ്രേണിയുടെ സവിശേഷതകള്‍ ഏറ്റവും നൂതനമായ ഐമാക്സ് ടെലിമാറ്റിക്സ് സൊല്യൂഷന്‍, ഇവയെല്ലാം ചേര്‍ന്ന് ഉയര്‍ന്ന മൈലേജ് ഉറപ്പ് നല്‍കുന്നു. ട്രാന്‍സ്പോര്‍ട്ടര്‍മാരുടെ പ്രവര്‍ത്തന ചെലവിന്‍റെ സുപ്രധാന ഘടകം (60 ശതമാനത്തിലേറെ) ഇന്ധമാണെന്ന യാഥാര്‍ത്ഥ്യത്തിന്‍റെ അടിസ്ഥാനത്തില്‍ മഹീന്ദ്ര ബിഎസ്6 ട്രക്ക് ശ്രേണി ഈ മികവിന്‍റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്പോര്‍ട്ട് ബിസിനസ് രംഗത്തുള്ളവര്‍ക്ക് മുന്‍തൂക്കവും മനസമാധാനവും തങ്ങളുടെ ബിസിനസ് വികസിപ്പിക്കാനുള്ള അവസരവും ഉയര്‍ന്ന നേട്ടങ്ങളും ലഭ്യമാക്കും.
ലൈറ്റ്, ഇന്‍റര്‍മീഡിയറ്റ്, ഹെവി വാണിജ്യ വാഹനങ്ങളുടെ മേഖലയില്‍ നാഴികക്കല്ലാകുന്ന ഒരു നീക്കമാണ് മുഴുവന്‍ ട്രക്ക് ശ്രേണിക്കുമായി കൂടുതല്‍ മൈലേജ് ലഭിക്കുക, അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കുക എന്ന ഗ്യാരണ്ടി പ്രഖ്യാപിക്കുന്നതിലൂടെ നടത്തിയിരിക്കുന്നതെന്ന് ഈ അവസരത്തില്‍ സംസാരിക്കവെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് സെക്ടര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ വീജേ നക്ര പറഞ്ഞു. ഉപഭോക്താക്കള്‍ക്കായി ഇത്തരത്തില്‍ മൂല്യ വര്‍ധന നല്‍കുന്ന ഈ പ്രഖ്യാപനം നടത്താന്‍ ഇന്ധന വില ഉയര്‍ന്നു നില്‍ക്കുന്ന ഇതിനേക്കാള്‍ മികച്ചൊരു സമയമില്ല. സാങ്കേതികവിദ്യാ മുന്നേറ്റം, ഈ രംഗത്തെ മുന്‍നിര ഉല്‍പന്നങ്ങള്‍, ഇന്ത്യന്‍ വാണിജ്യ വാഹന മേഖലയില്‍ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയവയിലൂടെ മഹീന്ദ്രയുടെ കഴിവില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസ്യത വീണ്ടും ഉറപ്പാക്കാന്‍ ഇത് സഹായകമാകും എന്നു ശക്തമായി വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ മൈലേജ് ലഭിക്കുക, അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കുക എന്ന മൈലേജ് ഗ്യാരണ്ടി 2016ല്‍ തങ്ങളുടെ എച്ച്സിവി ട്രക്ക് ബ്ലാസോയ്ക്കാണ് ആദ്യമായി നല്‍കിയതെന്നും ഒരൊറ്റ ട്രക്ക് പോലും തിരികെ വന്നില്ലെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വാണിജ്യ വാഹന ബിസിനസ് മേധാവി ജലാജ് ഗുപ്ത പറഞ്ഞു. അതിനു ശേഷം ബ്ലാസോ എക്സ്, ഫ്യൂരിയോ ഐ.സി.വി ശ്രേണി, ഫ്യൂരിയോ7 തുടങ്ങിയവയിലായി നടത്തിയ അവതരണങ്ങളും ഉയര്‍ന്ന ഇന്ധനക്ഷമത ലഭ്യമാക്കുകയുണ്ടായി.
ഇന്ത്യന്‍ ഉപഭോക്താക്കളെ മനസിലാക്കിയുള്ള മഹീന്ദ്രയുടെ സാങ്കേതികവിദ്യാ രംഗത്തെ ഉന്നത നിലവാരമാണിതിനു സഹായിച്ചത്. ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് കൃത്യമായി സേവനങ്ങള്‍ ലഭ്യമാക്കുന്നു എന്നുറപ്പാക്കാനുള്ള സർവിസ് ഗ്യാരണ്ടിയും വാഗ്ദാനം ചെയ്യുന്നു. ഹൈവേയിലായാലും ഡീലര്‍ഷിപ്പ് വര്‍ക്ക്ഷോപ്പിലായാലും ഉറപ്പായ വേഗതയേറിയ ടേണ്‍ എറൗണ്ട് സമയമാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഇതിനു പുറമെ അത്യാധുനിക ഐമാക്സ് ടെലിമാറ്റിക്സ് സാങ്കേതികവിദ്യ ഉടമസ്ഥതയുടെ ചെലവു കുറക്കാനും ട്രാന്‍സ്പോര്‍ട്ടര്‍ക്ക് വിദൂരത്തിരുന്ന് തന്‍റെ ട്രക്കുകളില്‍ ശക്തമായ നിയന്ത്രണം ഉറപ്പാക്കാനും സഹായിക്കുന്നു. ഇവയും ഉറപ്പായ ഉയര്‍ന്ന ഗ്യാരണ്ടിയും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന സമൃദ്ധിയാണു നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപഭോക്താക്കള്‍ക്കായി നല്‍കുന്ന ഈ മൂല്യവര്‍ധനവുകള്‍ വലിയ വാണിജ്യ വാഹന മേഖലയില്‍ ശക്തമായ നിലയില്‍ ഉയരാനായുള്ള യാത്രയില്‍ സഹായകമാകുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റില്‍ (www.mahindratruckandbus.com) ലഭ്യമായ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് മൈലേജ് ഗ്യാരണ്ടി ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.