റോൾസ് റോയ്സിൽ ഇനി ഡാഷ് ബോർഡും തിളങ്ങും; ഇല്യൂമിനേറ്റഡ് ഡാഷ്ബോർഡ് ഉൾെപ്പടുത്തുന്നത് ഗോസ്റ്റിൽ
text_fieldsറോൾസ് റോയ്സിനെ ആകർഷകമാക്കുന്ന ഘടകങ്ങളിലൊന്നാണ് അതിെൻറ സ്റ്റാർലൈറ്റ് മേൽക്കൂരകൾ. വാഹനത്തിനുള്ളിൽ മുകളിലായി തിളങ്ങി നിൽക്കുന്ന നക്ഷത്ര സമാനമായ ചെറുലൈറ്റുകളെയാണ് സ്റ്റാർലൈറ്റ് എന്ന് റോൾസ് വിളിക്കുന്നത്. അധിക പണം മുടക്കിയാണ് ഇത് സ്ഥാപിക്കേണ്ടത്.
നമ്മുക്കിഷ്ടമുള്ള നക്ഷത്ര രാശി ചക്രങ്ങളെ വരെ ഇത്തരത്തിൽ റൂഫിൽ പിടിപ്പിക്കാനുള്ള ഒാപ്ഷൻ റോൾസ് റോയ്സിലുണ്ട്. ഇതേരീതിയിൽ വാഹനത്തിെൻറ ഡാഷ്ബോർഡിനേയും തിളക്കമുള്ളതാക്കാനൊരുങ്ങുകയാണ് റോൾസ്. പുതുതായി പുറത്തിറക്കുന്ന ഗോസ്റ്റ് മോഡലിലാണ് തിളങ്ങുന്ന ഡാഷ്ബോർഡ് പിടിപ്പിക്കുന്നത്. അടുത്തമാസം വാഹനം വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
150ൽപരം എൽ.ഇ.ഡികളാണ് ഡാഷ്ബോർഡിന് തിളക്കം നൽകുന്നത്. എണ്ണിയെടുത്താൽ 850 സ്റ്റാറുകൾ ഉണ്ടാകും. വാഹനം ഒാൺ ചെയ്യുേമ്പാഴാകും ഇവ തെളിയുക. പുതിയ ഗോസ്റ്റിൽ സുഖസൗകര്യങ്ങൾക്കാകും മുൻതൂക്കം നൽകുന്നതെന്നും നോയിസ് ഇൻസുലേഷൻ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മോഡലാകും ഇതെന്നും റോൾസ് എഞ്ചിനീയർമാർ പറയുന്നു.
6.75 ലിറ്റർ വി 12 എഞ്ചിനാണ് വാഹനത്തിന്. അലൂമിനിയത്തിലാണ് ഷാസി നിർമിച്ചിരിക്കുന്നത്. ഫോർവീൽ ഡ്രൈവ് വാഹനമാണിത്. ആദ്യ തലമുറ ഗോസ്റ്റ് വിപണിയിൽ ഇറങ്ങിയിട്ട് 10 വർഷത്തിലേറെയായി. വാഹനം ആഗോളവിപണിെക്കാപ്പം ഇന്ത്യയിലെത്തുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.