30000 ഇ.വികൾ ബുക്ക് ചെയ്ത് കേരളവും ഗോവയും; സർക്കാർ മേഖലയിൽ കൂടുതൽ വൈദ്യുത വാഹനങ്ങൾ വരും
text_fieldsവാഹനരംഗം വൈദ്യൂതീകരിക്കുന്നതിെൻറ ഭാഗമായി കേരളവും ഗോവയും കൂടുതൽ ഇ.വികൾ വാങ്ങുന്നു. എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിെൻറ (ഇ.ഇ.എസ്.എൽ) പൂർണ ഉടമസ്ഥതയിലുള്ള കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡുമായാണ് ഇരു സംസ്ഥാനങ്ങളും കരാർ ഒപ്പുവച്ചിരിക്കുന്നത്. ലോകപരിസ്ഥിതി ദിനത്തിൽ നടന്ന കരാറിലൂടെ 30000 ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ വാങ്ങുകയാണ് ലക്ഷ്യം. സർക്കാർ മേഖലയിൽ ഉപയോഗിക്കാനാണ് വാഹനങ്ങൾ വാങ്ങുന്നത്.
ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ സർക്കാർ ജീവനക്കാർക്ക് ഉപയോഗിക്കാനും ഇലക്ട്രിക് ത്രീ വീലറുകൾ സാധന കൈമാറ്റം ഉൾപ്പടെയുള്ളവക്ക് ഉപയോഗിക്കാനുമാണ് നീക്കം നടക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ), ടിവിഎസ് മോട്ടോർ കമ്പനി, ജെബിഎം റിന്യൂവബിൾസ് പ്രൈവറ്റ് ലിമിറ്റഡ്, ഫോർട്ടം ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി കമ്പനികളുമായി കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഇവരിലൂടെയാകും കമ്പനി ഇ.വികൾ സംസ്ഥാനങ്ങൾക്ക് നൽകുക. പുതിയ കരാറുകൾക്ക് കീഴിൽ, ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് സൗകര്യം ഒരുക്കുന്നതിനും വകുപ്പുണ്ട്.
നാഷനൽ ഹൈവേകളിലും എക്സ്പ്രസ് ഹൈവേകളിലും ചാർജിങ് പോയിൻറുകളും കരാറിെൻറ ഭാഗമായി സ്ഥാപിക്കും. എല്ലാ ഇവി സെഗ്‌മെന്റുകളിലുമുള്ള ഉപഭോക്താക്കൾക്കും പാർക്കിങ്, ചാർജിങ് സൗകര്യങ്ങൾ ഒരുക്കാനാണ് നീക്കം നടക്കുന്നത്. നിലവിൽ രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടർ, ഒാേട്ടാറിക്ഷ, പിക്കപ്പ് ഒാേട്ടാ തുടങ്ങിയയാണ് കൂടുതൽ ജനപ്രിയമായിട്ടുള്ളത്. കുറഞ്ഞ വേഗതയുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നഗരത്തിനാണ് കൂടുതൽ യോജിച്ചത്. ചരക്ക് ഗതാഗതത്തിൽ ഇലക്ട്രിക് ത്രീ വീലറുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും വില ക്രമാതീതമായി വർധിക്കുന്നത് ഇന്ത്യയിലെ ഇവി വിൽപ്പനക്ക് ആക്കം കൂട്ടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.