Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Gone in less than 20 minutes! All 5,000 MG Astor SUV units sold out
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_right20 മിനിറ്റുകൊണ്ട്​...

20 മിനിറ്റുകൊണ്ട്​ 5000 എണ്ണവും വിറ്റുപോയി; ഇൗ ചൈനീസ്​ കാറിന്​ ഒടുക്കത്തെ ഡിമാൻഡ്​

text_fields
bookmark_border

സ്വന്തം വാഹനത്തി​െൻറ വിൽപ്പന കണ്ട്​ സ്വന്തം കണ്ണുതന്നെ തള്ളിപ്പോകുന്ന അവസ്​ഥയിലാണ്​ എം.ജി മോ​േട്ടാഴ്​സ്​. വ്യാഴാഴ്​ച രാവിലെ 11 നാണ്​ എം‌ജി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ആസ്റ്റർ എസ്‌.യു.വിയുടെ ബുക്കിങ്​ ആരംഭിച്ചത്​. 20 മിനിറ്റിൽ 5,000 എണ്ണത്തി​െൻറ ബുക്കിങാണ്​ കമ്പനിക്ക്​ ലഭിച്ചത്​. 2021ൽ 5000 വാഹനങ്ങൾ മാത്രം നിരത്തിലെത്തിക്കാനുള്ള തീരുമാനത്തിലാണ്​ കമ്പനി. ഇതോടെ തൽക്കാ​ലത്തേക്ക്​ ബുക്കിങ്​ നിർത്തിവയ്​ക്കുകയും ചെയ്​തു. 25,000 രൂപ നൽകിയായിരുന്നു ആസ്​റ്റർ ബുക്ക്​ ചെയ്യേണ്ടിയിരുന്നത്​. ആസ്റ്ററി​െൻറ ആദ്യ ബാച്ചി​െൻറ ഡെലിവറികൾ നവംബർ മുതൽ ആരംഭിക്കും.


ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പ്രതികരണത്തിൽ തങ്ങൾ ആവേശഭരിതരാണെന്ന് എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജീവ് ഛാബ പറഞ്ഞു. ആഗോള ചിപ്പ് പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ, ഈ വർഷം പരിമിതമായ എണ്ണം കാറുകൾ മാത്രമേ വിതരണം ചെയ്യാൻ കഴിയൂ. അടുത്ത വർഷം മുതൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.


എം‌ജി മോട്ടോർ ഈ മാസം ആദ്യം 9.78 ലക്ഷം രൂപയ്ക്കാണ്​ ആസ്റ്റർ എസ്‌യുവി പുറത്തിറക്കിയത്​. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളുടെ എതിരാളിയാണ്​ ആസ്​റ്റർ. സ്റ്റൈൽ, സൂപ്പർ, സ്​മാർട്ട്, ഷാർപ്പ് എന്നിങ്ങനെ നാല് വേരിയന്റുകളാണ്​ വാഹനത്തിനുള്ളത്​. എംജി മോട്ടോറിന്റെ ഓട്ടോണമസ് ലെവൽ 2 സിസ്റ്റമായ അഡ്വാൻസ്​ഡ്​ ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (ADAS) ആസ്​റ്ററിന്​ ലഭിക്കും.

1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ, VTI- ടെക് CVT ട്രാൻസ്മിഷൻ, 1.3 ലിറ്റർ, മൂന്ന് സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിൻ എന്നിവയാണ്​ ആസ്​റ്റി​െൻറ പവർട്രെയിൻ. ആറ്​​ സ്​പീഡ് ഓട്ടോമാറ്റിക് ടോർക്​ കൺവെർട്ടർ ഗിയർബോക്​സുമുണ്ട്​. ടോപ്പ്-സ്പെക്​ ട്രിമിന്റെ വില 15.78 ലക്ഷം (എക്സ്-ഷോറൂം) ൽ ആരംഭിച്ച് 17.38 ലക്ഷം വരെ നീളും. അഡ്വാൻസ്​ഡ്​ ക്രൂസ് കൺട്രോൾ, കൂട്ടിയിടി മുന്നറിയിപ്പ്, ഓട്ടോ എമർജൻസി ബ്രേക്കിങ്​, ലെയ്ൻ കീപ്പ് അസിസ്​റ്റ്​ തുടങ്ങിയ 14 സവിശേഷതകൾ അഡാസ്​ രണ്ടിൽ ഉൾപ്പെടുന്നു.

അഡാസ്​ ഫീച്ചറിന് പുറമെ, മെച്ചപ്പെടുത്തിയ നിരവധി ഡ്രൈവ്, സുരക്ഷാ സവിശേഷതകളും ആസ്​റ്ററിൽ എം.ജി വാഗ്​ദാനം ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വാഗ്​ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഇടത്തരം എസ്​.യു.വികൂടിയാണ്ആസ്റ്റർ. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി 27 സുരക്ഷാ സവിശേഷതകൾ ആസ്റ്ററിനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sold outbookingMG AstorAstor
News Summary - Gone in less than 20 minutes! All 5,000 MG Astor SUV units sold out for 2021
Next Story