ആൻഡ്രോയ്ഡ് ഒാേട്ടാ പരിഷ്കരിക്കുമെന്ന് ഗൂഗിൾ; കലണ്ടർ ഉൾപ്പെടുത്താനും തീരുമാനം
text_fieldsസ്മാർട്ട് ഫോണുകൾ വാഹനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലക്കേഷനാണ് ആൻഡ്രോയ്ഡ് ഒാേട്ടാ. ഗൂഗിളാണ് ഇൗ ആപ്ലിക്കേഷെൻറ ഉടമകൾ. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിലാണ് ഇവ പ്രവർത്തിക്കുക.
ആപ്പിൾ ഫോണുകൾ കാറുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള ആപ്ലിക്കേഷനെ ആപ്പിൾ കാർ പ്ലെ എന്നാണ് പറയുക. ആൻഡ്രോയ്ഡ് ഒാേട്ടായെ പരിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് നിലവിൽ ഗൂഗിൾ. കലണ്ടർ ഉൾപ്പടെ ഡ്രൈവമാരെ കേന്ദ്രീകരിച്ചുള്ള ഒരു കൂട്ടം ആപ്ലിക്കേഷനുകൾ ചേർക്കാനാണ് നീക്കം നടക്കുന്നത്.
തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾക്ക് അനുവാദം നൽകുമെന്നും ഗൂഗിൾ പറയുന്നു. ആൻഡ്രോയിഡ് ഓട്ടോയിൽ പ്രവർത്തിക്കുന്ന കാർ-ഇൻഫോടെയിൻമെൻറ് സിസ്റ്റങ്ങൾക്കായി പ്ലേ സ്റ്റോറിൽ മൂവായിരത്തിലധികം ആപ്ലിക്കേഷനുകൾ നിലവിലുണ്ട്. മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങൾ അല്ലെങ്കിൽ പോഡ്കാസ്റ്റിംഗ് പോലുള്ള അടിസ്ഥാന ഓഡിയോ പ്ലേബാക്ക് ആപ്ലിക്കേഷനുകളാണ് ഇവയിൽ ഭൂരിഭാഗവും.
അമേരിക്കയിൽ ഗൂഗിളിെൻറതല്ലാത്ത ആപ്ലിക്കേഷനുകൾ ആൻഡ്രോയ്ഡ് ഒാേട്ടായിലേക്ക് കൊണ്ടുവരുന്നതിന് വിവിധ പങ്കാളികളുമായി ചേർന്ന് ശ്രമം നടക്കുന്നുണ്ട്. പാർക്കിംഗിനായി സ്പോട്ട് ഹീറോ, ഇ.വികൾ ചാർജ് ചെയ്യാൻ ചാർജ് പോയിൻറ്, നാവിഗേഷനായി സിജിക് എന്നിവയുമായി ഗൂഗിൾ സഹകരിക്കുന്നുണ്ട്.
കലണ്ടറിൻറ കാര്യത്തിൽ സാധാരണ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനിലെ ഗ്രിഡിനുപകരം അതാത് ദിവസത്തെ ഇവൻറുകളുടെ അജണ്ട കാണിക്കുന്ന സംവിധാനമാകും വരിക. നാവിഗേഷനിലും പരിഷ്കരണം വരുത്തുമെന്നാണ് സൂചന. മറ്റൊരു പ്രധാന കൂട്ടിച്ചേർക്കൽ സെറ്റിങ്സ് ബട്ടെൻറതാണ്. ഈ അപ്‌ഡേഷനുകളെല്ലാം ആൻഡ്രോയിഡ് 6.0-ലും അതിനുശേഷമുള്ളതുമായ എല്ലാ വെർഷനുകളിലും ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.