മാർഗനിർദേശങ്ങൾ പാലിച്ചില്ല; ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളോട് 124 കോടി തിരിച്ചടക്കാൻ ആവശ്യെപ്പട്ട് കേന്ദ്രം
text_fieldsനിർമാണ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളോട് പണം തിരിച്ചടക്കാൻ ആവശ്യെപ്പട്ട് കേന്ദ്രം.ആഭ്യന്തര നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്‍സെന്റീവ് എന്ന പേരില്‍ നൽകുന്ന സര്‍ക്കാര്‍ സഹായമാണ് തിരിച്ചടക്കാൻ ആവശ്യെപ്പട്ടിരിക്കുന്നത്. കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പാണ് നിർദേശം നൽകിയിരിക്കുന്നത്.
ഫേസ്ഡ് മാനുഫാക്ചറിംഗ് പ്രോഗ്രാം (PMP) മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ലംഘിച്ചതിന് പലിശ സഹിതം ഏകദേശം 124 കോടി രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഗ്രീവ്‌സ് കോട്ടണിന്റെ അനുബന്ധ സ്ഥാപനമായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിക്ക് (GEM) ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം കത്തയച്ചിട്ടുണ്ട്. ഫെയിം II പദ്ധതി പ്രകാരം കൈപ്പറ്റിയ 124 കോടി രൂപ ഇന്‍സെന്റീവുകള്‍ പലിശ സഹിതം തിരികെ നല്‍കാനാണ് കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയോട് നിര്‍ദേശിച്ചത്. പി.എം.പി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് 2 (FAME) പദ്ധതിയില്‍ നിന്ന് കമ്പനിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ചതായും വകുപ്പ് അറിയിച്ചു.
ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയാണ് ആമ്പിയര്‍ എന്ന ബ്രാന്‍ഡിന് കീഴില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തിക്കുന്നത്. ഇന്ത്യയില്‍ ഇലക്ട്രിക് സ്കൂട്ടർ വില്‍പ്പനയില്‍ ആദ്യ അഞ്ചിൽവരുന്ന കമ്പനിയാണ് ആമ്പിയര്‍. നിയമലംഘനങ്ങള്‍ മനസിലാക്കാനും ആശങ്കകള്‍ പരിഹരിക്കാനും സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
‘തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രാദേശികവല്‍ക്കരണത്തെ പിന്തുണയ്ക്കുന്നതിനുമായി 160 വര്‍ഷത്തെ പാരമ്പര്യമാണ് ഞങ്ങള്‍ക്കുള്ളത്. ആരോപിക്കപ്പെട്ട തരത്തില്‍ ഏതെങ്കിലും ലംഘനങ്ങളുണ്ടോ എന്ന് മനസിലാക്കുന്നതിനും ആശങ്കകള്‍ പരിഹരിക്കുന്നതിനും ഞങ്ങള്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും’-ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി വക്താവ് കൂട്ടിച്ചേര്‍ത്തു.പ്രൈമസ്, മാഗ്‌നസ് ഇ.എക്സ്, റിയോ പ്ലസ് തുടങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെ ആമ്പിയര്‍ ബ്രാന്‍ഡിന് കീഴില്‍ നിരവധി മോഡലുകളാണ് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി വിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.