പുതിയ ഥാറിെൻറ കൈമാറ്റം തുടങ്ങി; ആദ്യ ഉടമ സ്വന്തമാക്കിയത് 1.11 കോടി രൂപക്ക്
text_fieldsവാഹനപ്രേമികളുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ വിരാമമായി. ഇൗ വർഷത്തെ വാഹന ലോകത്തെ ഏറ്റവും വലിയ വിപ്ലവമായ പുതിയ മഹീന്ദ്ര ഥാറിെൻറ കൈമാറ്റം കമ്പനി തുടങ്ങി. ഒാൺലൈൻ വഴി നടന്ന ലേലത്തിലൂടെ വാഹനം സ്വന്തമാക്കിയ ഡൽഹി സ്വദേശി ആകാശ് മിൻഡക്കാണ് ആദ്യ ഥാർ കൈമാറിയത്. എൽ.എക്സ് പെട്രോൾ ഒാേട്ടാമാറ്റിക് കൺവെർട്ടിബിൾ വേരിയൻറാണ് ഇദ്ദേഹം സ്വന്തമാക്കിയത്.
ആദ്യ വാഹനമായതിനാൽ #1 എന്ന ബാഡ്ജ് ഇതിെൻറ പ്രത്യേകതായണ്. 1.11 കോടി രൂപയാണ് ഇദ്ദേഹം വാഹനത്തിന് മുടക്കിയത്. ഉടമ ഇഷ്ടപ്പെടുന്ന രീതിയിൽ പ്രത്യേക അക്ഷരങ്ങളും അക്കങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡാഷ് ബോർഡിലെ പ്രത്യേക പ്ലേറ്റിലും നമ്പർ വൺ എന്ന സീരിയൽ നമ്പറുണ്ട്. പ്രത്യേകമായ ലെതർ സീറ്റുകളും വാഹനത്തിന് നൽകി.
സെപ്റ്റംബർ 24ന് ആരംഭിച്ച ഒാൺലൈൻ ലേലം ആറ് ദിവസമാണ് നീണ്ടുനിന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് അയ്യാരത്തിലേറെ പേർ ലേലത്തിൽ പെങ്കടുത്തിരുന്നു. 25 ലക്ഷത്തിലാണ് ലേലം ആരംഭിച്ചത്. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണക്കുന്ന തിരഞ്ഞെടുത്ത ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക് ധനസമാഹരണത്തിനാണ് പുതിയ തലമുറ ഥാറിെൻറ ഒന്നാമത്തെ വാഹനം ലേലം ചെയ്തത്. ബേസ് മോഡലായ എ.എക്സിന് 9.80 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയൻറ് എൽ.എക്സിന് 13.75 ലക്ഷം രൂപയുമാണ് പുതിയ ഥാറിെൻറ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.