ഹാർലിയുടെ പുതിയ കാളക്കൂറ്റൻ; എച്ച്.ഡി സ്‌പോർട്‌സ്റ്റർ എസ് ഇൗ മാസം 13ന് നിരത്തിലെത്തും
text_fieldsഹാർലി ഡേവിഡ്സൻറ ഏറ്റവുംപുതിയ ബൈക്കായ എച്ച്.ഡി സ്‌പോർട്‌സ്റ്റർ എസ് ഇൗ മാസം 13ന് നിരത്തിലെത്തും. 1250 സി.സി ലിക്വിഡ് കൂൾഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. ഹാർലിയുടെ തന്നെ പാൻ അമേരിക്ക അഡ്വഞ്ചർ ബൈക്കിൽ ഉപയോഗിച്ച അതേ എഞ്ചിനാണിത്. എന്നാൽ സ്പോർട്സ്റ്ററിൽ എത്തുേമ്പാൾ എഞ്ചിെൻറ ഒൗട്ട്പുട്ടിൽ വ്യത്യാസമുണ്ട്. പാൻ അമേരിക്കയിൽ ഇൗ എഞ്ചിൻ 150 എച്ച്പി പുറത്തെടുത്തിരുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോൾ സ്‌പോർട്‌സ്റ്റർ 121 എച്ച്പി മാത്രമാകും ഉത്പാദിപ്പിക്കുക. എങ്കിലും സ്‌പോർട്‌സ്റ്റർ എസ് ഹാർലി നിരയിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ബൈക്കായിരിക്കും.
107 എച്ച്പി കരുത്തുള്ള സിവിഒ ട്രൈ ഗ്ലൈഡിനെ സ്‌പോർട്‌സ്റ്റർ കരുത്തിൽ മറികടക്കും. ഒരു മോഡലിലെ കൂടുതൽ ശക്തമായ പതിപ്പിനെ സൂചിപ്പിക്കാനാണ് ഹാർലി സാധാരണയായി 'എസ്' എന്ന അക്ഷരം ഉപയോഗിക്കുന്നത്. ഭാവിയിൽ കുറഞ്ഞ കരത്തുള്ള സ്‌പോർട്‌സ്റ്ററും വരാമെന്നാണിത് സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.