വാഹനങ്ങളിൽ എൽ.ഇ.ഡി ഉപയോഗിച്ചാൽ കനത്ത പിഴ
text_fieldsതിരുവനന്തപുരം: വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എൽ.ഇ.ഡി ലൈറ്റുള്പ്പെടെയുള്ള എല്ലാ നിയമവിരുദ്ധ ആഡംബര ലൈറ്റുകള്‍ക്കും കനത്ത പിഴ വരുന്നു.ലൈറ്റൊന്നിന് 5000 രൂപ വെച്ച് പിഴയീടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം കിട്ടി. മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ച മറക്കുംവിധത്തിൽ എൽ.ഇ.ഡികളുടെ അമിത ഉപയോഗം വർധിച്ച സാഹചര്യത്തിലാണ് നീക്കം.
ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തുന്നത്. അനധികൃതമായി ലൈറ്റ് ഉപയോഗിക്കുന്ന ഓട്ടോ മുതല്‍ മുകളിലോട്ടുള്ള വാഹനങ്ങള്‍ക്കാണ് നിയമം ബാധകം.മള്‍ട്ടി കളര്‍ എൽ.ഇ.ഡി, ലേസര്‍, നിയോണ്‍ ലൈറ്റ്, ഫ്ലാഷ് ലൈറ്റ് എന്നിവ സ്ഥാപിച്ച വാഹനങ്ങള്‍ക്കാണ് പിടിവീഴുക. വാഹന പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ ഇത്തരം ലൈറ്റുകള്‍ അവിടെ വെച്ച് തന്നെ അഴിച്ചുമാറ്റിക്കുന്നതിനൊപ്പം ഓരോ ലൈറ്റിനും 5000 രൂപ വെച്ച് വാഹന ഉടമക്ക് പിഴയും ചുമത്തും.
നിലവില്‍ ഇത്തരം ഗതാഗത നിയമലംഘനത്തിന് 250 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയീടാക്കുന്നത്.നേരത്തെ ടൂറിസ്റ്റ് ബസുകളിലെ അമിത ലൈറ്റുകളുടെ ഉപയോഗത്തില്‍ എം.വി.ഡി വ്യാപക പരിശോധന നടത്തി പിഴയിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.