ഹെന്നസി വെനം; ലോകത്തെ വേഗതയേറിയ ഹൈപ്പർ കാർ
text_fieldsലോകത്തെ ഏറ്റവും വേഗതയേറിയ റോഡ് കാർ എന്ന ബഹുമതി ഹെന്നസി വെനം എഫ് 5ന്. ഹൈപ്പർ കാർ വിഭാഗത്തിൽപെടുന്ന വെനത്തിന് 1817 എച്ച്പി കരുത്തുണ്ട്. പിന്നിൽ പിടിപ്പിച്ച 6.6 ലിറ്റർ ട്വിൻ-ടർബോ വി 8 എഞ്ചിനാണ് ടെക്സസ് ആസ്ഥാനമായുള്ള ഹെന്നസിയുടെ ഇൗ അതികായന് കരുത്തുപകരുന്നത്. 8,000 ആർപിഎമ്മിൽ 1,817 എച്ച്പി കരുത്ത് വാഹനം ഉത്പാദിപ്പിക്കും. വെനം എഫ് 5 െൻറ 24 യൂനിറ്റുകൾ മാത്രമേ നിർമ്മിക്കുകയുള്ളൂ. ഓരോന്നിനും 2.1 ദശലക്ഷം ഡോളർ വിലവരും.
മണിക്കൂറിൽ 304 മൈൽ വേഗതയുള്ള ബുഗാട്ടി ചിറോണിെൻറ റെക്കോർഡ് ആണ് വെനം തകർത്തത്. വെനത്തിന് 311 മൈൽ (മണിക്കൂറിൽ 500 കിലോമീറ്റർ) വേഗത കൈവരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ 2.6 സെക്കൻഡ് മാത്രമാണ് വാഹനത്തിന് വേണ്ടത്. റിയർ-വീൽ ഡ്രൈവ് കാറിെൻറ ഭാരം 1,360 കിലോഗ്രാം ആണ്. ഇത് ഒരു കിലോയ്ക്ക് 1.34 എച്ച്പി എന്ന അമ്പരപ്പിക്കുന്ന പവർ-ടു-വെയ്റ്റ് അനുപാതം വാഹനത്തിന് നൽകുന്നു. കാറിന് പൂർണമായും പുതിയ ഡിസൈനാണ് നൽകിയിരിക്കുന്നത്. ഷാസി, കാർബൺ ഫൈബർ ബോഡി എന്നിവ എയറോഡൈനാമിക്സിൽ കേന്ദ്രീകരിച്ച് സാധ്യമായ ഏറ്റവും കുറഞ്ഞ ഭാരം നേടാൻ വാഹനത്തിനായി.
കാർബൺ-ഫൈബർ മോണോകോക്ക് ഷാസിയാണ് വാഹനത്തിന്. സ്പോർട്ട്, ട്രാക്ക്, ഡ്രാഗ്, വെറ്റ്, എഫ് 5 എന്നിങ്ങനെ അഞ്ച് ഡ്രൈവ് മോഡുകൾ വാഹനത്തിന് ഉണ്ട്. ഡ്രൈവർ കേന്ദ്രീകരിച്ചുള്ള ഇൻറീരിയർ വിമാനത്തിെൻറ കോക്ക്പിറ്റുകളോട് സാമ്യമുള്ളതാണ്. വാതിലുകൾ, ഡാഷ്‌ബോർഡ്, സീറ്റുകൾ എന്നിവയിൽ ലെതർ പാനലുകൾ ഉണ്ട്.
കാർബൺ ഫൈബർ സ്റ്റിയറിംഗ് വീൽ എഫ് 1 റേസിംഗ് കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇത് ലൈറ്റുകൾ, വിൻഡ്‌സ്ക്രീൻ വൈപ്പറുകൾ, ടേൺ സിഗ്നലുകൾ എന്നിവയ്‌ക്ക് മികച്ച നിയന്ത്രണങ്ങൾ നൽകുന്നു. 7.0 ഇഞ്ച് ഇൻസ്ട്രുമെൻറ് ഡിസ്പ്ലേ ക്ലസ്റ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. സാറ്റലൈറ്റ് നാവിഗേഷൻ, സ്റ്റീരിയോ, ബ്ലൂടൂത്ത്, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.