ഹാർലി ബൈക്കുകൾ നിർമിക്കാനൊരുങ്ങി ഹീറോ; വിൽപ്പനയിലും വിൽപ്പനാനന്തരസേവനത്തിലും ധാരണ
text_fieldsരാജ്യംവിടാൻ തീരുമാനിച്ച അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സനുമായി സഹകരണ കരാർ ഒപ്പുവച്ച് ഹീറോ മോേട്ടാർ കോപ്. ഹാർലി-ഡേവിഡ്സണിെൻറ ഇന്ത്യയിലെ വിൽപ്പനയും വിൽപ്പനാനന്തര സേവനവും ഹീറോ കൈകാര്യം ചെയ്യും. ഹാർലിയുടെ പേരിൽ പ്രീമിയം ഉൽപ്പന്നങ്ങൾ, ബൈക്കുകൾ എന്നിവ ഹീറോ വികസിപ്പിക്കാനും ധാരണയായിട്ടുണ്ട്. 2009 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്‌സൺ ആഴ്ചകൾക്ക് മുമ്പാണ് രാജ്യം വിടുമെന്ന് പ്രഖ്യാപിച്ചത്.
വർഷങ്ങളായി തുടരുന്ന വിൽപ്പന മുരടിപ്പാണ് തീരുമാനത്തിന് പിന്നിൽ. 2010 ജൂലൈയിലാണ് ആദ്യ ഹാർലി ഡീലർഷിപ്പ് ഇന്ത്യയിൽ സ്ഥാപിക്കുന്നത്. അന്നുമുതൽ രാജ്യത്തെ പ്രീമിയം മോട്ടോർ സൈക്കിൾ വിൽപ്പനയ്ക്ക് നേതൃത്വം നൽകുന്നത് കമ്പനിയാണ്. ഹീറോ പുതിയ ഹാർലി-ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുമെന്നത് ഇന്ത്യൻ വാഹനപ്രേമികളെ സംബന്ധിച്ച് ആവേശം പകരുന്ന വാർത്തയാണ്. വൻ വിലയുള്ള ഹാർലികൾ ഹീറോയിലൂടെ വിലകുറച്ച് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബജാജ്, ടിവിഎസ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾക്ക് ഇതിനകം തന്നെ വിദേശ മോട്ടോർ സൈക്കിൾ ബ്രാൻഡുകളുമായി പങ്കാളിത്തം ഉണ്ട്. ഹീറോയും ഒടുവിൽ ഇൗ വഴിക്കാണ് നീങ്ങുന്നത്. പുതിയ ലൈസൻസിംഗ് കരാർ പ്രകാരം ഹാർലി-ഡേവിഡ്‌സൺ ബ്രാൻഡിന് കീഴിലെ പ്രീമിയം മോട്ടോർസൈക്കിളുകളുടെ ഒരു ശ്രേണി ഹീറോ വികസിപ്പിക്കുകയും വിൽക്കുകയും ചെയ്യും.
ഹാർലിയുടെ മടക്കം
ലോകത്തിലെ വാഹനപ്രേമികളുടെ സ്വപ്ന വാഹനമായ ഹാർലിയുടെ മടക്കം വലിയ നിരാശയാണ് വിപണിയിൽ ഉണ്ടാക്കിയത്. ഹാർലി പോലൊരു വമ്പെൻറ മടക്കത്തിന് പിന്നിൽ നിരവധി കാരണങ്ങളാണ് വിലയിരുത്തപ്പെടുന്നത്. മെയ്ക് ഇൻ ഇന്ത്യ സ്ട്രീറ്റ് 750 മോഡലുകൾ ഇറക്കി വിപണിപിടിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടാണ് ഹാർലിയുടെ മടക്കം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ഹാർലി ഇന്ത്യയിൽ 2,500 ൽ താഴെ യൂനിറ്റുകൾ മാത്രമാണ് വിറ്റത്. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ,100 ഓളം ബൈക്കുകൾ മാത്രമാണ് വിറ്റഴിക്കാനായത്. ഇതോടെ കമ്പനി ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച അന്താരാഷ്ട്ര വിപണികളിലൊന്നായി ഇന്ത്യ മാറുകയായിരുന്നു.
'ദി റിവയർ'
ആഗോളതലത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുന്ന പദ്ധതിയെ ഹാർലി വിളിക്കുന്നത് 'ദി റിവയർ' എന്നാണ്. ഹാർലി-ഡേവിഡ്‌സൺ പ്രസിഡൻറും ചെയർമാനും സിഇഒയുമായ ജോഷെൻ സീറ്റ്സ് രൂപപ്പെടുത്തിയ പദ്ധതിയിൽ വിവിധതരം പ്രവർത്തനങ്ങളാണുള്ളത്. ആഗോള ഡീലർഷിപ്പ് ശൃംഖല പുനഃസംഘടിപ്പിക്കുക, ചില അന്താരാഷ്ട്ര വിപണികളിൽ നിന്ന് പുറത്തുകടക്കുക,
ഇന്ത്യയിലെ വിൽപ്പന, ഉൽപ്പാദന പ്രവർത്തനങ്ങൾ നിർത്തലാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുനസംഘടന പ്രവർത്തനങ്ങൾ ഓഗസ്റ്റിൽ തുടങ്ങി 12 മാസംകൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിെൻറ ഭാഗമായി ഇന്ത്യയിൽ ഹാർലി തങ്ങളുടെ ജീവനക്കാരുടെ എണ്ണം 70 ആയി കുറയ്ക്കും. 'ദി റിവയർ'പദ്ധതിയുടെ ഭാഗമായുള്ള കരാറുകൾ റദ്ദാക്കുക, ജീവനക്കാരെ പിരിച്ചുവിടുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് 169 മില്യൺ ഡോളറാണ് ചിലവ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.