71,499 രൂപക്ക് 125 സി.സി സ്കൂട്ടർ: ഡെസ്റ്റിനിയുടെ വിലകുറഞ്ഞ വകഭേദം അവതരിപ്പിച്ച് ഹീറോ
text_fields125 സിസി സെഗ്മെന്റ് സ്കൂട്ടർ വിഭാഗത്തിലെ ബെസ്റ്റ് സെല്ലറുകളാണ് ടിവിഎസ് എൻടോർഖും സുസുകി ആക്‌സസസും ഹോണ്ട ആക്ടീവയുമെല്ലാം. ഈ വിഭാഗത്തിലെ ഹീറോയുടെ സാന്നിധ്യം ഡെസ്റ്റിനി സ്കൂട്ടറുകളാണ്. ഡെസ്റ്റിനിയുടെ ഏറ്റവും വിലകുറഞ്ഞ പ്രൈം വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ് ഹീറോ ഇപ്പോൾ.
71,499 രൂപയാണ് പുതിയ ഡെസ്റ്റിനി 125 പ്രൈം വേരിയന്റിന്‍റെ വില. രൂപകല്പനയിലും സവിശേഷതകളിലും കാര്യമായ മാറ്റങ്ങളോടെയാണ് പുത്തൻ വകഭേദത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഡെസ്റ്റിനി 125 എക്‌സ്‌ടെക് പതിപ്പിന്റെ ക്രോം ഫിനിഷുള്ള മിററുകളിൽ നിന്ന് വ്യത്യസ്തമായി വലിയ ഹെഡ്‌ലാമ്പ്, ബോഡി കളർഡ് മിററുകൾ, സിംഗിൾ-പീസ് ഗ്രാബ് റെയിൽ, സിംഗിൾ-ടോൺ സീറ്റ്, ബാക്ക് റെസ്റ്റുള്ള ഗ്രാബ് റെയിൽ, ഡ്യുവൽ ടോൺ സീറ്റ് എന്നിവയാണ് പ്രൈം വേരിയന്റിലുള്ളത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഫ്രണ്ട് മൊബൈൽ ചാർജിങ് പോർട്ട് എന്നീ പ്രീമിയം ഫീച്ചറുകൾ ഒഴിവാക്കിയിട്ടുണ്ട്.
അണ്ടർ സീറ്റ് ചാർജിംഗ് പോർട്ട്, അണ്ടർ സീറ്റ് ലൈറ്റ്, ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചർ, സെമി-ഡിജിറ്റൽ കൺസോൾ എന്നീ സവിശേഷതകൾ ഈ ബജറ്റ് ഫ്രണ്ട്ലി വേരിയന്റിൽ നിലനിർത്തിയിട്ടുണ്ട്. ടോപ്പ് വേരിയന്റായ എക്സ്ടെക്കിലെ അലോയ് വീലുകൾക്ക് പകരം ഹീറോ ഡെസ്റ്റിനി 125 പ്രൈമിന് സ്റ്റീൽ വീലുകളാണുള്ളത്.
എഞ്ചിനിൽ മാറ്റങ്ങളൊന്നുമില്ല. 9 bhp കരുത്തിൽ പരമാവധി 10.36 Nm ടോർക് നൽകുന്ന 124.6 സിസി എയർ കൂൾഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഒരു സി.വി.ടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി i3S ടെക്നോളജി, ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം എന്നിവയും നൽകിയിട്ടുണ്ട്.
മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. 10 ഇഞ്ച് വലിപ്പമുള്ള റിമ്മുകളാണ് സ്‌കൂട്ടറിലുള്ളത്. രണ്ടറ്റത്തും ഡ്രം ബ്രേക്ക് യൂനിറ്റാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. പേൾ സിൽവർ വൈറ്റ്, നെക്സസ് ബ്ലൂ നോബൽ റെഡ് എന്നിവയുൾപ്പെടെ രണ്ട് കളർ ഓപ്ഷനുകളിൽ പുതിയ ഹീറോ ഡെസ്റ്റിനി 125 പ്രൈം ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.