ഹീറൊ മാസ്ട്രോ എഡ്ജ് വിപണിയിൽ; വില 60,950 രൂപ മുതൽ
text_fieldsനിരവധി മാസത്തെ കാത്തിരിപ്പിന്ശേഷം ഹീറോ മോട്ടോകോർപ്പ് ബിഎസ് 6 മാസ്ട്രോ എഡ്ജ് 110 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സ്കൂട്ടറിെൻറ സ്റ്റാൻഡേർഡ് വേരിയൻറിന്, 60,950 രൂപയും ഉയർന്ന വേരിയൻറിന് 62,450 രൂപയുമാണ് വില. (രണ്ട് വിലകളും എക്സ്ഷോറൂം, ഡൽഹി).
പുതിയ ബിഎസ് 6 എഞ്ചിന് പുറമെ സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, എക്സ്റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ്, മൊബൈൽ ചാർജിംഗ് പോർട്ട്, അണ്ടർ സീറ്റ് സ്റ്റോറേജ്, ബൂട്ട് ലൈറ്റ് തുടങ്ങിയ സവിശേഷതകൾ സ്കൂട്ടറിൽ ലഭ്യമാണ്. പ്രധാന ഹെഡ്‌ലൈറ്റ് പരമ്പരാഗത ഹാലൊജെൻ യൂണിറ്റാണ്. ടെയിൽ ലൈറ്റ് എൽ.ഇ.ഡിയാണ്. പിൻഭാഗത്തെ ആകർഷകമാക്കാൻ ഇത് സഹായിക്കുന്നുണ്ട്.
പുതിയ എക്സ്റ്റീരിയർ ഗ്രാഫിക്സും മിഡ്നൈറ്റ് ബ്ലൂ, സീൽ സിൽവർ എന്നീ രണ്ട് നിറങ്ങളും സ്കൂട്ടറിന് നൽകിയിട്ടുണ്ട്. കാൻഡി ബ്ലേസിംഗ് റെഡ്, പേൾ ഫേഡ്‌ലെസ് വൈറ്റ്, പാന്തർ ബ്ലാക്ക്, ടെക്നോ ബ്ലൂ എന്നീ മുൻകാല നിറങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. അപ്ഡേറ്റ് ചെയ്ത ബിഎസ് 6110.9 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സ്കൂട്ടറിന്. 7,500 ആർപിഎമ്മിൽ എട്ട് പിഎസ് കരുത്തും 5,500 ആർപിഎമ്മിൽ 8.75 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.
എയർ-കൂൾഡ് എഞ്ചിനാണിത്. സിവിടി ഗിയർബോക്സാണ് വാഹനത്തിന്. മുന്നിൽ ടെലിസ്‌കോപ്പിക് സസ്‌പെൻഷനും 12 ഇഞ്ച് അലോയ് വീലും ലഭിക്കും. പിന്നിൽ സ്വിങ് സ്പ്രിങ്-ലോഡഡ് ഹൈഡ്രോളിക് ഡാംപറും 10 ഇഞ്ച് അലോയ് വീലും ലഭിക്കും. ഇൻറഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്.
പുതിയ മാസ്ട്രോ എഡ്ജിന് 1,843 മില്ലീമീറ്റർ നീളവും 715 മില്ലീമീറ്റർ വീതിയും 1,188 മില്ലീമീറ്റർ ഉയരവും ഉണ്ട്. വീൽബേസ് 1,261 മില്ലിമീറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 155 മില്ലിമീറ്ററുമാണ്. സീറ്റ് 775 മില്ലീമീറ്റർ ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.