ഹീറോ ഇരുചക്ര വാഹനങ്ങളുടെ വില വർധിപ്പിച്ചു
text_fieldsഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുചക്രവാഹനങ്ങൾ വിറ്റഴിക്കുന്ന കമ്പനിയായ ഹീറോ മോട്ടോകോർപ്പ്, തങ്ങളുടെ സ്‌കൂട്ടറുകളുടെയും ബൈക്കുകളുടെയും വില ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. പുതിയ വില ഇന്ത്യയിൽ ഉടൻ പ്രാബല്യത്തിൽ വരും. 1000 രൂപ വരെ വില ഉയരുമെന്നാണ് വിവരം. പണപ്പെരുപ്പമാണ് വിലവർധനവിന് കാരണമായതെന്നാണ് കമ്പനി പറയുന്നത്. പണപ്പെരുപ്പത്തിന്റെ ആഘാതം ഭാഗികമായി നികത്താനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും കമ്പനി വ്യക്തമാക്കി.
ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച ഓഫറുകളും ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്ന സമയത്താണ് ഈ വില വർധനവ് എന്നത് ശ്രദ്ധേയമാണ്. എല്ലാ മോഡലുകൾക്കും കമ്പനി വില വർധിപ്പിച്ചിട്ടുണ്ട്. 55,450 രൂപ മുതൽ 1,36,378 രൂപ വരെയുള്ള പതിനാല് മോട്ടോർസൈക്കിളുകളും (എക്സ്-ഷോറൂം) 66,250 രൂപ മുതൽ 77,078 രൂപ (എക്സ്-ഷോറൂം) വരെയുള്ള നാല് സ്‌കൂട്ടറുകളുമാണ് ഹീറോ മോട്ടോകോർപ്പിന് നിലവിൽ ഇന്ത്യൻ വിപണിയിലുള്ളത്.
ഹീറോ ബൈകളുടെ നിലവിലെ വില
സ്‌പ്ലെൻഡർ പ്ലസ്: 70,658 രൂപ
സ്‌പ്ലെൻഡർ പ്ലസ് എക്സ് ടെക്: 74,928 രൂപ
എച്ച്.എഫ് ഡീലക്സ്: 59,890 രൂപ
എച്ച്.എഫ് 100: 55,450 രൂപ
ഗ്ലാമർ എക്സ് ടെക്: 84,220 രൂപ
പാഷൻ എക്സ് ടെക്: 75,840 രൂപ
സൂപ്പർ സ്‌പ്ലെൻഡർ: 77,500 രൂപ
ഗ്ലാമർ: 77,900 രൂപ
ഗ്ലാമർ ക്യാൻവാസ്: 80,020 രൂപ
പാഷൻ പ്രോ: 74,290 രൂപ
എക്ട്രീം 160R: 1,17,748 രൂപ
എക്ട്രീം 200S: 1,34,242 രൂപ
എക്സ് പൾസ് 200 4V: 1,36,378 രൂപ
എക്സ് പൾസ് 200T: 1,24,278 രൂപ
ഹീറോ സ്കൂട്ടറുകൾ
പ്ലഷർ പ്ലസ്: 66,250 രൂപ
ഡെസ്റ്റിനി 125 എക്സ് ടെക്: 70,590 രൂപ
പുതിയ മാസ്‌ട്രോ എഡ്ജ് 125: 77,078 രൂപ
മാസ്‌ട്രോ എഡ്ജ് 110: 66,820 രൂപ
(ഡൽഹി എക്‌സ് ഷോറൂം വിലകളാണിത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.