എക്‌സ്ട്രീം 160 ആർ സ്റ്റെൽത് എഡിഷനുമായി ഹീറോ; ലക്ഷ്യം യുവാക്കൾ
text_fieldsന്യൂഡൽഹി: ഹീറോ മോട്ടോകോർപ്പിന്‍റെ പ്രീമിയം കമ്യൂട്ടർ മോട്ടോർസൈക്കിളാണ് എക്‌സ്ട്രീം 160 ആർ. എക്സ്ട്രീമിെൻറ സ്റ്റെൽത് എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ് ഹീറോ ഇപ്പോൾ. സാധാരണ ബൈക്കിൽനിന്ന് മാറിയുള്ള നിരവധി പ്രത്യേകതകൾ ഈ ബൈക്കിന് ലഭിക്കും. ഇവയുടെ വിലയും കൂടുതലാണ്. 1.16 ലക്ഷം രൂപ (എക്‌സ്-ഷോറൂം, ഡൽഹി)യാണ് സ്റ്റെൽത് എഡിഷെൻറ വില. പുതിയ വകഭേദത്തിലൂടെ യുവാക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്.
കറുത്ത മാറ്റ് ഫിനിഷാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. എൽ.ഇ.ഡി വിങ്കറുകൾ, സൈഡ് സ്റ്റാൻഡ്, എഞ്ചിൻ കട്ട് ഓഫ് തുടങ്ങിയ ചില സെഗ്മെന്റ് ലീഡിങ് സവിശേഷതകളോടെയാണ് വാഹനം വരുന്നത്. യു.എസ്.ബി ചാർജർ, എൽ.സി.ഡി ബ്രൈറ്റ്നസ് അഡ്ജസ്റ്റ്മെന്റ്, സ്പീഡോമീറ്ററിൽ ഒരു പുതിയ ഗിയർ ഇൻഡിക്കേറ്റർ ഫീച്ചർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എസ്.ബി ചാർജർ ഹാൻഡിൽബാറിന് കീഴിൽ പിടിപ്പിച്ചിരിക്കുന്നു. ഇത് അനായാസമുള്ള ചാർജിങിനും എളുപ്പത്തിലുള്ള കണക്റ്റിവിറ്റിക്കും സഹായിക്കും.
139.5 കിലോഗ്രാം ഭാരമുള്ളതാണ് ബൈക്ക്. ഭാരം കുറഞ്ഞ ഡയമണ്ട് ഫ്രെയിം സെറ്റപ്പ് ബൈക്കിന്‍റെ സവിശേഷതയാണ്. 37 എം.എം ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകളും ഏഴുതരത്തിൽ ക്രമീകരിക്കാവുന്ന റിയർ മോണോ-ഷോക്ക് സസ്പെൻഷനും നൽകിയിട്ടുണ്ട്. 165 എം.എം ആണ് ഗ്രൗണ്ട് ക്ലിയറൻസ്.
163 സിസി, സിംഗിൾ സിലിണ്ടർ, രണ്ട് വാൽവ് എഞ്ചിൻ, 8,500 ആർ.പി.എമ്മിൽ 15 ബി.എച്ച്.പിയും 6,500 ആർ.പി.എമ്മിൽ 14 എൻ.എം ടോർക്കും വാഹനം ഉദ്പാദിപ്പിക്കും. എക്‌സ്ട്രീം 160 ആർ സിംഗിൾ ഡിസ്ക് ബ്രേക്ക് വേരിയന്‍റിന് 1,02,000 രൂപ (എക്‌സ്‌ഷോറൂം)യാണ് വില. ഇരട്ട-ഡിസ്ക് ബ്രേക്ക് വേരിയന്‍റിന് 1,05,050 (എക്സ്-ഷോറൂം) വിലയുണ്ട്. ഭാരം കുറഞ്ഞതും വേഗതയും കരുത്തും സമന്വയിച്ചതുമായ വാഹനമാണ് എക്‌സ്ട്രീം 160 ആർ. മികച്ച ഇന്ധനക്ഷമതയും ഇതിന്‍റെ പ്രത്യേകതയാണ്. 55.47 ആണ് മൈലേജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.