പ്ലഷർ പ്ലസ് പ്ലാറ്റിനം സ്കൂട്ടർ അവതരിപ്പിച്ച് ഹീറൊ
text_fieldsസ്കൂട്ടർ നിരയിലേക്ക് പുതിയൊരു വാഹനത്തെകൂടി ഉൾപ്പെടുത്തി ഹീറൊ. പേര് പ്ലഷർ പ്ലസ് പ്ലാറ്റിനം. അടുത്തിടെ മാസ്ട്രോ എഡ്ജ് 125 സ്റ്റെൽത്ത് പുറത്തിറക്കിയതിന് ശേഷം ഹീറോ മോട്ടോകോർപ്പ് നിരത്തിലെത്തിക്കുന്ന സ്കൂട്ടർ മോഡലാണിത്. 60,950 രൂപ (എക്സ്-ഷോറൂം) ആണ് വിലയിട്ടിരിക്കുന്നത്. ഉത്സവ സീസണിൽ തങ്ങളുടെ വാഹന നിര ഉയർത്തുന്നതിെൻറ ഭാഗമായാണ് ഹീറോ പുതിയ നീക്കം നടത്തിയിരിക്കുന്നത്. പ്ലെഷർ പ്ലസ് പ്ലാറ്റിനം പുതിയ മാറ്റ് ബ്ലാക്ക് കളർ സ്കീമിലാണ് വിപണിയിൽ എത്തുന്നത്. തവിട്ട് നിറമുള്ള അകത്തെ പാനലുകളുമായി സംയോജിപ്പിച്ച് പുതിയ കളർ തീം സ്കൂട്ടറിനെ ആകർഷകമാക്കുന്നു. മിററുകൾ, മഫ്ലർ പ്രൊട്ടക്ടർ, ഹാൻഡിൽ ബാറിെൻറ അറ്റങ്ങൾ എന്നിവയിലെ പുതിയ ക്രോം ഹൈലൈറ്റുകളും മികച്ചതാണ്.
മറ്റ് സൗകര്യങ്ങൾ
യാത്രക്കാർക്കായി മികച്ച ചില സൗകര്യങ്ങൾ വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. ലോ ഫ്യൂവൽ വാണിങ്, അധിക സൗകര്യത്തിന് സീറ്റ് ബാക്ക് റെസ്റ്റ്, പ്ലാറ്റിനം ഹോട്ട് സ്റ്റാമ്പിംഗ് ഉള്ള ഇരട്ട-ടോൺ സീറ്റ്, റിം ടേപ്പുകൾ, പ്രീമിയം ത്രീ ഡി ലോഗോ ബാഡ്ജിംഗ് എന്നിവ വാഹനത്തിെൻറ പ്രധാന സവിശേഷതകളാണ്. 110 സിസി ബിഎസ് 6 പ്രോഗ്രാംഡ് ഫ്യൂവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 'എക്‌സെൻസ് ടെക്‌നോളജി' ഉള്ള ഫ്യൂവൽ ഇഞ്ചക്ഷൻ സാേങ്കതികവിദ്യയും മികച്ചതാണ്. 7, 000 ആർപിഎമ്മിൽ 8 പിഎസ് കരുത്തും, 5,500 ആർപിഎമ്മിൽ 8.7 എൻഎം ടോർകും വാഹനം ഉത്പാദിപ്പിക്കും. 10 ശതമാനം അധികം പെർഫോമൻസും 10 ശതമാനം അധികം പെർഫോമൻസും സ്കൂട്ടർ നൽകുമെന്നാണ് ഹീറോയുടെ വാഗ്ദാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.