ഹാർലിയുടെ കരുത്തൻ, പാൻ അമേരിക്ക സ്വന്തമാക്കാനവസരം; ബുക്കിങ് ആരംഭിച്ച് ഹീറോ
text_fieldsഹാർലി ഡേവിഡ്സെൻറ ഏറ്റും കരുത്തുള്ള വാഹനമായ പാൻ അമേരിക്ക 1250 െൻറ ബുക്കിങ് ആരംഭിച്ച് ഹീറോ മോട്ടോകോർപ്പ്. ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ച ഹാർലിയുടെ വാഹനങ്ങൾ നിലവിൽ ഹീറോ വഴിയാണ് വിൽക്കുന്നത്. ഹാർലിയുടെ മറ്റ് 13 മോഡലുകൾക്കും വരാനിരിക്കുന്ന സ്‌പോർട്‌സ്‌റ്റർ എസിനും പാൻ അമേരിക്കക്ക് ഒപ്പം ബുക്കിങ് ആരംഭിച്ചതായി ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. അടുത്ത വർഷം ഫെബ്രുവരി മുതൽ ഹാർലി ഓണേഴ്സ് ഗ്രൂപ്പ് ഇവൻറുകൾ പുനരാരംഭിക്കാനും ഹീറോ പദ്ധതിയിടുന്നുണ്ട്.
പാൻ അമേരിക
ഹാർലി-ഡേവിഡ്‌സണിന്‍റെ വേറിട്ട വാഹനമാണ് പാൻ അമേരിക. അഡ്വഞ്ചർ ടൂറർ വിഭാഗത്തിലാണ് വാഹനം വരുന്നത്. 16,90,000 രൂപയാണ് അടിസ്ഥാന മോഡലിന്‍റെ വില. ഉയർന്ന സ്‌പെക് പാൻ അമേരിക്ക 1250 സ്‌പെഷലിന് 19,99,000 രൂപ വിലവരും (എല്ലാ വിലകളും എക്‌സ്‌ഷോറൂം, ഇന്ത്യ). അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്ന ഹാർലിയുടെ ഒരേയൊരു ബൈക്കാണിത്. സ്റ്റാേന്റർഡ് സ്പെഷൽ എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് വാഹനത്തിനുള്ളത്.
ഫുൾ-എൽഇഡി ലൈറ്റിങ്, ബ്ലൂടൂത്തുള്ള 6.8 ഇഞ്ച് കളർ ടിഎഫ്ടി ടച്ച്സ്ക്രീൻ ഡിസ്പ്ലേ, യുഎസ്ബി സി-ടൈപ്പ് ഔട്ട്‌ലെറ്റ് എന്നിവ രണ്ട് മോഡലുകളിലും ലഭ്യമാണ്. ഉയർന്ന വകഭേദമായ സ്‌പെഷലിന് ആധുനികമായ നിരവധി സവിശേഷതളും നൽകിയിട്ടുണ്ട്. ഇലക്‌ട്രോണിക് ആയി ക്രമീകരിക്കാവുന്ന സെമി-ആക്റ്റീവ് സസ്‌പെൻഷൻ സജ്ജീകരണം, സെന്‍റർ സ്റ്റാൻഡ്, ചൂടാക്കാവുന്ന ഹാൻഡ് ഗ്രിപ്പുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), സ്റ്റിയറിംഗ് ഡാംപ്പർ, ഈ വിഭാഗത്തിൽ ആദ്യമായി വരുന്ന അഡാപ്റ്റീവ് റൈഡ് എന്നിവയുൾപ്പെടെ ഇതിൽ ലഭിക്കും.
സ്റ്റാൻഡേർഡ് ട്രിമ്മിൽ അഞ്ച് റൈഡിങ് മോഡുകൾ നൽകിയിട്ടുണ്ട്. പ്രീ-പ്രോഗ്രാം ചെയ്ത നാല് മോഡുകളും (റോഡ്, സ്പോർട്ട്, റെയിൻ, ഓഫ്-റോഡ്, ഓഫ്-റോഡ് പ്ലസ്) ഒരു കസ്റ്റം മോഡും ഉണ്ട്. റൈഡറുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് കസ്റ്റംമോഡ് സജ്ജീകരിക്കാൻ കഴിയും. സ്പെഷൽ വേരിയന്‍റിൽ രണ്ട് അധിക കസ്റ്റം മോഡുകൾ നൽകിയിട്ടുണ്ട്. രണ്ട് ബൈക്കുകളിലും 1,252 സിസി എഞ്ചിനാണുള്ളത്.
9,000 ആർപിഎമ്മിൽ 150 ബിഎച്ച്പി കരുത്തും 6,750 ആർപിഎമ്മിൽ 127 എൻഎം ടോർക്കും പാൻഅമേരിക ഉത്പാദിപ്പിക്കും. ആറ് സ്പീഡ് യൂനിറ്റ് ഉൾപ്പെടുന്നതാണ് ബൈക്കിലെ ട്രാൻസ്മിഷൻ ഓപ്ഷൻ. ബിഎംഡബ്ല്യു ആർ 1250 ജിഎസും ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ വി 4 ഉം ആണ് പാൻ അമേരികയുടെ പ്രധാന എതിരാളികൾ.
'2021 ലെ ഏറ്റവും മികച്ച മോട്ടോർസൈക്കിളുകളിലൊന്നാണ് പാൻ അമേരിക്ക 1250. അഡ്വഞ്ചർ ടൂറിങ് വിഭാഗത്തിലേക്കുള്ള ഹാർലിയുടെ ആദ്യ വാഹനമാണിത്. മോട്ടോർസൈക്കിൾ ഇതിനകം തന്നെ ഉപഭോക്താക്കൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്'-ഹീറോ പ്രീമിയം സെഗ്മെൻറ് ബിസിനസ് മേധാവി രവി അവളൂർ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇന്ത്യൻ വിപണിയിൽ ഹാർലി-ഡേവിഡ്‌സണുമായി ഹീറോ പങ്കാളിത്തം പ്രഖ്യാപിക്കുന്നത്. ഉപഭോക്താക്കളുടെ ടച്ച് പോയിൻറുകളും മോട്ടോർസൈക്കിളുകളുടെ സർവ്വീസ് കേന്ദ്രങ്ങളും ഹീറോ വിപുലീകരിക്കുന്നുണ്ട്. ഹാർലി-ഡേവിഡ്‌സൺ ഉപഭോക്താക്കൾക്കായി രാജ്യത്തുടനീളം 14 സമ്പൂർണ്ണ ഡീലർഷിപ്പുകളുടെയും ഏഴ് അംഗീകൃത സേവന കേന്ദ്രങ്ങളുടെയും ശൃംഖലയാണ് ഇപ്പോൾ ഹീറോക്കുള്ളത്. 2022 ഫെബ്രുവരി 3 മുതൽ 5 വരെ ഗോവയിൽ ഹാർലി വാർഷിക റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.