Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമാരുതിക്ക്​ പിന്നാലെ...

മാരുതിക്ക്​ പിന്നാലെ വില വർധനവ്​ പ്രഖ്യാപിച്ച്​​ ഹീറോ ​മോ​േട്ടാ കോർപ്​; എല്ലാ മോഡലുകൾക്കും വില കൂടും

text_fields
bookmark_border
Hero MotoCorp to hike prices of two-wheelers by up to
cancel

മാരുതി സുസുക്കിക്ക്​ പിന്നാലെ വിലവർധനവ്​​ പ്രഖ്യാപിച്ച്​ രാജ്യ​ത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോ​േട്ടാകോർപ്​. തങ്ങളുടെ എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കുമെന്നും കമ്പനി വ്യക്​തമാക്കി. ജൂലൈമുതൽ 3000 രൂപ വർധിപ്പിക്കാനാണ്​ നീക്കംനടക്കുന്നത്​. ഒാരോ മോഡലിനും അനുസരിച്ച്​ വർധനവി​െൻറ തോതിൽ മാറ്റമുണ്ടാകും. അസംസ്​കൃത വസ്​തുക്കളുടെ വില ഉയർന്നതിനാൽ ഉൽപാദനച്ചെലവ് വർധിച്ചതാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞ ദിവസമാണ്​ രാജ്യത്തെ ഏറ്റവുംവലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി വിലവർധനവ്​ പ്രധ്യാപിച്ചത്​.

ഈ വർഷം ആദ്യം പാസഞ്ചർ വാഹനങ്ങളിലെയും ഇരുചക്ര വാഹനങ്ങളിലെയും നിരവധി നിർമാതാക്കൾ അസംസ്​കൃത വസ്​തുക്കളുടെ വിലയും ഉയർന്ന ഉൽപാദനച്ചെലവും ചൂണ്ടിക്കാട്ടി വിലവർധനവ്​ പ്രഖ്യാപിച്ചിരുന്നു. പതിവ് വിലക്കയറ്റം ഇന്ത്യൻ വാഹന വിപണിയിലെ ഉപഭോക്തൃ ആവശ്യങ്ങൾ ഇതിനകം മന്ദഗതിയിലാക്കിയിട്ടുണ്ട്​.

മൂന്നാം തവണയും വില കൂട്ടി മാരുതി

നടപ്പ് സാമ്പത്തിക വർഷത്തി​െൻറ രണ്ടാം പാദത്തിൽ (ജൂലൈ മുതൽ സെപ്റ്റംബർ വരെ) കാറുകളുടെ വില വർധിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എം‌.എസ്‌.ഐ.എൽ) നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏത്​ തോതിലായിരിക്കും വിലവർധനവെന്ന്​ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അനിവാര്യമായ സാഹചര്യത്തിലാണ്​ വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന്​ മാത്രമാണ്​ കമ്പനി അധികൃതർ പറയുന്നത്​. 'നിർമാണ ചെലവുകളുടെ വർധനവ് കാരണം കമ്പനി ഒരു വർഷമായി പ്രതിസന്ധിയിലാണ്​. വിലവർധനവിലൂടെ അധിക ചെലവി​െൻറ ഒരുഭാഗം ഉപഭോക്താക്കൾക്ക് കൈമാറേണ്ടത് അനിവാര്യമായിരിക്കുന്നു'-മാരുതി സുസുക്കി അറിയിച്ചു.


'സാമ്പത്തിക വർഷത്തി​െൻറ രണ്ടാം പാദത്തിലാണ്​ വിലവർധനവ്​ ആസൂത്രണം ചെയ്​തിരിക്കുന്നത്. വ്യത്യസ്​ത മോഡലുകൾക്ക് വർധനവ് വ്യത്യസ്​തമായിരിക്കും'എന്നും പ്രസ്​താവനയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്​. ഈ കലണ്ടർ വർഷത്തിൽ മൂന്നാം തവണയാണ് കമ്പനി വില വർധിപ്പിക്കുന്നത്. ഏപ്രിലിൽ വ്യത്യസ്​ത മോഡലുകളുടെ വില ഉയർത്തിയിരുന്നു. ജനുവരിയിലും ഇൻ‌പുട്ട് ചെലവുകളുടെ വർധനവ് പറഞ്ഞ്​​ ചില കാർ മോഡലുകളുടെ വില വർധിപ്പിച്ചിരുന്നു. മോഡലും ശ്രേണികളും അനുസരിച്ച് 34,000 രൂപ വരെ അന്ന്​ വർധനവ്​ ഉണ്ടായിരുന്നു.

താങ്ങാനാവാത്ത നിർമാണ ചിലവ്​

വിലക്കയറ്റത്തിന്​ പ്രധാന കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്​ നിർമാണ സാമഗ്രികളുടെ വില വർധനവാണ്​. പ്രത്യേകിച്ച് സ്​റ്റീൽ, അലുമിനിയം, പ്ലാസ്റ്റിക് എന്നിവക്ക്​ ഇൗ കാലയളവിൽ വൻതോതിൽ വിലവർധിച്ചിട്ടുണ്ട്​. റെനോ, ഹീറോ മോട്ടോകോർപ്പ്, നിസ്സാൻ എന്നിവയും ഏപ്രിലിൽ അവരുടെ വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു. അതേസമയം, പ്ലാൻറുകളിലെ പ്രവർത്തനം പുനരാരംഭിച്ചതായും സുരക്ഷാ പ്രോട്ടോക്കോളുകൾ പരിഷ്​കരിച്ചതായും മാരുതി വക്താവ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ്​ സാഹചര്യത്തി​െൻറ തീവ്രത കുറഞ്ഞതോടെ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കൾ ഉത്​പാദനം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ്​. ഇതോടൊപ്പം ഡീലർഷിപ്പുകൾ തുറക്കുന്നതോടെ, ബിസിനസ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുമെന്നും വാഹന നിർമാതാക്കൾ പ്രതീക്ഷിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pricehikemarutisuzukiHero MotoCorp
Next Story