കേരളത്തിൽ 10,000 എക്സ് പൾസുകൾ വിറ്റഴിച്ച് ഹീറോ
text_fieldsഎക്സ്പള്‍സ് 200 ന്‍റെ 10,000 യൂനിറ്റുകൾ കേരളത്തിൽ വിറ്റഴിച്ച് പുതിയൊരു നാഴികക്കല്ല് പിന്നിട്ട് ഹീറോ. രാജസ്ഥാനിലെ ജയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഹീറോയുടെ സെന്‍റര്‍ ഓഫ് ഇന്നവേഷന്‍ ആന്‍റ് ടെക്നോളജി (സി ഐ ടി) എന്ന ആര്‍ & ഡി ഹബ്ബില്‍ നിര്‍മിച്ച പ്രീമിയം ബൈക്കാണ് എക്സ്പള്‍സ് 200. എക്സ് സെന്‍സ് സാങ്കേതിക വിദ്യയുടെ പിന്‍ബലമുള്ള 200 സിസി ഓയില്‍ കൂള്‍ഡ് എഞ്ചിനും നവീനമായ ഇന്ധന ഇഞ്ചക്ഷന്‍ സംവിധാനവും ബൈക്കിന്‍റെ പ്രത്യേകതകളാണ്.
8500 ആര്‍ പി എമ്മില്‍ 18.08 പി എസ് പവറും 6500 ആര്‍ പി എമ്മില്‍ 16.45 എന്‍.എം ടോർക്കും വാഹനത്തിന് ലഭിക്കും. 21-18 ഇഞ്ച് സ്‌പോക്ക് വീൽ കോമ്പിനേഷനിൽ, ടെലിസ്‌കോപ്പിക് ഫോർക്ക് അപ്പ് ഫ്രണ്ട്, 10 തരത്തിൽ ക്രമീകരിക്കാവുന്ന മോണോഷോക്ക്്, മുന്നിൽ 276 എംഎം, പിൻഭാഗത്ത് 220 എംഎം ഡിസ്ക് എന്നിവയാണ് വാഹനത്തിന്‍റെ മറ്റ് പ്രത്യേകതകൾ. സിംഗിൾ-ചാനൽ എബിഎസും ഉൾപ്പെടുത്തിയിട്ടുണ്ട്. 157 കിലോഗ്രാം ആണ് ഭാരം.
എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ ഫീച്ചറോടുകൂടിയ ബ്ലൂടൂത്ത് എൽസിഡി കൺസോൾ എന്നിവയും വാഹനത്തിലുണ്ട്. 2019 ഏപ്രിലില്‍ പുറത്തിറക്കിയ എക്സ്പള്‍സ് 200ന് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ് ഇയര്‍ പുരസ്കാരം 2020ല്‍ ലഭിച്ചിട്ടുണ്ട്. 2021 ജനുവരിയിൽ ഹീറോ മോട്ടോകോര്‍പ് ഉല്‍പാദനത്തില്‍ 100 മില്യണ്‍ (10 കോടി) യൂനിറ്റുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ എന്ന ബഹുമതിയും ഹീറോക്ക് സ്വന്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.