ഇലക്ട്രിക്കിലും 'ഹീറോ'യാകാൻ വിഡ വി2 നെ കളത്തിലിറക്കി ഹീറോ; വില- 96,000 രൂപ
text_fieldsഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോർട്ടോർ കോർപ്പിന്റെ ഇലക്ട്രിക് ശ്രേണിയിലേക്ക് പുതിയ അതിഥികൂടിയെത്തി. ഹീറോ വിഡ വി2 (Vida V2) വാണ് പുതിയ താരം. മൂന്ന് വേരിയൻറുകളിലായി പുറത്തിറങ്ങിയ വി2 വിന്റെ ലൈറ്റ് മോഡലിന് 96,000 രൂപയാണ് എസ്ക് ഷോറൂം വില. വി2 പ്ലസിന് 1.15 ലക്ഷം രൂപയും വി2 പ്രൊ 1.35 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
ഹീറോ അവരുടെ ഇലട്രിക് ഇന്നിങ്സ് ആരംഭിച്ച വി1 ന്റെ പരിണാമം തന്നെയാണ് വി2. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലാണ് ഇതിന്റെ ലൈറ്റ് വേരിയന്റിന്റെ വരവ്. 94 കി.മീറ്റർ ഐ.ഡി.സി റേഞ്ച് അവകാശപ്പെടുന്ന ലൈറ്റിൽ 2.2 കിലോ വാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 69 കിലോ മീറ്ററാണ് ടോപ് സ്പീഡ്. ഇതിന് റൈഡ്, ഇക്കോ രണ്ടു റൈഡിംഗ് മോഡലുകളാണുള്ളത്.
വി2 പ്ലസിന് 85 കിലോമീറ്റർ ടോപ് സ്പീഡും 143 കിലോമീറ്റർ ഐ.ഡി.സി റേഞ്ചുമാണ് ലഭ്യമാകുക. 3.44 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. ഇതിന് മൂന്ന് റൈഡിംഗ് മോഡുകൾ ലഭിക്കുന്നു - ഇക്കോ, റൈഡ്, സ്‌പോർട്ട്.
1.35 ലക്ഷം വിലയുള്ള ടോപ് വേരിയന്റായ വി2 പ്രൊയിൽ 3.94 കിലോ വാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 90 കിലോമീറ്റർ ടോപ് സ്പീഡ് അവകാശപ്പെടുന്ന വാഹനത്തിന് 165 കിലോമീറ്ററാണ് റേഞ്ച്. ഇതിന് നാല് റൈഡിംഗ് മോഡുകൾ ലഭിക്കുന്നു - ഇക്കോ, റൈഡ്, സ്‌പോർട്‌സ്, കസ്റ്റം.
ഇ-സ്‌കൂട്ടറിന് അഞ്ച് വർഷം/50,000 കിലോമീറ്റർ വാറൻറി നൽകുമ്പോൾ ബാറ്ററി പാക്കുകൾക്ക് മൂന്ന് വർഷം/30,000 കിലോമീറ്റർ വാറൻറിയുണ്ട്.
എല്ലാ മോഡലുകൾക്കും കീലെസ് എൻട്രി, ക്രൂയിസ് കൺട്രോൾ, റീ-ജെൻ ബ്രേക്കിംഗ്, ഇഷ്‌ടാനുസൃത റൈഡിംഗ് മോഡുകൾ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ലഭിക്കും. ഏഴ് ഇഞ്ച് TFT ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും ലഭിക്കും. വിട വി2 ഉപഭോക്താക്കൾക്കായി ഇന്ത്യയിലെ 250 ലധികം നഗരങ്ങളിലായി 3100-ലധികം ചാർജിംഗ് പോയിൻറുകളാണ് ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.