ഹീറോ എക്സ് പൾസ് 200 2V പിൻവലിക്കും; ഇനിമുതൽ 4V വേരിയന്റ് മാത്രം
text_fieldsഹീറോയുടെ അഡ്വഞ്ചർ വാഹനമായ എക്‌സ്പള്‍സ് നിരയിലെ 2V വേരിയന്റ് പിൻവലിക്കും. ഇതിന്റെ ഭാഗമായി ഹീറോ ഇന്ത്യ വെബ്‌സൈറ്റില്‍ നിന്ന് വാഹനം പിന്‍വലിച്ചിട്ടുണ്ട്. എന്നാൽ എക്‌സ്പള്‍സ് 200 4V തുടർന്നും വിൽക്കും.
വില്‍പ്പന കുറഞ്ഞതോടെയാണ് എക്സ്പൾസ് 2V വേരിയന്റ് പിൻവലിക്കുന്നത്. 4V -ന്റെ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് 2V -ന്റെ വില്‍പ്പന ഇപ്പോള്‍ കമ്പനി അവസാനിപ്പിക്കുന്നതെന്നാണ് സൂചന.എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനി ഒരു ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല.
എക്സ്പള്‍സ് 200 2V-ക്ക് 1.27 ലക്ഷം രൂപയായിരുന്നു വില. അതേസമയം 200 4Vക്ക് 1.37 ലക്ഷം രൂപയും. ഇരുബൈക്കുകളും ഒരേ 199 സിസി, സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ ആണ് ഉപയോഗിച്ചിരുന്നത്. 2V അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, എഞ്ചിനില്‍ രണ്ട് വാല്‍വുകളോടെയാണ് വന്നത്. ഈ യൂണിറ്റ് 17.8 bhp കരുത്തും 16.45 Nm ടോര്‍ക്കും ഉത്പ്പാദിപ്പിച്ചിരുന്നു.
ഫുള്‍-എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, വിശാലമായ ഓഫ്-റോഡ് ബയേസ്ഡ് റിയര്‍ വ്യൂ മിററുകള്‍, അപ്-സ്വീപ്റ്റ് എക്സ്ഹോസ്റ്റ്, നക്കിള്‍ ഗാര്‍ഡുകള്‍, ഡ്യുവല്‍ പര്‍പ്പസ് ടയറുകള്‍ എന്നീ ഫീച്ചറുകളോടെയാണ് എക്‌സ്പള്‍സ് 200 2V വിപണിയില്‍ എത്തിയിരുന്നത്.
എക്സ് പൾസ് ശ്രേണിയിൽ കുറച്ചുകൂടി വലിയൊരു ബൈക്ക് അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹീറോ എന്നും സൂചനയുണ്ട്. 400 സി.സി എഞ്ചിനായിരിക്കും ഇതിൽ വരിക. കെടിഎം 390 അഡ്വഞ്ചര്‍, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 എന്നിവരായിരിക്കും പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.