Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകാടും മലയും അനായാസം...

കാടും മലയും അനായാസം താണ്ടാം; ഹോണ്ടയുടെ സാഹസികൻ, സി.ബി 200 എക്​സ്​ നിരത്തിൽ

text_fields
bookmark_border
Honda CB200X launched at Rs adventure
cancel

അഡ്വഞ്ചർ ബൈക്ക്​ വിഭാഗത്തിലേക്ക്​ പുതിയ പോരാളിയെ അവതരിപ്പിച്ച്​ ഹോണ്ട. സി.ബി 200 എക്​സ്​ എന്ന പേരിൽ 1.44 ലക്ഷം വിലയിലാണ്​ ബൈക്ക്​ വിപണിയിലെത്തുക. ഹോണ്ടയുടെ ഹോൺനെറ്റ്​ 2.0യുടെ എഞ്ചിനാണ്​ സി.ബി 200ലും ഉപയോഗിച്ചിരിക്കുന്നത്​. പരമ്പരാഗത ടെലിസ്​കോപ്പിക്​ ഫോർക്​ സസ്​പെൻഷന്​ പകരം യു.എസ്​.ഡി ഫോർക്​ ഉപയോഗിക്കുന്നെന്ന പ്രത്യേകതയും സി.ബി 200നുണ്ട്​.

എഞ്ചിനും സസ്​പെൻഷനും

184.4 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ബൈക്കിന്​ കരുത്തുപകരുന്നത്​. രണ്ട്-വാൽവ്, എസ്​.ഒ.എച്ച്​.സിഎയർ-കൂൾഡ് എഞ്ചിൻ 17.3 എച്ച്പി കരുത്തും 16.1 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. പവർ റേഷ്യോ ഹോർനെറ്റ് 2.0ന് തുല്യമാണ്. അഞ്ച് സ്പീഡ് ഗിയർബോക്‌സാണ് ഉപയോഗിച്ചിരിക്കുന്നത്​. അതും ഹോർനെറ്റ് 2.0 ക്ക്​ സമാനമാണ്​. മുന്നിൽ യു.എസ്​.ഡി ഫോർക്​, പിന്നിൽ മോണോഷോകുമാണ്​​ സസ്​പെൻഷൻ ഡ്യൂട്ടികൾ നിർവഹിക്കുന്നത്​. ബ്രേക്കുകളും ഹോൺനെറ്റിന്​ സമാനമായി തുടരുന്നു. മുന്നിലും പിന്നിലും ഡിസ്​ക്​ ബ്രേക്കുകളാണ്​. സുരക്ഷക്കായി സിംഗിൾ-ചാനൽ എബിഎസും ഉൾപ്പെടുത്തിയിട്ടുണ്ട്​. 17 ഇഞ്ച് അലോയ്​കളും കടുപ്പമേറിയ പ്രതലത്തിനായി ബ്ലോക്ക് പാറ്റേൺ ടയറുകളും ഉപയോഗിച്ചിട്ടുണ്ട്​.


മറ്റ്​ സവിശേഷതകൾ

ഒാൾ എൽഇഡി ലൈറ്റിങ്​ വാഹനത്തി​െൻറ മറ്റൊരു പ്രത്യേകതയാണ്​. സിബി 500 എക്‌സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനം രൂപകൽപ്പന ചെയ്​തിരിക്കുന്നത്​. വലിയ വിൻഡ്‌സ്‌ക്രീനും ബെല്ലി പാനും(എഞ്ചിനെ​ അടിയിൽനിന്ന്​ സംരക്ഷിക്കുന്ന കവർ) ഉൾപ്പെടുത്തിയിട്ടുണ്ട്​. സ്പ്ലിറ്റ്-സീറ്റുകളും കണ്ണാടികളും പോലുള്ള ഘടകങ്ങൾ ഹോർനെറ്റ് 2.0-ക്ക്​ സമാനമാണ്​. മറ്റൊരു വലിയ സമാനത ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ പാനലാണ്​. എൽസിഡി ഡിസ്പ്ലേയുടെ ലൈറ്റിങ്​ അഞ്ച് തരത്തിൽ ക്രമീകരിക്കാവുന്നതാണ്​. രണ്ട് ട്രിപ്പ് മീറ്റർ, ബാറ്ററി വോൾട്ടേജ് മീറ്റർ, ഗിയർ-പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവ ഇൻസ്ട്രുമെൻറ് ക്ലസ്​റ്ററിലുണ്ട്​. 147 കിലോഗ്രാം ആണ്​ സി.ബി 200 എക്​സി​െൻറ ഭാരം. ഗ്രൗണ്ട് ക്ലിയറൻസ് 167 എംഎം ആണ്. സീറ്റ് ഉയരം 810 എം.എം. ഇന്ധന ടാങ്ക് ശേഷി 12 ലിറ്റർ.

വില

ഹോർനെറ്റ് 2.0 (1.30 ലക്ഷം രൂപ) യുമായി താരതമ്യ​പ്പെടുത്തിയാൽ 14,000 രൂപ കൂടുതലാണ് സി.ബി 200 എക്​സി​ന്​ (1.44 ലക്ഷം). ഹീറോ എക്​സ്​ പൾസ് 200 ആയിരിക്കും പ്രധാന എതിരാളി. 1.21 ലക്ഷം രൂപയാണ്​ എക്​സ്​ പൾസി​െൻറ വില. വിപണിയിലെ മത്സരത്തിൽ വിലക്കുറവ്​ ഹീറോക്ക്​ മുൻതൂക്കം നൽകും. ആറ്​ വർഷത്തെ വാറൻറി പാക്കേജും സി.ബി 200 എക്​സിന്​ ഹോണ്ട നൽകുന്നുണ്ട്​ (3 വർഷം സ്റ്റാൻഡേർഡ് + 3 വർഷം ഓപ്ഷണൽ എക്സ്റ്റെൻഡഡ് വാറൻറി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hondaadventure bikeCB200XHonda CB200X
Next Story