ഹോണ്ട ഗ്രാസിയ 125 സ്പോർട്സ് വിപണിയിൽ
text_fieldsപുതിയ ഹോണ്ട ഗ്രാസിയ സ്പോർട്സ് പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി. 82,564 (എക്സ്-ഷോറൂം) വിലവരും. പേൾ നൈറ്റ്സ്റ്റാർ ബ്ലാക്ക്, സ്പോർട്സ് റെഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ പുതിയ പതിപ്പ് ലഭ്യമാണ്. പുതിയ നിറങ്ങളും സ്‌പോർട്ടി ഗ്രാഫിക്സുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നതല്ലാതെ എഞ്ചിനിലും മറ്റ് സവിശേഷതകളിലും സ്‌കൂട്ടറിന് മാറ്റമൊന്നുമില്ല. 'ഗ്രാസിയ ഒരു അർബൻ സ്കൂട്ടറാണ്. യുവത്വവും രസകരവുമായ വ്യക്തിത്വവും പ്രതിഫലിപ്പിക്കുന്ന വാഹനമാണിത്' ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യദ്വീന്ദർ സിങ് ഗുലേറിയ പറഞ്ഞു.
124 സിസി ഫോർ-സ്ട്രോക്ക്, എയർ-കൂൾഡ് എഞ്ചിനാണ് സ്കൂട്ടറിന്. ഫ്യൂവൽ ഇഞ്ചക്ഷൻ , ഹോണ്ട ഇക്കോ ടെക്നോളജി (എച്ച്ഇടി), മെച്ചപ്പെടുത്തിയ സ്മാർട്ട് പവർ (ഇഎസ്പി), സുഗമവും നിശബ്ദവുമായ ആരംഭത്തിനായി എസിജി എന്നിവ ലഭിക്കുന്നു. 6,000 ആർപിഎമ്മിൽ 8.14 ബിഎച്ച്പിയും 5,000 ആർപിഎമ്മിൽ 10.3 എൻഎം പീക്ക് ടോർക്കും എഞ്ചിൻ സൃഷ്ടിക്കും. സിവിടി ഗിയർബോക്സാണ് ട്രാൻസ്മിഷൻ.
ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, മൾട്ടി-ഫംഗ്ഷൻ ഇഗ്നിഷൻ സ്വിച്ച് എന്നിവ പോലുള്ള നിരവധി സവിശേഷതകൾ ഗ്രാസിയ 125 ന് ലഭിക്കുന്നുണ്ട്. ഡിസ്ക് ബ്രേക്കുകളും അലോയ് വീലുകളും ഡീലക്സ് വേരിയന്‍റിന് ലഭിക്കും. കോംബി-ബ്രേക്ക് സിസ്റ്റം സ്റ്റാേന്റർഡാണ്. പൂർണ്ണമായും ഡിജിറ്റലായ ഇൻസ്ട്രുമെന്‍റ് കൺസോളും സ്കൂട്ടറിന് ലഭിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.