ഡിജിറ്റൽ സംവിധാനത്തിൽ പ്രശ്നങ്ങൾ; ആറ് ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ച് ഹോണ്ട
text_fields
കാറുകൾ വാങ്ങുന്നവർക്കെല്ലാം ഇപ്പോൾ അതിനകത്തുള്ള ഇൻഫോടെയിൻമെൻറ് സിസ്റ്റം ഏറ്റവും മെച്ചപ്പട്ടതാവാൻ നിർബന്ധമുണ്ട്. മികച്ച ഡിജിറ്റൽ സംവിധാനമുള്ള കാറുകൾക്ക് ഡിമാൻറ് ഏറെയാണ്. ചൈനയിൽ നിന്ന് ഇന്ത്യയിലെത്തി തരംഗമായ കിയയും എം.ജിയും അവരുടെ എസ്.യു.വികൾ മാർക്കറ്റ് ചെയ്തത് പോലും അകത്തുള്ള ഇൻറർനെറ്റ് - ഡിജിറ്റർ സംവിധാനങ്ങളുടെ മേന്മ എടുത്ത് പറഞ്ഞായിരുന്നു. ടാറ്റയുടെ പുതിയ മോഡലുകളിലും ഡിജിറ്റൽവത്കരണം കാണാൻ കഴിയും.
എന്നാൽ ചിലപ്പോൾ ഇത്തരം സംവിധാനങ്ങൾക്ക് സോഫ്റ്റ്വയർ അല്ലെങ്കിൽ ഹാർഡ്വയർ പ്രശ്നങ്ങൾ വന്നേക്കാം. അതുപോലൊരു പ്രശ്നം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രശസ്ത ജാപ്പനീസ് ബ്രാൻഡായ ഹോണ്ട തിരിച്ചുവിളിച്ചിരിക്കുന്നത് 6.08 ലക്ഷം കാറുകളാണ്. കമ്പനി നിർമിച്ച ചില എസ്.യു.വികളിലും സെഡാനുകളിലുമാണ് ഇൻഫോടെയിൻമെൻറ് സിസ്റ്റത്തിലുള്ള സോഫ്റ്റ്വയർ പ്രശ്നങ്ങൾ കണ്ടെത്തിയത്.
കാർ റിവേഴ്സ് എടുക്കുേമ്പാൾ പുറകിലുള്ള ദൃശ്യങ്ങൾ ഡിസ്പ്ലേയിൽ തെളിയാത്തതും സ്പീഡ്, ഗിയർ പൊസിഷൻ, എൻജിൻ ഒായിൽ പ്രഷർ, ഫ്യുവൽ ഗോജ് എന്നിവ ഇൻസ്ട്രുമെേൻറഷൻ ഡിസ്പ്ലേയിൽ കൃത്യമായി കാണിക്കാത്തതുമാണ് പ്രധാന പ്രശ്നങ്ങൾ. ഡിജിറ്റൽ സംവിധാനം പ്രവർത്തിച്ചുകൊണ്ടിരിക്കുേമ്പാൾ ഇടക്കിടെ റീബൂട്ടാവുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2018-2020 ഒഡേസി, 2019-2020 പാസ്പോർട്ട്, 2019-2021 പൈലറ്റ് എന്നീ കാറുകളിലും ഇൻ-കാർ ഡിജിറ്റൽ സിസ്റ്റങ്ങളിൽ വിവിധ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പഴയതുപോലെ വിവരങ്ങൾ ദൃശ്യമാകാൻ മുഴുവൻ സിസ്റ്റവും ഒാഫ് ചെയ്തതിന് ശേഷം വീണ്ടും ഒാൺ ചെയ്യേണ്ടതായും വരുന്നു. കൂടാതെ ഒാഡിയോ സംവിധാനത്തിലും ബഗ്ഗുകൾ കണ്ടെത്തി. എന്തായാലും ഇൗ വർഷം സെപ്തംബർ 23 മുതൽ ഉടമകളിൽ നിന്ന് കാറുകൾ തിരിച്ചുവിളിച്ച് തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.