ഹോണ്ട ആക്ടീവയുടെ ഇലക്ട്രിക് സ്കൂട്ടർ വകഭേദം അവതരിപ്പിച്ചു; വേൾഡ് പ്രീമിയർ അങ്ങ് ജപ്പാനിൽ
text_fieldsഹോണ്ടയുടെ ഇലക്ട്രിക് സ്കൂട്ടർ കൺസപ്റ്റ് അവതരിപ്പിച്ചു. ജപ്പാൻ മൊബിലിറ്റി ഷോയിലാണ് വാഹനം പ്രദർശിപ്പിച്ചത്. ആക്ടീവ സ്കൂട്ടറിന്റെ ഇലക്ട്രിക് മോഡലാണ് അവതരിപ്പിച്ചത്. എസ്.സി ഇ എന്നാണ് കൺസപ്ടിന് പേരിട്ടിരിക്കുന്നത്.
എടുത്തു മാറ്റാവുന്ന ബാറ്ററിയുമായാണ് പുതിയ വാഹനം എത്തുന്നത്. എസ്.സി ഇയില്‍ 1.3kWh ന്റെ രണ്ട് ബാറ്ററികളുണ്ടാകും. ഒഴുകിയിറങ്ങുന്ന രൂപകല്‍പനയാണ് ഈ വൈദ്യുത സ്‌കൂട്ടറിലുള്ളത് ഡിസൈൻ വളരെ ലളിതവും എന്നാൽ സ്റ്റൈലിഷും ആണ്. ഇതിൽ, മുൻവശത്ത് എല്‍ഇഡി DRL-കൾക്കിടയിൽ എല്‍ഇഡി ലൈറ്റ് സജ്ജീകരിച്ചിരിക്കുന്നു. ഇവയെല്ലാം സ്കൂട്ടറിന്റെ ഏപ്രോൺ വിഭാഗത്തിൽ ദൃശ്യമാണ്. ഈ ലൈറ്റിനുള്ളിൽ ഹോണ്ട ബ്രാൻഡിംഗ് ദൃശ്യമാണ്. ഹാൻഡിലിനു മുന്നിൽ എൽഇഡി ലൈറ്റും നൽകിയിട്ടുണ്ട്.. മുന്നിലേയും പിന്നിലേയും ഇന്‍ഡിക്കേറ്ററുകളിലും മോട്ടോര്‍ കവറിലും വൈദ്യുത സ്‌കൂട്ടറെന്ന സൂചനയില്‍ നീല വര നല്‍കിയിരിക്കുന്നു. സിംഗിള്‍ സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വാഹനത്തോടു ചേര്‍ന്നിരിക്കുന്ന ഫൂട്ട് പെഗ് എന്നിവയുമുണ്ട്.
സീറ്റിനുള്ളിലാണ് ഹോണ്ട മൊബൈല്‍ പവര്‍ പാക്ക് ഇ ബാറ്ററികള്‍ വെച്ചിരിക്കുന്നത്. ഓരോന്നിനും 10 കിലോഗ്രാം വീതമാണ് ഭാരം. സീറ്റിന് അടിയിലെ സ്‌റ്റോറേജ് സ്‌പേസ് ബാറ്ററികള്‍ ഇല്ലാതാക്കുന്നുണ്ട്. ഏതാണ്ട് 100 കിലോമീറ്ററോട് അടുപ്പിച്ചായിരിക്കും റേഞ്ച്. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ പ്രതീക്ഷിക്കാം.
ഏകദേശം ഏഴ് ഇഞ്ച് സ്ക്രീനും ഇതിനുണ്ട്. അതേസമയം ഇത് എല്‍ഇഡി ആണോ അതോ ടി.എഫ്‍.ടി ആണോ എന്ന് വ്യക്തതയില്ല. ഈ സ്‌ക്രീൻ ഒരു ടാബ്‌ലെറ്റ് പോലെ ഉയർത്തിയിരിക്കുന്നു. ഇലക്ട്രിക് സ്‍കൂട്ടറുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഇതിൽ ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന്, ഈ സ്‌ക്രീൻ ട്രിപ്പ് മീറ്റർ, ഓഡോമീറ്റർ, റേഞ്ച്, മോഡ്, സമയം, തീയതി, കാലാവസ്ഥ, ബാറ്ററി റേഞ്ച്, ബാറ്ററി ചാർജിങ് തുടങ്ങി നിരവധി വിവരങ്ങൾ കാണിക്കും.
ചക്രത്തിൽ സ്റ്റീൽ റിം ആണ് ഉപയോഗിച്ചിരിക്കുന്നത്. മനോഹരമായ രൂപകൽപ്പനയോടെയാണ് റിം വരുന്നത്. ടെലിസ്കോപ്പിക് ഫ്രണ്ട് സസ്‌പെൻഷൻ ലഭ്യമാണ്. ഏകദേശം 12 ഇഞ്ച് ട്യൂബ്‌ലെസ് ടയറാണ് നൽകിയിട്ടുള്ളത്. രണ്ട് ഭാഗങ്ങളിലും ഏതാണ്ട് സമാനമായ സജ്ജീകരണം ലഭിക്കും. ഡിസ്‌ക് ബ്രേക്കോ എബിഎസോ സജ്ജീകരിച്ചിട്ടില്ല.
ഇന്ത്യന്‍ വിപണിയിലേക്ക് എപ്പോഴാണ് ഹോണ്ടയുടെ ഈ വൈദ്യുത സ്‌കൂട്ടര്‍ എത്തുകയെന്ന് പറയാനാവില്ല. എങ്കിലും അടുത്തവര്‍ഷം വൈദ്യുത സ്‌കൂട്ടറുകള്‍ ഹോണ്ട ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.