പുറം മോടി പോരാ...
text_fieldsകാർ വാങ്ങുമ്പോൾ ഡാഷ് ബോര്‍ഡ്, ഡോര്‍ പാഡ്, സീറ്റുകള്‍ തുടങ്ങി ഉള്‍വശത്ത് നിരവധി കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ ഇവയേക്കാളൊക്കെ പ്രധാനം എയര്‍ കണ്ടീഷനിങ്ങാണ്. എ.സി എത്ര സമയത്തിനുള്ളില്‍ അകം തണുപ്പിക്കുന്നുണ്ട് എന്നത് പരിശോധിക്കുക. തണുപ്പിക്കാന്‍ സമയം കൂടുതല്‍ എടുക്കുന്നുണ്ടെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍പെടുത്തുക. അല്ലെങ്കില്‍ തിരഞ്ഞെടുക്കുന്ന വാഹനം മാറ്റുക. വാഹനം ഏറെ നാള് സ്റ്റാര്‍ട്ട് ചെയ്യാതെ നിര്‍ത്തിയിട്ടാല്‍ അത് ഗ്യാസ് ലീക്കാകുന്നതിനോ ഉറച്ച് പോകുന്നതിനോ കാരണമായേക്കാം. അതുകൊണ്ട് തന്നെ പുതിയ വാഹനമാണെങ്കിലും എ.സി പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ, റിയര്‍ വ്യൂ ഗ്ലാസുകളും മിററുകളും മറ്റും ഇലക്ട്രോണിക്കാണെങ്കില് പ്രവർത്തനക്ഷമത പരിശോധിക്കാൻ മടിക്കേണ്ടതില്ല. വാഹനത്തിന് അസ്വാഭാവികരീതിയിൽ എന്തെങ്കിലും ശബ്ദങ്ങളുണ്ടോ എന്നും പരിശോധിക്കണം. എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വാഹനത്തിന്റെ ബ്രോഷറിൽ പറഞ്ഞിരിക്കുന്നതും നിങ്ങൾ ആവശ്യപ്പെട്ടതുമായ എല്ലാ സംവിധാനങ്ങളും ഉപകരണങ്ങളും വാഹനത്തിലുണ്ടെന്ന് ഉറപ്പുവരുത്തണം.
വില്ലനാകരുത് പുക...
പുതിയ വാഹനങ്ങള്‍ ഒട്ടും തന്നെ പുക പുറന്തള്ളാന്‍ പാടില്ല. വാഹനങ്ങള്‍ പഴകുമ്പോഴാണ് പുക പുറത്തേക്ക് വരുന്നത്. ഷോറൂമിലെ വാഹനം ഉടന്‍ നിർമിതമായി എത്തിയതാണ് എന്ന വിശ്വാസമാണ് എല്ലാവര്‍ക്കുമുള്ളത്. എന്നാലിത് എപ്പോഴും സത്യമാകണമെന്നില്ല. ചിലപ്പോഴെങ്കിലും മാസങ്ങളോളം വെറുതെ കിടന്ന വണ്ടികളായിരിക്കും ഡെലിവറിക്കെത്തുക. അതുകൊണ്ട് തന്നെ വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ പുകയും മറ്റു മലിനവസ്തുക്കളും പുകക്കുഴലിലൂടെ പുറത്തുവരാന്‍ സാധ്യതയുണ്ട്.
നല്ല വിൽപനയുള്ള കമ്പനികളുടെ വാഹനങ്ങളാണെങ്കിൽ ഇത്തരം കാര്യങ്ങളൊന്നുമോർത്ത് ടെൻഷനടിക്കേണ്ട കാര്യമേയില്ല താനും. അതുകൊണ്ടുതന്നെ നല്ലരീതിയിൽ കസ്റ്റമറോട് ഇടപെടുന്ന മികച്ച സെയിൽസ്, ഡെലിവറി, സർവിസ് സേവനങ്ങൾ നൽകുന്ന ഡീലർഷിപ്പുകൾ കണ്ടെത്തി വാഹനം വാങ്ങുന്നതാണ് എല്ലായ്പോഴും നമുക്ക് സംതൃപ്തി നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.