നികുതി വർധന വാഹനങ്ങളുടെ വില കൂട്ടുന്നതിങ്ങനെ; ഷോറൂമിലെത്തുംമുമ്പ് അറിയാം ഇക്കാര്യങ്ങൾ
text_fieldsനികുതി ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ബജറ്റാണ് ഇക്കുറി ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. വാഹനങ്ങളുടെ റോഡ് ടാക്സ് രണ്ട് ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ട്. പുതുതായി വാങ്ങുന്ന മോട്ടർ കാറുകളുടെയും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്രൈവറ്റ് സർവീസ് വാഹനങ്ങളുടെയും മോട്ടർ സൈക്കിളുകളുടെയും റോഡ് ടാക്സിൽ വർധനയുണ്ട്.
വാഹനങ്ങളുടെ റജിസ്ട്രേഷന്‍ സമയത്ത് ഈടാക്കുന്ന സെസ് ഇരട്ടിയാക്കിയിട്ടുമുണ്ട്. ഇരുചക്ര വാഹനങ്ങൾക്കുള്ള സെസ് 50 രൂപയിൽ നിന്ന് 100 രൂപയായും ലൈറ്റ് മോട്ടര്‍ വാഹനങ്ങളുടേത് 100 രൂപയില്‍ നിന്ന് 200 രൂപയായും മീഡിയം മോട്ടര്‍ വാഹനങ്ങളുടേത് 150 ല്‍ നിന്ന് 300 രൂപയായും ഹെവി വാഹനങ്ങളുടേത് 250 ല്‍ നിന്ന് 500 രൂപയായും വര്‍ധിപ്പിച്ചു.
രണ്ടു ലക്ഷം രൂപ വരെയുള്ള, ഇലക്ട്രിക് അല്ലാത്ത മോട്ടർ സൈക്കിളുകളുടെ നികുതി രണ്ട് ശതമാനമാണ് വർധിച്ചത്. നിലവിൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള ഇരുചക്ര വാഹനങ്ങൾക്ക് 10 ശതമാനവും ഒന്നു മുതൽ രണ്ടു വരെ ലക്ഷം രൂപ വരെയുള്ള ഇരുചക്രവാഹനൾക്ക് 12 ശതമാനവുമാണ് റോഡ് ടാക്സ്. ഇത് യഥാക്രമം 11 ഉം 12 ഉം ശതമാനമായി വർധിക്കും.
അഞ്ചു ലക്ഷം രൂപ വരെ വിലയുള്ള മോട്ടർ കാറുകൾക്ക് ഒരു ശതമാനവും 5 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ളവയ്ക്ക് രണ്ട് ശതമാനവും 15 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ ഒരു ശതമാനവും 20 ലക്ഷം മുതൽ 30 ലക്ഷം വരെയും 30 ലക്ഷം മുതൽ മുകളിലേക്ക് ഒരു ശതമാനവുമാണ് നികുതി വർധിപ്പിച്ചത്. അതായത്, അഞ്ചു ലക്ഷം രൂപ വിലയുള്ള കാറിന് 5000 രൂപയും 10 ലക്ഷം രൂപ വിലയുള്ള കാറിന് 20000 രൂപയും വില വർധിക്കും.
നിലവിൽ അഞ്ചു ലക്ഷം രൂപ വരെയുള്ള കാറിന് 9 ശതമാനവും അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെ 11 ശതമാനവും 10 ലക്ഷം മുതൽ 15 ലക്ഷം വരെ 13 ശതമാനവും 15 ലക്ഷം മുതൽ 20 ലക്ഷം വരെ 16 ശതമാനവും ഇരുപതു ലക്ഷം രൂപ മുതൽ 21 ശതമാനവുമാണ് നികുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.