അൽകാസർ ബുക്കിങ് തുടങ്ങി; വാഹനം ഇൗ മാസംതന്നെ നിരത്തിലെത്തിലെത്തിക്കാനൊരുങ്ങി ഹ്യൂണ്ടായ്
text_fieldsഹ്യുണ്ടായുടെ ഏഴ് സീറ്റുള്ള എസ്.യു.വി അൽകാസറിെൻറ ഒൗദ്യോഗികമായ ബുക്കിങ് ആരംഭിച്ചു. 25000 രൂപ നൽകി വാഹനം ഷോറൂമുകൾ വഴിയും ഒാൺലൈനായും ബുക്ക് ചെയ്യാം. ടാറ്റ സഫാരി, എം.ജി ഹെക്ടർ പ്ലസ് തുടങ്ങിവയാണ് അൽകാസറിെൻറ നേരിട്ടുള്ള എതിരാളികൾ. ഇൗ മാസം തന്നെ വാഹനം നിരത്തിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യൂണ്ടായ്.
ക്രെറ്റയെ അടിസ്ഥാനമാക്കി നിർമിച്ച ഏഴ് സീറ്റുള്ള എസ്.യു.വിയാണ് അൽകാസർ. വാഹനത്തിന്‍റെ ആദ്യ അവതരണം 2021 ഏപ്രിലിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് കാരണമുള്ള ലോക്ഡൗണിൽ എല്ലാം തകിടംമറിയുകയായിരുന്നു. വളരെക്കാലത്തിനുശേഷം ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന മൂന്ന് നിര സീറ്റ് വാഹനമായിരിക്കും അൽകാസർ. ക്രെറ്റയുമായി എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ പങ്കിടുന്ന വാഹനവുമാണിത്.
രൂപത്തിൽ ക്രെറ്റയുമായി നല്ല സാമ്യമുള്ള വാഹനമാണ് അൽകാസർ. ക്രെറ്റയുടെ ഫ്രണ്ട് ബമ്പറിേന്റയും ഗ്രില്ലിേന്റയും ഡിസൈനിൽ നിന്ന് നേരിയ വ്യത്യാസം പുതിയ വാഹനത്തിൽ കാണാം. വ്യത്യസ്തമായ അലോയ് വീൽ ഡിസൈൻ, മറ്റ് ചില സൗന്ദര്യവർദ്ധക വ്യത്യാസങ്ങൾ എന്നിവ അൽകാസറിന് ഉണ്ടാകും. ആറ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളോടെ വാഹനം നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അധിക നിര സീറ്റുകൾ ഉൾക്കൊള്ളുന്നതിനായി അൽകാസറിന്‍റെ വീൽബേസ് 2,760 മിമി (ക്രെറ്റയേക്കാൾ 150 മിമി) കൂടുതൽ നൽകിയിട്ടുണ്ട്. മുന്നിൽ ഡ്യുവൽ-ടോൺ ക്യാപ്റ്റൻ സീറ്റുകൾ, കപ്പ്ഹോൾഡറുകളുള്ള സെൻട്രൽ ആംറെസ്റ്റ് എന്നിവയുണ്ട്. പിന്നിൽ ഐസോഫിക്സ് മൗണ്ടുകളും വയർലെസ് ചാർജിങ് പാഡും ഹ്യൂണ്ടായ് നൽകും.
ഹ്യുണ്ടായ് ക്രെറ്റയിലുള്ള പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായിട്ടായിരിക്കും അൽകാസർ വരുന്നത്. ഹ്യൂണ്ടായ് സ്മാർട്ട്സെൻസ് എന്നറിയപ്പെടുന്ന അഡാസ് സാങ്കേതികവിദ്യ ഇന്ത്യയിൽ നൽകാൻ സാധ്യതയില്ല. വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കൽ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് കൂട്ടിയിടി ഒഴിവാക്കൽ, ഡ്രൈവർ അലർട്ട്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് എന്നിവ ഉൾപ്പെടുന്നതാണ് ഹ്യൂണ്ടായ് സ്മാർട്ട്സെൻസ് സംവിധാനം. സ്മാർട്ട് ക്രൂസ് കൺട്രോൾ, ഹൈവേ ഡ്രൈവിങ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളും അൽകാസറിൽ പ്രതീക്ഷിക്കാം.
പ്രൊഡക്ഷൻ സ്‌പെക് അൽകാസർ ഏപ്രിൽ ആദ്യം ഹ്യൂണ്ടായ് വെളിപ്പെടുത്തിയിരുന്നു. വിവിധ ബോഡി പാനലുകൾക്കൊപ്പം നിരവധി പ്രധാന ഡിസൈൻ ഘടകങ്ങളും വാഹനം ക്രെറ്റയുമായി പങ്കിടുന്നുണ്ട്. എന്നിരുന്നാലും അൾക്കാസറിനെ ക്രെറ്റയിൽ നിന്ന് വേർതിരിച്ചറിയാൻ ഹ്യൂണ്ടായ് വിവിധ സ്റ്റൈലിങ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പരിഷ്കരിച്ച ഗ്രിൽ, അപ്ഡേറ്റ് ചെയ്ത ഫ്രണ്ട് ബമ്പർ, റിയർ ക്വാർട്ടർ ഗ്ലാസ്, പുതിയ ടെയിൽലൈറ്റുകൾ, ടെയിൽഗേറ്റ്, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ (ക്രെറ്റയിൽ 17 ഇഞ്ചാണ്) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വിവിധ സവിശേഷതൾ
സവിശേഷതകളുടെ കാര്യത്തിൽ അൽക്കാസർ എതിരാളികളില നിന്ന് ഒട്ടും പിന്നിലല്ല. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, ഹ്യുണ്ടായിയുടെ കണക്റ്റഡ് കാർ ടെക്, 360 ഡിഗ്രി കാമറ, പനോരമിക് സൺറൂഫ്, ഐസോഫിക്സ് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
എഞ്ചിൻ
അൽകാസറിനെ ശക്തിപ്പെടുത്താൻ പെട്രോൾ ഡീസൽ എഞ്ചിനുകളുണ്ട്. എലാൻട്ര, ട്യൂസോൺ എന്നിവയിൽ കാണുന്ന 2.0 ലിറ്റർ, നാല് സിലിണ്ടർ യൂണിറ്റിന്‍റെ പുതുക്കിയതും ശക്തവുമായ പതിപ്പായിരിക്കും പെട്രോൾ എഞ്ചിൻ. 159hp കരുത്തും 192Nm ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കും. ക്രെറ്റയിലുള്ള 1.5 ലിറ്റർ, നാല് സിലിണ്ടർ ടർബോചാർജ്ഡ് യൂനിറ്റായിരിക്കും ഡീസൽ എഞ്ചിൻ. 115 എച്ച് പി, 250 എൻഎം എന്നിവ ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.